ദുബായില്‍ ചന്ദ്രന്റെ രൂപത്തിലുള്ള രണ്ട് ഗോളങ്ങള്‍; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ പ്രവാസികൾ ഏവരും അമ്പരന്നു, ആശങ്ക പ്രകടിപ്പിച്ച് നിരവധിപേർ എത്തിയതിന് പിന്നാലെ വിശദീകരണം നല്കി അധികൃതർ രംഗത്ത്

പ്രവാസലോകത്തെ അമ്പരപ്പിലാഴ്ത്തി ദുബായില്‍ ഇന്നലെ ചന്ദ്രന്റെ രൂപത്തിലുള്ള രണ്ട് ഗോളങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ഇതിനുപിന്നാലെ റിപ്പോര്‍ട്ടുകള്‍ വ്യാപകമായി പ്രചരിക്കുകയുണ്ടായി. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ പ്രവാസികൾ ഏവരും അമ്പരന്നു. ദുബായിലെ അല്‍ ഖുദ്രയിലാണ് ചന്ദ്രന്റെ രൂപത്തിലുള്ള ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഇതിൽ ആശങ്ക പ്രകടിപ്പിച്ച് നിരവധിപേർ എത്തിയതിന് പിന്നാലെ വിശദീകരണം നല്കിക്കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് അധികൃതർ.
യുഎഇയുടെ സ്വപ്‌ന ഉപഗ്രഹമായ ഹോപ് പ്രോബ് ആഘോഷിക്കുന്നതിനായി യുഎഇ ഗവണ്‍മെന്റ് മീഡിയ ഓഫിസ് സംഘടിപ്പിച്ച പ്രചാരണത്തിന്റെ ഭാഗമായിട്ടാണ് രണ്ട് ഗോളാരൂപത്തിലുള്ള ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ചൊവ്വയില്‍ പരിക്രമണം ചെയ്യുന്ന രണ്ട് ഉപഗ്രഹങ്ങളായ ഫോബോസും ഡീമോസുമാണ് പ്രത്യക്ഷപ്പെട്ട രണ്ട് ഉപഗ്രഹങ്ങളെന്ന് അധികൃതര്‍ വ്യക്തമാക്കുകയുണ്ടായി. യുഎഇയില്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ആകാശത്ത് പ്രദര്‍ശിപ്പിച്ചതിന് പിന്നാലെയാണിത് പ്രത്യക്ഷപ്പെട്ടത്. രണ്ട് ഭീമന്‍ 100 മീറ്റര്‍ ക്രെയിനുകളും 40 മീറ്റര്‍ സ്‌ക്രീനും ഉപയോഗിച്ചാണ് രണ്ട് ഉപഗ്രഹങ്ങളും ആകാശത്തെത്തിച്ചത്. ഹോപ്പ് പ്രോബ് ഉപഗ്രഹം എന്താണ് ചെയ്യുന്നത് എണ്ണവിതത്തിൽ കാഴ്ച സമ്മാനിക്കാനാണ് ഇത്തരത്തിൽ അധികൃതർ ഒരുക്കിയത്.
https://www.facebook.com/Malayalivartha