സൗദി അറേബ്യയിലേക്കും കുവൈത്തിലേക്കും പോവേണ്ട ഇന്ത്യക്കാര്‍ യുഎഇയിലേക്ക് ഇനി വരരുത്; നിലവിലെ കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ദുബായി വഴിയും അബൂദാബി വഴിയും ട്രാന്‍സിറ്റ് യാത്രക്കാരായി ഇനിമുതൽ ഇന്ത്യക്കാര്‍ക്ക് ഇരു രാജ്യങ്ങളിലേക്കും പോകാനാവില്ല, തീരുമാനം കടുപ്പിച്ച് ഇന്ത്യൻ എംബസ്സി

കൊറോണ വ്യാപനത്തെ തുടർന്ന് യാത്രാ നിരോധനം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ സൗദി അറേബ്യയിലേക്കും കുവൈത്തിലേക്കും പോവേണ്ട ഇന്ത്യക്കാര്‍ യുഎഇയിലേക്ക് ഇനി വരരുതെന്ന് യുഎഇയിലെ ഇന്ത്യന്‍ എംബസി പ്രവാസികളോട് അഭ്യര്‍ഥിക്കുകയുണ്ടായി. നിലവിലെ കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ദുബായി വഴിയും അബൂദാബി വഴിയും ട്രാന്‍സിറ്റ് യാത്രക്കാരായി ഇനിമുതൽ ഇന്ത്യക്കാര്‍ക്ക് ഇരു രാജ്യങ്ങളിലേക്കും പോകാൻ സാധിക്കുന്നതല്ല. ഇത്തരമൊരു സാഹചര്യത്തില്‍ യാത്രാ നിയന്ത്രണങ്ങള്‍ നീങ്ങുന്നതു വരെ സൗദിയിലേക്കും കുവൈത്തിലേക്കുമുള്ള പ്രവാസികള്‍ യുഎഇയിലേക്ക് വരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും എംബസി ട്വിറ്ററിലൂടെ നിർദ്ദേശം നൽകി.
അതേസമയം 2020 ഡിസംബര്‍ മുതല്‍ സൗദിയിലേക്ക് പോകുന്നതിനായി യുഎഇയിലെത്തി കുടുങ്ങിക്കിടക്കുന്നത് 600ലേറെ ഇന്ത്യക്കാരാണ് എന്നാണ് കണക്ക്. ഇവര്‍ക്ക് കേരള മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍ (കെഎംസിസി) പോലുള്ള പല സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് താമസവും ഭക്ഷണവും ഒരുക്കി നൽകിയിരിക്കുന്നത്. ഇങ്ങനെ യുഎഇയില്‍ കുടുങ്ങിയവരോട് ഇന്ത്യയിലേക്ക് തന്നെ തിരിച്ചുപോവാനും സൗദിയും കുവൈത്തും യാത്രാ നിരോധനം നീക്കിയതിനു ശേഷം മാത്രം തുടര്‍ യാത്ര പ്ലാന്‍ ചെയ്യാനുമാണ് എംബസി ഇപ്പോൾ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്നും ട്വിറ്റര്‍ സന്ദേശത്തില്‍ വ്യക്തമാക്കി.
അതേസമയം യുഎഇയിൽ കുടുങ്ങിയ സൗദി–കുവൈത്ത് വീസക്കാർക്ക് കെഎംസിസി സഹായം നല്കിവരുകയാണ്. അർഹതപ്പെട്ടവർക്കു മാത്രം അതതു മണ്ഡലം, പ്രാദേശിക കമ്മിറ്റികൾ മുഖേന താമസ, ഭക്ഷണ സൗകര്യം ഒരുക്കുമെന്ന് യുഎഇ കെഎംസിസി നാഷനൽ കമ്മിറ്റി പ്രസിഡന്റ് പുത്തൂർ റഹ്മാൻ വ്യക്തമാക്കുകയും ചെയ്തു. അതിർത്തി തുറക്കുന്നതുവരെയോ നാട്ടിലേക്കു മടങ്ങുന്നതുവരെയോ ആണ് ഈ സൗകര്യമുണ്ടാവുക. അത്യാവശ്യക്കാർക്കു കെഎംസിസിയുമായി ബന്ധപ്പെടാൻ സാധിക്കും. യുഎഇയിൽ കുടുങ്ങിയവരെ സഹായിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ മുന്നോട്ടുവരണമെന്നും ആവശ്യപ്പെടും ചെയ്തു. വിദേശകാര്യമന്ത്രി ഡോ. എസ് ജയ്ശങ്കറിനെയും സഹമന്ത്രി വി മുരളീധരനെയും നേരിൽ കണ്ട് പ്രശ്നത്തിന്റെ ഗൗരവം ധരിപ്പിക്കാൻ ഇന്നലെ ചേർന്ന വെർച്വൽ യോഗം ഇ.ടി മുഹമ്മദ് ബഷീർ എംപിയെ ചുമതലപ്പെടുത്തി.
https://www.facebook.com/Malayalivartha