അത് സംഭവിക്കാൻ ഏതാനും മണിക്കൂറുകൾ മാത്രം; ഭയത്തോടെ യുഎഇ ; ആകാംഷയോടെ പ്രവാസികൾ

അറബ് നാടിന്അഭിമാനത്തിന്റെ നിമിഷങ്ങളാണ് കടന്നുവരുന്നത്. അറബ് നാടിന് അഭിമാനമായി യു.എ.ഇ. മാറാൻ ഇനി ഏതാനും നിമിഷങ്ങൾ മാത്രമാണ് ബാക്കി. യു.എ.ഇയുടെ ചരിത്ര വിസ്മയ ചൊവ്വാ ദൗത്യം ഹോപ്പ് പ്രോബ് ഫെബ്രുവരി ഒമ്പതിന് ചൊവ്വാഴ്ച യു.എ.ഇ സമയം വൈകീട്ട് 7.57-ന് ഭ്രമണപഥത്തിൽ പ്രവേശിക്കും. ഇതോടെ ഭൂമിയിലും ബഹിരാകാശത്തും ഒരുപോലെ ചരിത്രം കുറിക്കുന്ന അതിമനോഹര മുഹൂർത്തത്തിന് ലോകം സാക്ഷിയാകും. ചരിത്രദൗത്യത്തെ വരവേൽക്കാനൊരുങ്ങിനിൽക്കുകയാണ് യു.എ.ഇ ഭരണാധികാരികളും. എന്നാൽ മറ്റൊരു ഭയവും കൂടി ഇതിനോടൊപ്പം തന്നെ കിടപ്പുണ്ട്. ഒരു വെല്ലുവിളി കൂടെ കടക്കേണ്ടിയിരിക്കുന്നു.അതൊരു വലിയ കടമ്പ തന്നെയാണ് കടക്കേണ്ടുന്നത്. ഭ്രമണപദത്തിൽ പ്രവേശിക്കുമ്പോൾ തന്നെ ഹോപ്പ് പ്രോബിന്റെ ആറ് ക്ലസ്റ്ററുകളും അതായത് ദിശ മാറ്റാനുള്ള ചെറിയ റോക്കറ്റുകളും പ്രവർത്തനക്ഷമം ആയിരിക്കണം. എന്നാൽ രണ്ടെണ്ണം പ്രവർത്തനമാകാതിരുന്നാൽ ഈ ദൗത്യം പരാജയപ്പെടുന്നതാണ്. അതുകൊണ്ടുതന്നെ ആകാംക്ഷ ക്കൊപ്പം അല്പം പരിഭ്രമവും കൂടി ഇക്കാര്യത്തിൽ യുഎഇക്ക് ഉണ്ട്. എന്നിരുന്നാലും തികഞ്ഞ ആത്മവിശ്വാസത്തിലാണ് യുഎഇ ഉള്ളത്.
അടുത്തടുത്ത ദിവസങ്ങളിൽ ചൊവ്വയിലെത്തുന്ന മൂന്ന് ബഹിരാകാശ പേടകങ്ങളിലൊന്നാണ് ഹോപ്പ് പ്രോബ് അഥവ അൽ അമൽ. ഫെബ്രുവരി 10-ന് ചൈനയുടെ തിയാൻവെൻ വണും 18-ന് യു.എസിന്റെ നാസ പെർസെവെറൻസ് പേടകങ്ങളും ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിക്കുമെന്നാണ് വിവരം. യു.എസും ചൈനയും 2020-ൽ തന്നെയാണ് പദ്ധതി ആരംഭിച്ചത്. നേരത്തെ യു.എസ്, ഇന്ത്യ, മുൻ സോവിയറ്റ് യൂണിയൻ, യൂറോപ്യൻ ബഹിരാകാശ ഏജൻസി എന്നിവ ചൊവ്വയുടെ ഭ്രമണപഥത്തിൽ വിജയകരമായി എത്തിയിട്ടുണ്ട്. ദൗത്യം പൂർത്തിയാകുന്നതോടെ ചൊവ്വയുടെ ഭ്രമണപഥത്തിൽ അഞ്ചാമത് രാജ്യമാകും യു.എ.ഇ. യു.എ.ഇ ബഹിരാകാശ ഏജൻസി ചെയർപേഴ്‌സണും നൂതന ശാസ്ത്ര മന്ത്രിയും എമിറേറ്റ്‌സ് മാർസ് മിഷൻ സയൻസ് ലീഡുമായ സാറാ ബിന്ത് യൂസിഫ് അൽ അമീരിയാണ് ചൊവ്വയിലേക്കുള്ള യു.എ.ഇയുടെ പ്രയാണത്തെ വിജയകരമായി നയിക്കുന്നത്.
2020 ജൂലായ് 21-ന് പ്രാദേശിക സമയം പുലർച്ചെ 1.58-നായിരുന്നു ഹോപ് പ്രോബ് വിക്ഷേപിച്ചത്. ജപ്പാനിലെ താനെഗാഷിമ സ്‌പേസ് സെന്ററിൽനിന്നായിരുന്നു ചരിത്രദൗത്യം. മണിക്കൂറിൽ 1,21,000 കിലോ മീറ്റർ ശരാശരി വേഗത്തിൽ കുതിക്കുന്ന ഹോപ്പ് പ്രോബ് പേടകം ചൊവ്വയുടെ ഭ്രമണ പഥത്തിൽ സുരക്ഷിതമായി പ്രവേശിക്കുകയെന്നതാണ് ഏറ്റവും നിർണായകം. ദൗത്യത്തിൽ വലിയ പ്രതീക്ഷയാണ് ഉള്ളതെന്ന് എമിറേറ്റ്‌സ് മാർസ് മിഷൻ ഡയരക്ടർ ഉംറാൻ ശറഫ് അഭിപ്രായപ്പെട്ടു.
ഭൂമിയിൽനിന്ന് 49.4 കോടി കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് ഹോപ്പ് പ്രോബ് ചൊവ്വയിലെത്തുന്നത്. ചൊവ്വയുടെ ഉപരിതലത്തിൽനിന്ന് 2363 കിലോമീറ്റർ അകലെവെച്ചാണ് ഓർബിറ്റിലേക്ക് പ്രവേശിക്കാനുള്ള മറ്റ് പ്രവർത്തനങ്ങൾ തുടങ്ങുക. ഭ്രമണപഥത്തിലെത്തിയാൽ പേടകം 687 ദിവസം ചൊവ്വയെ ഭ്രമണം ചെയ്യും. ദുബായ് മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്ററിൽനിന്നാണ് ശാസ്ത്രജ്ഞർ ചൊവ്വാ ദൗത്യം നിരീക്ഷിക്കുക. ചൊവ്വയിലെ അന്തരീക്ഷത്തെ കുറിച്ച് പഠനം നടത്തുക, 2117 ൽ ചൊവ്വയിൽ മനുഷ്യന് താമസസ്ഥലം ഒരുക്കുക എന്നിവയാണ് ദൗത്യത്തിന്റെ പ്രധാനലക്ഷ്യം.
https://www.facebook.com/Malayalivartha