സമ്മര്‍ സര്‍പ്രൈസിനായി ദുബായ് ഒരുങ്ങുന്നു

ദുബായിലെ മാളുകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. മധ്യവേനല്‍ അവധിക്കാലത്തിനായി നിരവധി പുത്തന്‍ അനുഭവങ്ങളാണ് ഇക്കുറി ദുബായില്‍ കാത്തിരിക്കുന്നത്. ഒരേസമയം, വിനോദവും വിജ്ഞാനവും കോര്‍ത്തിണക്കിക്കൊണ്ടുളള എന്റര്‍ടെയിന്‍മെന്റ് പരിപാടികള്‍ ആണ് ആഗസ്റ്റ് രണ്ടുമുതല്‍ സെപ്‌തംബര്‍ അഞ്ച് വരെ ദി ഫണ്‍ സൈഡ് ഓഫ് സമ്മര്‍ എന്ന പേരില്‍ ദുബായ് സമ്മര്‍ സര്‍പ്രോസില്‍ ഒരുങ്ങുന്നത്. കുട്ടികളുടെ കാര്‍ട്ടൂണ്‍ കഥാപാത്രമായ ആംഗ്രി ബേഡ്‌സും ട്രാന്‍സ് ഫോമേഴ്‌സുമെല്ലാം മാളുകള്‍ കേന്ദ്രീകരിച്ച് ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ ഉണ്ടാവും.
പ്രശസ്‌തമായ അറേബ്യന്‍ കലാകാരന്മാരുടെ പലതരം കലാ പ്രദര്‍ശനങ്ങളും കരിമരുന്നു പ്രയോഗങ്ങളും 40 ലക്ഷം ദിര്‍ഹത്തിന്റെ മെഗാ സമ്മര്‍ ഷോപ്പിങ് പ്രമോഷന്‍ അടക്കം പ്രത്യകി ഷോപ്പിങ് സമ്മാനങ്ങളുമെല്ലാം ഈ ദിവസങ്ങളില്‍ ദുബായ് നഗരം ജനങ്ങള്‍ക്കു മുന്നില്‍ തുറന്നിടുന്നു.
ഈദ് ആഘോഷങ്ങളുടെ ഭാഗമായി സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന പലതരം പരിപാടികള്‍ക്കാണ് ദുബായ് നഗരം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. കുട്ടികളുടെ പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും ഷോപ്പിങ്ങിന്റെ പുത്തന്‍ അനുഭവവും കൂടുതല്‍ ആളുകളെയാണ് ഇക്കുറി ആകര്‍ഷിക്കാന്‍ പോകുന്നതെന്ന് ദുബായ് ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‌മെന്റ് സി.ഇ.ഒ ലൈലമുഹമ്മദ് സുഹൈല്‍ പറഞ്ഞു. ദുബായ് ക്രീക്കിലെ കരിമരുന്ന് പ്രയോഗവും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുളള പ്രത്യക പരിപാടികളും മാളുകളിലെ പ്രത്യേക സമ്മര്‍ ഓഫറുകളുമൊക്കെയായി ദുബായിലെ ഒട്ടുമിക്ക എല്ലാ മാളുകളും ഷോപ്പിങ് കോംപ്ലക്‌സുകളുമെല്ലാം ആഘോഷ പരിപാടികള്‍ക്കായുളള ഒരുക്കത്തിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha