അറബ് ലോകം ചരിത്രം കുറിക്കാൻ മണിക്കൂറുകൾ മാത്രം; ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് യു.എ.ഇ.യുടെ ഹോപ്പ് പ്രോബ് ഉപഗ്രഹം പ്രവേശിക്കുന്ന അഭിമാനമുഹൂർത്തത്തിലേക്ക്, അപൂർവനിമിഷത്തെ വരവേൽക്കാൻ ലോകം ഒന്നടങ്കം ഒരുങ്ങി, ഇന്ന് അവസാനിക്കുന്നത് ഏഴുമാസത്തെ യാത്ര, ആറ് വർഷത്തെ കാത്തിരിപ്പ്

അറബ് ലോകം ഒന്നാകെ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിമിഷമാണ് അടുത്തെത്തിയിരിക്കുന്നത്. ഒന്നിനു പിറകെ ഒന്നായി മൂന്നു ദൗത്യങ്ങളാണ് ലോകത്തെ കാത്തിരിക്കുന്നത്. 2020 ജൂലൈയിൽ ഭൂമിയിൽ നിന്നു കുതിച്ചുയർന്ന മൂന്നു പേടകങ്ങളാണ് ഈ മാസം ചൊവ്വയിൽ എത്തതാണിരിക്കുന്നത്. ചൊവ്വയിലെ മനുഷ്യസാന്നിധ്യമുൾപ്പെടെ ഭാവിയിലേക്ക് വാതിൽ തുറക്കുന്ന പരീക്ഷണങ്ങൾക്കാണ് ഈ ദൗത്യങ്ങൾ വഴിയൊരുക്കുന്നത്. അതിൽ ഒന്നാണ് യുഎഇയുടേത്.
ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് യു.എ.ഇ.യുടെ ഹോപ്പ് പ്രോബ് ഉപഗ്രഹം പ്രവേശിക്കുന്ന അഭിമാനമുഹൂർത്തത്തെ, അപൂർവനിമിഷത്തെ വരവേൽക്കാൻ ലോകം ഒന്നടങ്കം ഒരുങ്ങിക്കഴിഞ്ഞു. പേരുപോലെ തന്നെ അറബ് ജനതയുടെ പ്രതീക്ഷയാണ് ഈ ധൗത്യം. ഫെബ്രുവരി ഒമ്പതിന്, അതായത് ഇന്ന് അവസാനിക്കുന്നത് ഏഴുമാസത്തെ യാത്രയാണ്. യു.എ.ഇ. സമയം രാത്രി 7.42-നുമുമ്പുള്ള നിമിഷങ്ങളാണ് ഇനിയേറെ നിർണായകമായി തീരുന്നത്.
അങ്ങനെ ചൊവ്വയുടെ ഗുരുത്വാകർഷണ വലയത്തിലേക്ക് പേടകം പെട്ടെന്ന് നീങ്ങുന്നതോടെ മിഷൻ കൺട്രോൾ സെന്ററും ഉപഗ്രഹവും തമ്മിലുള്ള ആശയവിനിമയത്തിൽ 11 മുതൽ 22 മിനിറ്റുവരെ കാലതാമസം വരാൻ സാധ്യതയുണ്ടെന്നാണ് മിഷൻ ഓപ്പറേഷൻ ഡെപ്യൂട്ടി പ്രോജക്ട് മാനേജർ സക്കരയ്യ ഹുസൈൻ അൽ ഷംഷി വ്യക്തമാക്കുകയുണ്ടായി. ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുമ്പോൾ ഹോപ്പ് പ്രോബിന്റെ ആറ് ത്രസ്റ്ററുകളും (ദിശ മാറ്റാനുള്ള ചെറിയ റോക്കറ്റുകൾ) പ്രവർത്തനക്ഷമമാകുന്നതാണ്.
പേടകത്തിന്റെ വേഗം കുറയ്ക്കാനാണിത് ചെയ്യുന്നത്. പേടകത്തിന്റെ നിലവിലുള്ള 1,21,000 കിലോമീറ്റർ വേഗം 18,000 കിലോമീറ്ററാക്കുക എന്നത് നിർണായകമാണ്. രണ്ടിലേറെ ത്രസ്റ്ററുകൾ പ്രവർത്തിക്കാതിരുന്നാൽ ദൗത്യം പരാജയപ്പെടാനും സാധ്യത കല്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഭ്രമണപഥത്തിലേക്കുള്ള പ്രവേശനം എപ്രകാരമാകുമെന്ന ആകാംക്ഷയിലാണ് ശാസ്ത്രജ്ഞർ ഏവരും.
https://www.facebook.com/Malayalivartha