യുഎഇയില്‍ കോവിഡ് ബാധിതരുമായി സമ്പർക്കമുണ്ടായാല്‍ 10 ദിവസം ക്വാറന്റീനില്‍ പോകണം; തൊഴിലിടത്തും സുഹൃത്തുക്കളെയും നിര്‍ബന്ധമായും അറിയിച്ചിരിക്കണം, മാനദണ്ഡങ്ങൾ പുറത്തിറക്കി ആരോഗ്യവകുപ്പ്

യുഎഇയില്‍ കൊറോണ വ്യാപനം തുടരുന്ന സാഹചര്യത്തിൽ കടുത്ത നിബന്ധനകളാണ് മുന്നോട്ട് വയ്ക്കുന്നത്. കോവിഡ് ബാധിതരുമായി സമ്പർക്കമുണ്ടായാല്‍ 10 ദിവസം ക്വാറന്റീനില്‍ പോകണമെന്ന് ആരോഗ്യവകുപ്പ് വീണ്ടും ഓര്‍മിപ്പിക്കുകയുണ്ടായി. രണ്ടുമീറ്റര്‍ സാമൂഹിക അകലം പാലിക്കാതെ 15 മിനിറ്റില്‍ കൂടുതല്‍ കോവിഡ് രോഗിയുമായി കഴിയേണ്ടി വന്നവരാണ് ഇത്തരത്തിൽ ക്വാറന്റീനില്‍ കഴിയേണ്ടത്. കോവിഡ് രോഗിയുമായി ഇടപഴകിയശേഷം പോസിറ്റീവായാലും അല്ലെങ്കിലും രോഗലക്ഷണങ്ങളില്ലെങ്കിലും 10 ദിവസത്തെ സമ്പര്‍ക്ക വിലക്ക് നിര്‍ബന്ധമാണ്.
അതോടൊപ്പം തന്നെ രോഗിയുമായി സമ്പര്‍ക്കത്തിലായിട്ടുണ്ടെങ്കില്‍ അത് തൊഴിലിടത്തും സുഹൃത്തുക്കളെയും നിര്‍ബന്ധമായും അറിയിച്ചിരിക്കണം. ക്വാറന്റീന്‍ കാലയളവില്‍ ഒരിക്കലും താമസയിടത്തുനിന്നും പുറത്തിറങ്ങരുതെന്നും ആരോഗ്യവകുപ്പ് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുകയുണ്ടായി .
https://www.facebook.com/Malayalivartha