Widgets Magazine
18
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെട്ടിലായി കോണ്‍ഗ്രസ്... ദില്ലിയിൽ മാരത്തൺ ചർച്ചകൾ, കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം ഇന്ന് പൂർത്തിയാകും; സീറ്റ് വേണമെന്ന നിലപാടിലുറച്ച് കെ സുധാകരൻ, സണ്ണി ജോസഫിന്‍റെ പേരാവൂരിൽ നിറയെ സുധാകരൻ അനുകൂല ഫ്ലക്സ്; സുധാകരൻ ഇന്ന് മാധ്യമങ്ങളെ കാണും


ഒരു മാസത്തിലധികമായി ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി അബൂദബിയിൽ നിര്യാതനായി


പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ


ഈദ് ഗാഹുകളോ തുറന്ന സ്ഥലങ്ങളിലെ നമസ്കാരമോ ഉണ്ടാവില്ല.. യുഎഇയിൽ ഈദ് പ്രാർഥനകൾ പള്ളികളിൽ മാത്രമായിരിക്കുമെന്ന് അറിയിപ്പ്.... ഖത്തറിലും സമാന നിർദേശം നൽകി


യൂട്യൂബർമാരും നിരീക്ഷണത്തിൽ! കവടിയാർ കൊട്ടാരത്തിലെ ലോക്കർ തകർത്ത് കവർന്നത് കോടികൾ; നടുക്കത്തിൽ രാജകുടുംബം...

തടവുകാരുടെ കൈമാറ്റം: ഇന്ത്യ-കുവൈത്ത് കരാറിന് പാര്‍ലമെന്റ് അംഗീകാരം

07 MARCH 2015 06:35 PM IST
മലയാളി വാര്‍ത്ത.

തടവുകാരെ കൈമാറുന്നതിന് ഇന്ത്യയും കുവൈത്തും ഒപ്പുവെച്ച കരാറിന് കുവൈത്ത് പാര്‍ലമെന്റ് അംഗീകാരം നല്‍കി. പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍മുബാറക് അല്‍ഹമദ് അസ്സബാഹിന്റെ 2013ലെ ഇന്ത്യ സന്ദര്‍ശനത്തിനിടെ ഒപ്പുവെച്ച കരാറിനാണ് കുവൈത്ത് പാര്‍ലമെന്റ് അംഗീകാരം നല്‍കിയത്. ഇന്ത്യന്‍ പാര്‍ലമെന്റ് ഇതിന് നേരത്തേ അംഗീകാരം നല്‍കിയിരുന്നു. ഒരു മാസത്തിനകം കരാര്‍ നടപ്പില്‍വരുമെന്നാണ് സൂചന. വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്നവര്‍ക്കാണ് കരാറിന്റെ ആനുകുല്യം ലഭിക്കുക.
എന്നാല്‍, ഗുരുതര കുറ്റകൃത്യങ്ങളായി കണക്കാക്കപ്പെടുന്ന കൊലപാതക, മയക്കുമരുന്ന് കേസുകളില്‍ ഈ ആനുകൂല്യം ലഭിക്കില്ല. കുവൈത്തില്‍ തടവില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്ക് പുതിയ കരാര്‍ പ്രകാരം ശേഷിക്കുന്ന ശിക്ഷാ കാലയളവ് ഇന്ത്യയിലെ ജയിലില്‍ പൂര്‍ത്തിയാക്കാം. അടുത്തിടെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ലോക്‌സഭയില്‍ അറിയിച്ച കണക്കനുസരിച്ച് 290 ഇന്ത്യക്കാര്‍ കുവൈത്തില്‍ തടവില്‍ കഴിയുന്നുണ്ട്. ഇവരില്‍ എല്ലാവര്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കില്ല. കൈമാറ്റം തീരുമാനിക്കുമ്പോള്‍ തടവുകാരുടെ താല്‍പര്യം കൂടി പരിഗണിക്കും.
സ്വന്തം രാജ്യത്ത് തടവുശിക്ഷ അനുഭവിക്കുമ്പോള്‍ ബന്ധുക്കള്‍ക്കും മറ്റും ജയിലില്‍ സന്ദര്‍ശനം സാധ്യമാകുമെന്ന മാനുഷിക പരിഗണനയും ഈ തീരുമാനത്തിന് പിന്നിലുണ്ട്. ശിക്ഷിക്കപ്പെട്ട രാജ്യത്തുതന്നെ തടവില്‍ തുടരുകയാണെങ്കില്‍ ലഭിച്ചേക്കാവുന്ന ആനുകൂല്യങ്ങള്‍ സ്വദേശത്തെ തടവുകാലത്തിനിടെ തടവുകാര്‍ക്ക് ലഭിക്കും. കുവൈത്ത് ജയിലില്‍നിന്ന് ഇന്ത്യയിലെ ജയിലിലേക്ക് മാറ്റപ്പെടുന്ന തടവുകാര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് അമീരി കാരുണ്യത്തിന്റെ ഭാഗമായുള്ള മാപ്പിനും ശിക്ഷ ഇളവിനുമൊക്കെ അര്‍ഹരായിരിക്കുമെന്ന് ചുരുക്കം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനിലെ പ്രകൃതിവാതക കേന്ദ്രത്തിനുനേരെ ഇസ്രയേല്‍ ആക്രമണം  (5 minutes ago)

മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും  (17 minutes ago)

നേപ്പാളില്‍ ലാന്‍ഡിങ്ങിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് അപകടം  (52 minutes ago)

വിഎസിന്റെ മകന്‍ അരുണ്‍കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി  (1 hour ago)

അൽ നഹ്യാന്റെ പ്രഖ്യാപനം..! സൗദിയിൽ വമ്പൻ നീക്കം പ്രവാസികൾക്ക് അറിയിപ്പ് ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും  (1 hour ago)

മലപ്പുറത്തെ കിനാവിന്റെ രാജകുമാരനെ തൂക്കി പോലീസ്...താടി നല്ല ഷെയ്പ്പ് ചെയ്ത് ഹാഫ് ഫെയ്‌ഡ്‌ മുടി വെട്ടിയൊരു മൊഞ്ചൻ  (1 hour ago)

യുദ്ധത്തിനിടെ ഇന്ത്യയുടെ മാനുഷിക സഹായം ഇറാന് മരുന്നുകൾ നൽകി....  (1 hour ago)

ഇറാനെ ഞെട്ടിച്ച് ഇസ്രയേൽ, രണ്ട് ദിവസത്തിൽ മൂന്നാമത്തെ കൊലപാതകം? ഇറാൻ ഇന്റലിജൻസ് മേധാവി ഖാത്തിബിനെ വധിച്ചെന്ന് ഇസ്രയേൽ  (2 hours ago)

ശ്രീനാദേവി കുഞ്ഞമ്മ കോടതിയിലേക്ക് ..!ശത്രുക്കളുടെ കടുംവെട്ട് വോട്ടര്‍ പട്ടികയില്‍ നിന്നും പേരുവെട്ടി...! തുരത്തിയടി തുടങ്ങി  (2 hours ago)

അഞ്ച് ദിവസം മുൻപ് ടെഹ്‌റാനിൽ ട്രംപിനെ വെല്ലുവിളിച്ചു...Target Attack രാത്രിക്ക് രാത്രി ലാരിജാനിയുടെ മയ്യത്ത്..! ഇറാൻ വിറയ്ക്കുന്നു കൊട്ടിക്കലാശം..!  (2 hours ago)

പാലക്കാട്, കൊടുവള്ളി സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എല്‍.ഡി.എഫ്  (2 hours ago)

കേന്ദ്ര ഇന്റലിജൻസിന്റെ റിപ്പോർട്ടിൽ ഇടതു - വലതു മുന്നണികളിൽ ഞ്ഞെട്ടൽ... താമര വിരിയുന്നത് നേമത്ത് മാത്രമല്ല?  (2 hours ago)

തളിപ്പറമ്പില്‍ സിപിഎം പടയൊരുക്കം ശ്യാമളയെ സഖാക്കള്‍ തോല്‍പ്പിക്കും എംവി ഗോവിന്ദന്‍ വെള്ളം കുടിക്കും പോസ്റ്റര്‍ ഒട്ടിക്കാനും സഖാക്കളില്ല  (2 hours ago)

ലാരിജാനി കൊല്ലപ്പെട്ടതോടെ ഇറാനെ ഇസ്രായേല്‍ തീര്‍ത്തു നെതന്യാഹുവിന്റെ ഉത്തരവില്‍ വന്‍ നേതാക്കളെ വധിക്കുന്നു  (2 hours ago)

ഒരു പൊളിറ്റിക്കൽ ഡ്രാമ ചിത്രം; നിവിന്റെ പ്രതിഛായ മാർച്ച് 26ന് തിയറ്ററുകളിലേക്ക്!!!  (4 hours ago)

Malayali Vartha Recommends