Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊറോണ ഭീതിയിൽ ലോകം; ജാപ്പനീസ് ആഡംബരക്കപ്പലായ ഡയമണ്ട് പ്രിന്‍സസ് ക്രൂയിസിലെ പത്ത് യാത്രക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

05 FEBRUARY 2020 12:39 PM IST
മലയാളി വാര്‍ത്ത

ലോകം കൊറോണ ഭീതിയിൽ. നിലവിലെ കണക്കുകൾ എടുക്കുമ്പോൾ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 492 ആയി. 490 പേർ ചൈനയിലും, ഫിലിപ്പിയൻസിലും ഹോങ്കോംഗിലുമായി രണ്ടുപേരും മരിച്ചതായാണ് കണക്കുകൾ. കാനഡയിലും ജപ്പാനിലും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ 24,000 പേർക്കാണ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

കൊറോണ വൈറസ് വ്യാപനത്തെ നേരിടുന്നതിൽ വീഴ്ച പറ്റിയതായി ചൈനീസ് നേതൃത്വം തന്നെ സമ്മതിച്ചു. വിഷയത്തിൽ പല ബുദ്ധിമുട്ടുകളും രാജ്യം നേരിടുന്നതായും ദേശീയ അടിയന്തര ഭരണസമിതി സംവിധാനം കൂടുതൽ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പോളിറ്റ് ബ്യൂറോ സ്റ്റാൻഡിംഗ് കമ്മിറ്റി അറിയിച്ചിരുന്നു.

ജാപ്പനീസ് ആഡംബരക്കപ്പലായ ഡയമണ്ട് പ്രിന്‍സസ് ക്രൂയിസിലെ പത്ത് യാത്രക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കപ്പലിലെ നാലായിരത്തോളം സഞ്ചാരികളേയും ജീവനക്കാരേയും ക്വാറന്റൈന്‍ ചെയ്തു. ജപ്പാനിലെ യോക്കോഹാമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുന്ന കപ്പലിലുള്ളവരെ പുറത്തിറങ്ങാന്‍ അനുവദിച്ചിട്ടില്ല.

3700 സഞ്ചാരികളും ജീവനക്കാരുമാണ് കപ്പലിലുള്ളത്. ഹോങ്കോങ് തുറമുഖത്ത് കപ്പലിറങ്ങിയ യാത്രക്കാരന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കപ്പലിലുള്ള 273 പേരുടെ സാംപിളുകള്‍ പരിശോധിച്ചത്. പത്തോളം പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ മാസം ഇതേ കപ്പലില്‍ യാത്രക്കാരനായിരുന്ന ഹോങ്കോങ് സ്വദേശിയായ എണ്‍പതുകാരനാണ് വൈറസ് സ്ഥിരീകരിച്ചത്. യാത്രയ്ക്കിടെ ഇയാള്‍ക്ക് രോഗലക്ഷണങ്ങളൊന്നും പ്രത്യക്ഷപ്പെട്ടിരുന്നില്ല. എന്നാല്‍ ജനുവരി 25ന് ഹോങ്കോങില്‍ തിരിച്ചെത്തിയതിനു പിന്നാലെ ലക്ഷണങ്ങള്‍ പ്രകടമായതോടെ ഇയാള്‍ ആശുപത്രിയിലെത്തി പരിശോധന നടത്തുകയായിരുന്നു.

14 ദിവസത്തെ നിരീക്ഷണമാണ്‌ കപ്പലിലെ യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. യോക്കോഹാമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുന്ന കപ്പലില്‍ നിന്നും കൊറോണ സ്ഥിരീകരിച്ചവരെ സ്ഥലത്തെ ആശുപത്രികളിലേക്ക് മാറ്റുമെന്ന് അധികൃതര്‍ പറഞ്ഞു.

കേരളത്തിൽ നിലവിൽ മൂന്നുപേർക്കാണ് വൈറസ് ബാധ സ്ഥിതീകരിച്ചത്. ഒരാള്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലും രണ്ടാമത്തെയാള്‍ ആലപ്പുഴ മെഡിക്കല്‍ കോളജിലും ചികില്‍സയിലാണ്. മൂന്നാമത്തെ രോഗി കാസര്‍കോട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലാണുള്ളത്. സംസ്ഥാനത്ത് കൂടുതല്‍ കൊറോണ കേസുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലൊന്നും പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തില്ല. എന്നാൽ വൈറസ് പടരാനുള്ള സാദ്ധ്യത കണക്കിലെടുത്ത് കടുത്ത ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്. വിവിധ ജില്ലകളിലായി 2321പേർ വീടുകളിലും, 100പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണെന്ന് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (7 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (7 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (7 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (7 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (7 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (7 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (8 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (8 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (9 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (11 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (12 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (12 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (12 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (12 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (12 hours ago)

Malayali Vartha Recommends