Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...

അടിപതറി സൗദി അറേബ്യ; സൗദിക്ക് നേരെയുള്ള ഹൂതികളുടെ ആക്രമണം തുടരുകയാണ്, സൗദിക്ക് നേരെ കഴിഞ്ഞ ദിവസം പകൽ മാത്രം ഹൂതികൾ നടത്തിയത് പത്ത് ഡ്രോൺ ആക്രമണങ്ങൾ

08 MARCH 2021 12:56 PM IST
മലയാളി വാര്‍ത്ത

സൗദിക്ക് നേരെയുള്ള ഹൂതികളുടെ ആക്രമണം തുടരുകയാണ്. സൗദിക്ക് നേരെ കഴിഞ്ഞ ദിവസം പകൽ മാത്രം ഹൂതികൾ നടത്തിയത് പത്ത് ഡ്രോൺ ആക്രമണങ്ങൾ എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എല്ലാ ആക്രമണങ്ങളും സൗദി സഖ്യസേന പ്രതിരോധിച്ചു. യമനിൽ സൗദി സഖ്യസേനയുടെ സൈനിക നീക്കം ശക്തമായതോടെയാണ് ആക്രമണം തുടരുന്നത്. കഴിഞ്ഞ ഒരുമാസത്തോളമായി നിരവധി ഡ്രോൺ ആക്രമണങ്ങളാണ് യമനിലെ ഹൂതികൾ സൗദിക്ക് നേരെ നടത്തിയത്. ഇന്നലെ പകൽ മാത്രം അഞ്ച് ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായി.

ഇതിന് പിന്നാലെ ഉച്ചക്ക് ശേഷം അഞ്ച് ഡ്രോൺ ആക്രമണങ്ങൾ വീണ്ടുമുണ്ടായി. ഇവയും നിലം തൊടുന്നതിന് മുന്നേ സഖ്യസേന തകർക്കുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ സുരക്ഷയുടെ ഭാഗമായി ചില വിമാനത്താവളങ്ങളിൽ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചത് പുനരാരംഭിക്കുകയും ചെയ്തു. സ്ഫോടക വസ്തുക്കൾ നിറച്ച ഡ്രോണുകളാണ് ഹൂതികൾ അയക്കുന്നതെന്ന് സഖ്യസേന ചൂണ്ടിക്കാട്ടി. ഇവയിൽ മിസൈലുകളും ഉൾപ്പെടുന്നുണ്ട്. യമനിൽ സൗദി സഖ്യസേന ഹൂതികൾക്കെതിരെ നീക്കം തുടരുന്നതിനിടെയാണ് പുതിയ ആക്രമണങ്ങൾ

അതേസമയം സ്‌ഫോടകവസ്തുക്കൾ നിറച്ച ആളില്ലാ ആകാശ വാഹനങ്ങൾ (യു‌.എ‌.വി) സൗദിക്കെതിരെ ഹൂതികളുടെ അതിർത്തി കടന്നുള്ള വ്യോമാക്രമണ പരമ്പരയിലെ ഏറ്റവും പുതിയതാണ്. യെമനിലെ മാരിബിൽ പ്രദേശത്ത് ഹൂതികൾക്കെതിരെ സൈന്യം ആക്രമണം ശക്തമാക്കുകയാണ്. ഇതുകാരണമാണ് സൗദിക്ക് നേരെയുള്ള ഹൂതികളുടെ തുടർച്ചയായ ആക്രമണം എന്ന് കേണൽ തുർക്കി അൽമാലികി പറഞ്ഞു. സ്‌ഫോടകവസ്തുക്കൾ നിറഞ്ഞ ഹൂതി ഡ്രോണുകൾ സഖ്യം സൂക്ഷ്‌മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും സിവിലിയന്മാർക്കും വസ്തുക്കൾക്കും പൂർണ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ഡ്രോണുകൾ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തന്നെ നശിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതോടൊപ്പം തന്നെ ദഹ്റാനിലെ അരാംകോ താമസ സമുച്ചയം ലോകമെമ്പാടുമുള്ള തൊഴിലാളികളെയും അവരുടെ കുടുംബാംഗങ്ങളെയും ഉൾക്കൊള്ളുന്നു. എന്നാൽ ആളപായമോ നാശനഷ്‌ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. ജിസിസി സെക്രട്ടറി ജനറൽ നായിഫ് അൽ ഹജ്‌റഫ് ആക്രമണത്തെ അപലപിച്ചു.

 

ഈ ഭീകരാക്രമണങ്ങൾ രാജ്യത്തിന്റെ സുരക്ഷയെയും സാമ്പത്തിക ശേഷിയെയും മാത്രമല്ല, രാജ്യാന്തര സമ്പദ്‌വ്യവസ്ഥയെയും ബാധിക്കും. എണ്ണ വിതരണത്തിന്റെ പ്രധാന കേന്ദ്രത്തെയാണ് ഹൂത്തികൾ ലക്ഷ്യം വയ്ക്കുന്നത്. ആഗോള ഊർജ സുരക്ഷയ്ക്ക് നേരെയുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (24 minutes ago)

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ  (44 minutes ago)

കോഴിക്കോട് അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി... ഏഴ് ദിവസം പ്രായമായ പെൺകുഞ്ഞിനെയാണ് ലഭിച്ചത്  (53 minutes ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (8 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (8 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (8 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (8 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (9 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (9 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (9 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (9 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (9 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (9 hours ago)

Malayali Vartha Recommends