പ്രവാസികൾക്ക് കനത്ത മുന്നറിയിപ്പ് നൽകി അറബ് രാഷ്ട്രം; യുഎഇയിലും ഒമാനിലും പുതിയ വൈറസ് കണ്ടെത്തി, കോവിഡ് പ്രതിരോധ നടപടികള്‍ ലംഘിച്ചാല്‍ തടവും പിഴയുമെന്ന് സ്വദേശികള്‍ക്കും വിദേശികള്‍ക്കും മുന്നറിയിപ്പ് നല്‍കി കുവൈറ്റ്, രാജ്യത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പാലിക്കാതിരുന്നാല്‍ 6 മാസം തടവോ 6000 ദിനാര്‍ പിഴയോ രണ്ടും ഒരുമിച്ചോ അനുഭവിക്കേണ്ടിവരും

കൊറോണ വ്യാപനത്തിന് പിന്നാലെ ഓരോ ഗൾഫ് രാഷ്ട്രങ്ങളും കടുത്ത നടപടികൾ സ്വീകരിക്കുകയാണ്. കൊറോണ വൈറസിന്റെ പുതിയ വകഭേദം ഒട്ടുമിക്ക രാജ്യങ്ങളിലും കണ്ടെത്തിക്കഴിഞ്ഞു. ഇതിനോടകം തന്നെ അതിർത്തികൾ കൊട്ടിയടച്ചിരിക്കുകയാണ് ഗൾഫ് മേഖല. യുഎഇയിലും ഒമാനിലും പുതിയ വൈറസ് കണ്ടെത്തി. ഒമാനിൽ കണ്ടെത്തിയ വൈറസ് മാരകമാണെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.
വിലക്കുകൾ നീങ്ങുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രവാസികൾക്ക് വീണ്ടുംപ്രഖ്യാപിക്കുന്ന അപ്രതീക്ഷിത വിലക്കുകൾ നൽകുന്നത് തീരാ വേദനയാണ്. അതിർത്തികൾ അടച്ചുകൊണ്ട് പ്രവാസികൾക്ക് വിലക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ ഇതാ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്.
കോവിഡ് പ്രതിരോധ നടപടികള്‍ ലംഘിച്ചാല്‍ തടവും പിഴയുമെന്ന് സ്വദേശികള്‍ക്കും വിദേശികള്‍ക്കും മുന്നറിയിപ്പ് നല്‍കി കുവൈറ്റ് ആഭ്യന്തരമന്ത്രാലയം രംഗത്ത് എത്തിയിരിക്കുകയാണ്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പകര്‍ച്ചവ്യാധി തടയുന്നതിന് ആരോഗ്യമന്ത്രാലയം ശക്തമായ നടപടികളാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
അത് പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. രാജ്യത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പാലിക്കാതിരുന്നാല്‍ 6 മാസം തടവോ 6000 ദിനാര്‍ പിഴയോ രണ്ടും ഒരുമിച്ചോ അനുഭവിക്കേണ്ടിവരുമെന്നും അധികൃതർ വ്യക്തമാക്കി. ദേശീയ ദിനാഘോഷങ്ങളില്‍ വരെ ആള്‍ക്കൂട്ടം വേണ്ട എന്നതാണ് നിലപാട്. വിവാഹാഘോഷങ്ങളും നിയന്ത്രണവിധേയമായിരിക്കണം. പൊതുസ്ഥലത്തും സ്വകാര്യസ്ഥലത്തും നിയന്ത്രണം ബാധകമാണെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
https://www.facebook.com/Malayalivartha