Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പെട്രോള്‍ ഉല്‍പന്നങ്ങളുടെ വില്‍പനക്ക് പുതിയ നിയമാവലി

17 DECEMBER 2014 11:56 AM IST
മലയാളി വാര്‍ത്ത.

സൗദിയില്‍ പെട്രോളിന്റെയും അനുബന്ധ ഉല്‍പന്നങ്ങളുടെ വില്‍പനക്ക് പുതിയ വ്യവസ്ഥ നിശ്ചയിക്കാന്‍ ശൂറ കൗണ്‍സില്‍ അംഗീകാരം നല്‍കി. കൗണ്‍സില്‍ പ്രസിഡന്റ് ശൈഖ് ഡോ. അബ്ദുല്ല ബിന്‍ മുഹമ്മദ് ഇബ്രാഹീം ആല്‍ശൈഖിന്റെ അധ്യക്ഷതയില്‍ തലസ്ഥാനത്ത് ചൊവ്വാഴ്ച ചേര്‍ന്ന യോഗമാണ് രാജ്യത്തെ മുഖ്യ സാമ്പത്തിക വരുമാന, വിനിമയ മേഖലയുടെ വിപണി വ്യവസ്ഥാപിതമാക്കാനുള്ള 16 അനുഛേദങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിയമാവലി രൂപവത്കരിക്കാന്‍ അനുമതി നല്‍കിയത്.

പെട്രോള്‍, പെട്രോകെമിക്കല്‍ ഉല്‍പനങ്ങളുടെ വില്‍പന വ്യവസ്ഥാപിതമാക്കുന്നതിന് പുറമെ, പെട്രോള്‍ ഉല്‍പന്നങ്ങളുടെ ചരക്കുഗതാഗതം, സൂക്ഷിപ്പ്, വിതരണം, ഇറക്കുമതി, കയറ്റുമതി എന്നിവ ഉള്‍ക്കൊള്ളുന്നതാണ് പുതിയ നിയമാവലി. ശൂറ കൗണ്‍സിലിലെ സാമ്പത്തിക, ഊര്‍ജസമിതി അവതരിപ്പിച്ച നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്തശേഷമാണ് നിയമാവലി രൂപവത്കരണത്തിന് ശൂറ അംഗീകാരം നല്‍കിയതെന്ന് സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്ല ആല്‍ അംറ് പറഞ്ഞു. രാജ്യത്തെ ജീവല്‍ ഉല്‍പന്നമായ പെട്രോളിന്റെയും പെട്രോളിയം ഉല്‍പന്നങ്ങളുടെയും വിപണന മേഖലയിലെ വഞ്ചന തടയുക, ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കുക എന്നിവയും പുതിയ നിയമാവലിയിലൂടെ സംരക്ഷിക്കപ്പെടുമെന്ന് ശൂറ കൗണ്‍സില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

സൗദിയില്‍ ഏറ്റവും കൂടുതല്‍ മുതല്‍മുടക്കും വികാസവുമുള്ള സാമ്പത്തികമേഖല വ്യവസ്ഥാപിതവും കാര്യക്ഷമവുമാക്കാനാണ് ശൂറ കൗണ്‍സില്‍ ഉദ്ദേശിക്കുന്നത്. ശൂറയുടെ അംഗീകാരം മന്ത്രിസഭയുടെ അന്തിമ അംഗീകാരത്തിന് വിധേയമാണ്. സൗദി മെഡിക്കല്‍ എമര്‍ജന്‍സി, ആംബുലന്‍സ് മേഖല വ്യവസ്ഥാപിതമാക്കുന്നതിന്റെ ഭാഗമായി 27 അനുഛേദമുള്ള നിയമാവലിക്കും ശൂറ അംഗീകാരം നല്‍കി. രാജ്യത്തെ ആശുപത്രികള്‍, എമര്‍ജന്‍സി കേന്ദ്രങ്ങള്‍, പരിസ്ഥിതി സംരക്ഷണം എന്നിവ ഉള്‍ക്കൊള്ളുന്നതായിരിക്കും പുതിയ നിയമാവലി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (5 minutes ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (19 minutes ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (29 minutes ago)

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ  (42 minutes ago)

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....  (1 hour ago)

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (1 hour ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (1 hour ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (1 hour ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (2 hours ago)

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി  (2 hours ago)

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ചരിത്ര വിജയത്തിനരികെ ബംഗ്ലാദേശ്  (2 hours ago)

കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ് സർവിസ് ഞായറാഴ്ച മുതൽ ആരംഭിക്കും, ആദ്യ യാത്രയുടെ ഫ്ലാഗ് ഓഫ് കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും  (2 hours ago)

പാ​ല​സ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച സ​പ്ലൈ​കോ ഓ​ണം ജി​ല്ല ഫെ​യ​റി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ര്‍വ്വ​ഹി​ച്ചു..  (2 hours ago)

ജീവിതം തിരിച്ചുപിടിക്കാൻ സുവർണ്ണാവസരം!  (3 hours ago)

ശ​ബ​രി​മ​ല​യി​ൽ ചി​ങ്ങ​മാ​സ പൂ​ജ​യ്ക്കാ​യി ഇ​ന്ന് വൈ​കുന്നേരം ന​ട തു​റ​ക്കും  (3 hours ago)

Malayali Vartha Recommends