Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ദുബായിലെ സ്‌കൂള്‍ ബസിലുണ്ടായ ബാലികയുടെ മരണത്തില്‍ ഡ്രൈവറടക്കം മൂന്നുപേര്‍ക്ക് മൂന്നുവര്‍ഷം തടവും പിഴയും

09 FEBRUARY 2015 11:25 AM IST
മലയാളി വാര്‍ത്ത.

 ദുബായില്‍ മലയാളി ബാലിക സ്‌കൂള്‍ ബസില്‍ ശ്വാസം മുട്ടി മരിച്ച സംഭവത്തില്‍ മൂന്ന് പ്രതികള്‍ക്ക് മൂന്നുവര്‍ഷം വീതം തടവ്. അല്‍ വുറൂദ് അക്കാദമി െ്രെപവറ്റ് സ്‌കൂള്‍ കെ.ജി വണ്‍ വിദ്യാര്‍ഥിനി നിസ ആല മരിച്ച സംഭവത്തില്‍ അബൂദബി മിസ്‌ഡെമനോര്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ഗതാഗത കമ്പനി ഉടമ ആറുമാസം തടവ് അനുഭവിക്കണം. സ്‌കൂള്‍ അടച്ചുപൂട്ടണമെന്നും പ്രതികളും സ്‌കൂള്‍ അധികൃതരും വന്‍തുക പിഴയൊടുക്കണമെന്നും കോടതി വിധിയില്‍ പറയുന്നു.
പാകിസ്താന്‍ സ്വദേശിയായ സ്‌കൂള്‍ ബസ് െ്രെഡവര്‍, ലബനാന്‍ സ്വദേശിയായ സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍, ഫിലിപ്പീന്‍സ് സ്വദേശിനിയായ ബസ് അറ്റന്‍ഡര്‍ എന്നിവര്‍ക്കാണ് മൂന്ന് വര്‍ഷം തടവുശിക്ഷ വിധിച്ചത്. ബസ് സൂപ്പര്‍വൈസറുടെ അനാസ്ഥയാണ് കുട്ടിയുടെ മരണത്തിന് വഴിയൊരുക്കിയതെന്ന് കോടതി നിരീക്ഷിച്ചു. കുട്ടികളുടെ റെക്കോഡുകള്‍ പരിശോധിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന കുറ്റം ചുമത്തിയാണ് സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്ററെ ശിക്ഷിച്ചത്. സംഭവ ദിവസം സ്‌കൂളില്‍ ഹാജരാകാതിരുന്ന വിദ്യാര്‍ഥികളുടെ രക്ഷിതാക്കളെ അഡ്മിനിസ്‌ട്രേറ്റര്‍ ഫോണില്‍ വിളിക്കേണ്ടിയിരുന്നുവെന്ന വാദം കോടതി അംഗീകരിച്ചു.
സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള അഡെക് തീരുമാനം ശരിവെച്ച കോടതി സ്‌കൂള്‍ മാനേജ്‌മെന്റ് ഒന്നരലക്ഷം ദിര്‍ഹം പിഴ ഒടുക്കണമെന്നും നിര്‍ദേശിച്ചു. കുട്ടികളുടെ ജീവന്‍ അപകടത്തിലാക്കുന്ന നടപടിയാണ് സ്‌കൂളിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് കോടതി നിരീക്ഷിച്ചു. കുട്ടിയുടെ മരണത്തിന് കാരണക്കാരായതിനാല്‍ 50,000 ദിര്‍ഹമും കുട്ടികളുടെ ജീവന്‍ പന്താടിയതിന് ഒരുലക്ഷം ദിര്‍ഹമും സ്‌കൂള്‍ അധികൃതര്‍ പിഴയായി ഒടുക്കണം. ഇന്ത്യക്കാരനായ ഗതാഗത കമ്പനി ഉടമക്ക് ആറു മാസം തടവുശിക്ഷയാണ് വിധിച്ചത്. മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കിയതിനാണ് ശിക്ഷ. സ്‌കൂള്‍ ബസ് ഓടിക്കാന്‍ ലൈസന്‍സ് ഇല്ലാത്തയാളെ പണിയെടുപ്പിച്ചതിന് അഞ്ചുലക്ഷം ദിര്‍ഹം പിഴയടക്കുകയും വേണം. നിസയുടെ രക്ഷകര്‍ത്താക്കള്‍ക്ക് പ്രതികളെല്ലാവരും ചേര്‍ന്ന് രണ്ട് ലക്ഷം ദിര്‍ഹം ചോരപ്പണം നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. ശിക്ഷ കഴിഞ്ഞ ശേഷം പ്രതികളെ നാടുകടത്തണമെന്ന് ഉത്തരവില്‍ നിഷ്‌കര്‍ഷിക്കുന്നില്ല. ദക്ഷിണാഫ്രിക്ക സ്വദേശിയായ പ്രിന്‍സിപ്പലിനെ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തു. വിധിക്കെതിരെ പ്രതികള്‍ക്ക് അപ്പീലിന് പോകാമെന്നും കോടതി അറിയിച്ചു.
സംഭവം നടന്ന ശേഷം െ്രെഡവറും ബസ് അറ്റന്‍ഡറും റിമാന്റിലായിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അഡ്‌കോയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന മടിക്കേരി സ്വദേശി നസീര്‍ അഹമ്മദിന്റെയും കണ്ണൂര്‍ പഴയങ്ങാടി സ്വദേശി നബീലയുടെയും രണ്ടാമത്തെ മകളാണ് നിസ. ഖാലിദിയയിലെ വീട്ടില്‍ നിന്നും സ്‌കൂളിലേക്കുള്ള യാത്രാ മധ്യേ നാലുവയസുകാരി നിസ ബസിലിരുന്ന് ഉറങ്ങിപ്പോവുകയായിരുന്നു. പിന്‍നിരയിലെ സീറ്റിലായിരുന്ന നിസയെ ശ്രദ്ധിക്കാതെ െ്രെഡവറും അറ്റന്‍ഡറും ബസ് പൂട്ടിപോവുകയായിരുന്നു. ഉച്ചക്ക് കുട്ടികളെ തിരികെ കൊണ്ടുപോകാന്‍ വന്നപ്പോഴാണ് ഡ്രൈവര്‍ നിസയുടെ മൃതദേഹം കാണുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (3 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (3 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (3 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (3 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (3 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (4 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (5 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (7 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (8 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (8 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (8 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (8 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (8 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (8 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (8 hours ago)

Malayali Vartha Recommends