യുഎഇ പ്രാർഥനയോടെയും അറബ് ലോകം പ്രതീക്ഷയോടെയും കാത്തിരുന്ന നിമിഷം; ചൈനയെ മറികടന്ന് ലോകത്ത് അഞ്ചാമത് എത്തി യുഎഇ, ഏഴു മാസത്തെ യാത്രയ്ക്കു ശേഷം യുഎഇയുടെ ചൊവ്വാ ദൗത്യമായ ഹോപ് പേടകം ചുവന്ന ഗ്രഹത്തിന്റെ ഭ്രമണപഥത്തില്‍, രാത്രി 8.15ഓടെ ദൗത്യം വിജയകരമാണെന്ന സന്ദേശം മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്ററിലെത്തി

യുഎഇ പ്രാർഥനയോടെയും അറബ് ലോകം പ്രതീക്ഷയോടെയും കാത്തിരുന്ന ചരിത്ര മുഹൂർത്തമാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്. ഏഴു മാസത്തെ യാത്രയ്ക്കു ശേഷം യുഎഇയുടെ ചൊവ്വാ ദൗത്യമായ ഹോപ് പേടകം ചുവന്ന ഗ്രഹത്തിന്റെ ഭ്രമണപഥത്തില്‍ വിജകരമായി എത്തിച്ചേര്‍ന്നു. ഹോപ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തിൽ വിജയകരമായി എത്തിയതോടെ ഈ ലക്ഷ്യം നേടുന്ന അഞ്ചാമത്തെ രാജ്യമായി യുഎഇ മാറിയിരിക്കുകയാണ്.
അമേരിക്ക, ഇന്ത്യ, മുൻ സോവിയറ്റ് യൂണിയൻ,യൂറോപ്യൻ ബഹിരാകാശ ഏജൻസി എന്നിവയാണ് ഇതിനു മുൻപ് ഇത്തരത്തിൽ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. ഹോപ് പ്രോബിനൊപ്പം ചൈനയുടെ തിയാൻവെൻ വണും യുഎസിന്റെ നാസ പേടകവും ഈ മാസം തന്നെ ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിക്കുന്നതാണ്. അങ്ങനെ ഈ മാസം മൂന്ന് ചൊവ്വ ധൗത്യങ്ങളാണ് കാത്തിരുന്നത്.
അതേസമയം ജപ്പാനിലെ താനെഗാഷിമ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ജൂലൈ 21ന് പ്രാദേശിക സമയം പുലർച്ചെ 1.58നാണ് ഹോപ് പ്രോബ് ലക്ഷ്യത്തിലേക്ക് കുതിച്ചുയർന്നത്. 49.4 കോടി കി.മീ ദൂരം സഞ്ചരിച്ച് ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിക്കുമ്പോൾ അതിനും മുൻപ് കുതിച്ചു പാഞ്ഞ യുഎഇയുടെ സ്വപനങ്ങളാണ് ഇതിലൂടെ സാക്ഷാൽക്കരിക്കപ്പെടുന്നത്. 687 ദിവസം ഹോപ് പ്രോബ് ചൊവ്വയെ വലം വയ്ക്കുന്നതാണ്. നേരത്തേ കണക്കുകൂട്ടിയതു പോലെ തന്നെ വൈകിട്ട് 7.42ഓടെയാണ് പ്രതീക്ഷയെന്ന അര്‍ഥം വരുന്ന അമല്‍ എന്ന അറബി പേരുള്ള പേടകം ചൊവ്വയിലെത്തിച്ചേർന്നത്.
രാത്രി 8.15ഓടെ ദൗത്യം വിജയകരമാണെന്ന സന്ദേശം മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്ററിൽ എത്തുകയും ചെയ്തു.ഒരു അറബ് രാജ്യത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ആദ്യത്തെ ചൊവ്വ ദൗത്യം തന്നെ വിജയമായിന്റെ ആഹ്ലാദത്തിമര്‍പ്പിലാണ് യുഎഇയും അറബ് ലോകം മുഴുവനും. ഇതോടെ ചൊവ്വയില്‍ ബഹിരാകാശ വാഹനമുള്ള അഞ്ച് രാജ്യങ്ങളിലൊന്നായി യുഎഇ മാറിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha