Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...

പള്ളിയിൽ പ്രാര്‍ഥിക്കാന്‍ എത്തിയവർക്ക് കൊവിഡ്; സൗദി അറേബ്യയിലെ 10 പള്ളികള്‍ കൂടി അടച്ചു, 26 ദിവസത്തിനുള്ളില്‍ കൊവിഡ് കേസുകള്‍ മൂലം രാജ്യത്തെ 218 പള്ളികള്‍ താത്ക്കാലികമായി അടച്ചിടാന്‍ അറിയിപ്പ് നൽകി

06 MARCH 2021 01:55 PM IST
മലയാളി വാര്‍ത്ത

പള്ളിയിൽ പ്രാര്‍ഥിക്കാന്‍ എത്തിയവരില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനുപിന്നാലെ സൗദി അറേബ്യയിലെ 10 പള്ളികള്‍ കൂടി അടച്ചതായി റിപ്പോർട്ട്. സൗദി ഇസ്ലാമിക് അഫയേഴ്‌സ്, ദാവ, ഗൈഡന്‍സ് മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ 26 ദിവസത്തിനുള്ളില്‍ കൊവിഡ് കേസുകള്‍ മൂലം രാജ്യത്തെ 218 പള്ളികള്‍ താത്ക്കാലികമായി അടച്ചിടാന്‍ വ്യക്തമാക്കി.

മുന്‍കരുതല്‍ നടപടികള്‍ പൂര്‍ത്തിയായ ശേഷം 196 പള്ളികള്‍ വീണ്ടും തുറക്കുകയുണ്ടായി. അടച്ച 10 പള്ളികളില്‍ റിയാദില്‍ 3, ഖാസിം- വടക്കന്‍ അതിര്‍ത്തി- കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ 1, അസിറിലെ തെക്കന്‍ ധഹ്‌റാന്‍ ഗവര്‍ണറേറ്റിലാണ് എന്നും അധികൃതർ അറിയിച്ചു. ഇതേതുടർന്ന് കൊവിഡ് നടപടികള്‍ പാലിച്ച ആരാധകരുടെയും പള്ളി ജീവനക്കാരുടെയും സഹകരണത്തെ മന്ത്രാലയം പ്രശംസിച്ചു.

അതേസമയം, കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സൗദി അറേബ്യയില്‍ നടപ്പാക്കിയ കൊവിഡ് നിയന്ത്രണങ്ങളില്‍ ഭാഗിക ഇളവ് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഞായറാഴ്ച മുതല്‍ ഇളവ് പ്രാബല്യത്തില്‍ വരുമെന്നാണ് ലഭ്യമാകുന്ന വിവരം. നിലവിലുള്ള നിയന്ത്രണങ്ങളില്‍ നിന്ന് നേരിയ ഇളവുകള്‍ ഉണ്ടാകുന്നതാണ്. വെള്ളിയാഴ്ച രാത്രി ചേര്‍ന്ന സൗദി മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈകൊണ്ടത്.

ഇതിനുപിന്നാലെ റെസ്റ്റോറന്റുകള്‍, കഫേകള്‍ എന്നിവിടങ്ങളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിച്ചിട്ടുള്ളതായി മന്ത്രിസഭാ യോഗ തീരുമാനിക്കുകയുണ്ടായി. സിനിമാ ശാലകള്‍, റസ്റ്റോറന്റുകളിലും ഷോപ്പിങ് മാളുകളിലും പ്രവര്‍ത്തിക്കുന്ന വിനോദ- കായിക കേന്ദ്രങ്ങള്‍, ജിമ്മുകള്‍ തുടങ്ങിയവയ്ക്ക് പ്രവര്‍ത്തിക്കാവുന്നതാണ്. വിവാഹങ്ങളും പാര്‍ട്ടികളും ഉള്‍പ്പെടെയുള്ള സാമൂഹിക പരിപാടികള്‍ക്ക് പരമാവധി 20 പേര്‍ക്ക് മാത്രമേ പങ്കെടുക്കാൻ സാധിക്കും.

എന്നാൽ വിമാന സര്‍വീസുകള്‍ക്ക് നടപ്പാക്കിയ നിയന്ത്രണങ്ങള്‍ പുനരാരംഭിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഇന്ത്യയും യുഎഇയും ഉള്‍പ്പെടെ 20 രാജ്യങ്ങളില്‍ നിന്നും നേരിട്ട് സൗദിയില്‍ പ്രവേശിക്കുന്നതിനാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. അതേസമയം സൗദി അറേബ്യയില്‍ കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് അഞ്ച് പേര്‍ കൂടി മരിച്ചു. 384 പേര്‍ക്ക് പുതിയതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ചികിത്സയില്‍ കഴിയുന്നവരില്‍ 309 പേര്‍ സുഖം പ്രാപിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,79,092 ആയി. ഇതില്‍ 3,69,922 പേര്‍ സുഖം പ്രാപിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിവേഗം വളരുന്ന ലൈഫ് സയൻസ് മേഖലയിലെ നിക്ഷേപകർക്കും സംരംഭകർക്കും എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ  (4 minutes ago)

കൊങ്കൺപാതയിൽ തീവണ്ടികളുടെ സമയം 21 മുതൽ മാറും....ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും, മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ സമയത്തിൽ മണിക്കൂറുകളുടെ മാറ്റം  (16 minutes ago)

സങ്കടക്കാഴ്ചയായി... ബംഗളുരുവിൽ ബൈക്കപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം  (23 minutes ago)

വടകര ഏറാമല പഞ്ചായത്തിലെ ഓർക്കാട്ടേരി ടൗണിൽ വൻ തീപിടിത്തം...  (32 minutes ago)

ആർടിക് ഓപൺ സൂപ്പർ 500 ബാഡ്മിന്റണിൽ ഇന്ത്യയുടെ ഒളിമ്പിക്സ് മെഡലിസ്റ്റ് പി.വി. സിന്ധുവിന്റെ കുതിപ്പ്... വനിതാ സിംഗിൾസിൽ പി.വി. സിന്ധു ക്വാർട്ടർ ഫൈനലിൽ  (39 minutes ago)

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ഉത്സവത്തിന് ഞായറാഴ്ച തുടക്കമാവും....  (47 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (1 hour ago)

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ  (1 hour ago)

കോഴിക്കോട് അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി... ഏഴ് ദിവസം പ്രായമായ പെൺകുഞ്ഞിനെയാണ് ലഭിച്ചത്  (1 hour ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (8 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (9 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (9 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (9 hours ago)

Malayali Vartha Recommends