കോവിഡ് നിയമം പാലിക്കാത്ത വിദേശികളെ നാടുകടത്തുവാനൊരുങ്ങി കുവൈറ്റ്

പ്രതിദിന കോവിഡ് രോഗികള്‍ ആയിരത്തിനടുക്കുകയാണ് . ഈ സാഹചര്യത്തിൽ കർശന തീരുമാനവുമായി കുവൈറ്റ്. കോവിഡ് നിയമം പാലിക്കാത്ത വിദേശികളെ നാടുകടത്തും . അതീവ ജാഗ്രതക്ക് സർക്കാർ നിർദേശം നൽകി . കോവിഡ് പ്രതിരോധ നടപടികൾ ശക്തമാക്കി കർശനമായ നിരീക്ഷണത്തിലാണ് രാജ്യം. പ്രതിരോധ നടപടികൾ പാലിക്കാതെ നിയമം ലംഖിക്കുന്ന വിദേശികളെ നാടുകടത്തുമെന്നു ബന്ധപ്പെട്ട നിരീക്ഷണ ഉന്നത സമിതി മേധാവി ലെഫ്.ജനറൽ അബ്ദുൽ ഫത്താഹ് അൽ അലി മുന്നറിയിപ്പ് നൽകി.
കോവിഡ് പ്രതിദിന രോഗികൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കോവിഡ് ക്വാറന്റീൻ ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടികൾക്കാണ് നിർദേശം. ചട്ടം ലംഘിക്കുന്ന വിദേശികളെ നാട് കടത്താനാണ് തീരുമാനം. ക്വാറന്റൈൻ കാലയളവിൽ പുറത്തിറങ്ങുകയും ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് ജോലിക്ക് പോവുകയും ചെയ്യുന്നതായി കണ്ടെത്തിയാൽ വിദേശികളെ നാട് കടത്തും. കൂടാതെ ആരോഗ്യ നിർദേശങ്ങൾ പാലിക്കാത്തവർക്ക് ആദ്യ തവണ 500 ദിനാർ പിഴ ചുമത്തും. കുറ്റം ആവർത്തിച്ചാൽ 1000 ദിനാർ പിഴ ചുമത്തുമെന്നും മുന്നറിയിപ്പിൽ പറയുന്നു. രാജ്യവ്യാപകമായി സുരക്ഷാസേന ശക്തമായ നിരീക്ഷണത്തിലാണ്. രാത്രി കാലങ്ങളിൽ കോവിഡ് പ്രോട്ടോകാൾ പാലിക്കാത്ത കടകൾക്കെതിരെയും കർശന നടപടിക്കാണ് ഉത്തരവ്.
https://www.facebook.com/Malayalivartha