സൗദിയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രാ വിമാനത്തിന് തീപിടിച്ചു ; ഭീകരാക്രമണമെന്ന് റിപ്പോർട്ട്

ഇറാൻ പിന്തുണയുള്ള തീവ്രവാദികളായ ഹൂത്തി മലീഷ്യകൾ നടത്തിയ ഭീകരാക്രമണത്തിൽ സൗദിയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒരു യാത്രാ വിമാനത്തിന് തീപിടിച്ചതായി സൗദി പ്രസ് ഏജൻസി (എസ്പിഎ) റിപ്പോർട്ട് ചെയ്തു. വലിയൊരു ഭീകരാക്രമണം ആണ് ഉണ്ടായത്. അതുകൊണ്ടുതന്നെ വമ്പൻ തീ ആളികത്തുകയുണ്ടായി. എന്നാൽ ഇപ്പോൾ തീ നിയന്ത്രണവിധേയമാണെന്ന് സഖ്യസേന വക്താവ് പറഞ്ഞു. വിമാനത്താവളത്തിലെ ആക്രമണത്തെ യുദ്ധക്കുറ്റം എന്നാണ് സഖ്യസേന വക്താവ് വിശേഷിപ്പിച്ചത്. മാത്രമല്ല ഇത്തരം ആക്രമണങ്ങളെ ചെറുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
'ഹൂത്തികളുടെ ഭീഷണികളിൽ നിന്ന് സാധാരണക്കാരെ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും, എന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി. സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഇറാൻ പിന്തുണയുള്ള ഹൂത്തികൾ വിക്ഷേപിച്ച രണ്ട് സായുധ ഡ്രോണുകൾ സഖ്യസേന കഴിഞ്ഞ ദിവസം തടഞ്ഞു നശിപ്പിച്ചതായി സഖ്യസേനയുടെ പ്രസ്താവന ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
https://www.facebook.com/Malayalivartha