ഗൾഫ് രാഷ്ട്രങ്ങളിൽ രോഗബാധ കുത്തനെ ഉയരുകയാണ്; പ്രവാസികളെ ഏവരെയും സ്തബ്ധരാക്കി കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് അധികൃതർ, സൗദിയും കുവൈറ്റും മുന്നിൽ, മരണനിരക്കും ഉയരുന്നു! കുവൈറ്റിൽ പ്രതിദിന രോഗികൾ ആയിരത്തിലേക്ക്, തീവ്രപരിചരണ വിഭാഗത്തിൽ കൂടുതൽപേർ

ഒരു ഇടവേളയ്ക്കുശേഷം ഗൾഫ് രാഷ്ട്രങ്ങളിൽ രോഗബാധ കുത്തനെ ഉയരുകയാണ്. പ്രവാസികളെ ഏവരെയും സ്തബ്ധരാക്കി കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് കവചം സൃഷ്ടിക്കുകയാണ്. അപ്രതീക്ഷിത യാത്രാ നിരോധനവും കടുത്ത നിയന്ത്രണങ്ങൾ മൂലം വലയുകയാണ് പ്രവാസികൾ. എന്നാൽ അതൊന്നും ഈ അടുത്ത കാലത്ത് മാറില്ല എന്ന വിധത്തിലാണ് പ്രതിദിന രോഗബാധ ഉയരുന്നത്. കുവൈത്തില്‍ വീണ്ടും പ്രതിദിന കോവിഡ് രോഗികള്‍ ആയിരത്തിലേക്ക് എത്തുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രണ്ടു മരണം സ്ഥിരീകരിച്ചു. 962 പേര്‍ക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ച. ഇതോടെ കോവിഡ് മരണം 966 ആയും രാജ്യത്ത് മൊത്തം കൊറോണ രോഗികള്‍ 1,70,998 ആയും വര്‍ദ്ധിക്കുകയുണ്ടായി. 9,409 പേരുടെ പരിശോധന നടത്തുകയും ചെയ്തി. ഇതോടെ മൊത്തം 15,99,441 പേരെ കോവിഡ് പരിശോധനക്ക് വിധേയരാക്കി. 445 പേര്‍ രോഗമുക്തരയത്തോടെ രാജ്യത്ത് ഇതുവരെ 1,61,538 പേര്‍ രോഗമുക്തരായി.
അതേസമയം സൗദി അറേബ്യയിൽ പുതിയതായി 356 പേർക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അസുഖ ബാധിതരായ 298 പേർ രോഗമുക്തരായതായി അധികൃതർ വ്യക്തമാക്കി. രാജ്യത്ത് വിവിധയിടങ്ങളിലായി നാലുപേർ കൊവിഡ് മൂലം മരിക്കുകയുണ്ടായി. രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 370278 ആയി. ഇതിൽ 361813 പേർ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6406 ആയി.
അതോടൊപ്പം 2415 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നത്. അതിൽ 401 പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.6 ശതമാനം ആയി ഉയർന്നു. മരണനിരക്ക് 1.7 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് കേസുകൾ ഇപ്രകാരം: റിയാദ് 164, കിഴക്കൻ പ്രവിശ്യ 80, മക്ക 47, അൽബാഹ 18, അസീർ 10, മദീന 7, ജീസാൻ 6, നജ്റാൻ 5, അൽഖസീം 5, അൽജൗഫ് 5, വടക്കൻ അതിർത്തി മേഖല 4, ഹാഇൽ 4, തബൂക്ക് 1.
https://www.facebook.com/Malayalivartha