Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

പരസ്പരം സംഘര്‍ഷത്തിലായിരുന്ന, പല ഷെയ്ഖുമാരുടെ കീഴില്‍ ചിതറിക്കിടന്നിരുന്ന 6 നാടുകൾ ഐക്യത്തോടെ വികസനത്തിലേക്കുള്ള യാത്ര തുടങ്ങി; ഒരു മേഖലകൂടി ചേര്‍ന്നതോടെ 7 എമിറേറ്റുകള്‍ ചേര്‍ന്ന ഇന്നത്തെ യുഎഇ പിറന്നു, ഇന്ത്യക്കാരുടെ രണ്ടാം വീടായ യുഎഇ ഇന്ന് 50ന്റെ നിറവിൽ

06 APRIL 2021 03:09 PM IST
മലയാളി വാര്‍ത്ത

യുഎഇയുടെ കരുതൽ തന്നെയാണ് ഇന്ന് ലോകത്തിന്റെ നെറുകയിൽ എത്തിച്ചിരിക്കുന്നത്. ഇന്ന് ലോകത്തിന്റെ ഉയരമായി തീർന്നിരിക്കുകയാണ് യുഎഇ. ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിന്റെ നാട്. ചൊവ്വയില്‍ സാന്നിധ്യമറിയിച്ച അഞ്ച് രാജ്യങ്ങളിലൊനന്നായിരിക്കുന്നു. ലോകമെങ്ങുമുള്ള സഞ്ചാരികളുടെ പ്രിയ നാടാണ് യുഎഇ. അവസാനിക്കുന്നില്ല, ഇന്ത്യക്കാരുടെ രണ്ടാം വീട്. ഈ നേട്ടങ്ങളിലേക്കെല്ലാമുള്ള യുഎഇയുടെ സഞ്ചാരത്തിന്റെ ടേണിങ് പോയിന്റ് കൃത്യം 50 വര്‍ഷം മുന്‍പായിരുന്നു, അതായത് 1971ന്.

അന്ന് ഷെയ്ഖുമാരുടെ കീഴിലുള്ള 6 മേഖലകള്‍ ചേര്‍ന്ന് ഒരു രാജ്യമായി പ്രഖ്യാപിക്കുകയുണ്ടായി. പരസ്പരം സംഘര്‍ഷത്തിലായിരുന്ന, പല ഷെയ്ഖുമാരുടെ കീഴില്‍ ചിതറിക്കിടന്നിരുന്ന 6 നാടുകൾ ഐക്യത്തോടെ വികസനത്തിലേക്കുള്ള യാത്രയ്ക്ക് തുടക്കം കുറിച്ചു. തൊട്ടടുത്ത വര്‍ഷം ഒരു മേഖലകൂടി ചേര്‍ന്നതോടെ 7 എമിറേറ്റുകള്‍ ചേര്‍ന്ന ഇന്നത്തെ യുഎഇ പിറവികൊള്ളുകയായിരുന്നു.

എന്നാൽ ഈ മേഖലയെയാകെ ഒരുമിപ്പിച്ചിരുന്ന കണ്ണി ബ്രിട്ടീഷുകാരായിരുന്നു. 1968ല്‍ ബ്രിട്ടിഷുകാര്‍ ഈ പ്രദേശം വിട്ടുപോകാന്‍ തീരുമാനിച്ചതോടെയാണ് ഐക്യത്തിനു വഴിയൊരുങ്ങിയത് തന്നെ. അബുദാബി, ദുബായ്, ഷാര്‍ജ, ഫുജൈറ, റാസല്‍ഖൈമ, ഉമ്മുല്‍ഖുവൈന്‍, അജ്മാന്‍ എന്നീ എമിറേറ്റുകള്‍ ചേര്‍ന്ന് യുഎഇ പിറക്കുകയായിരുന്നു. ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെയും ഷെയ്ഖ് റാഷിദ് ബിൻ സഈദ് അൽ മക്തൂമിന്റെയും നേതൃത്വത്തിലായിരുന്നു ഈ ചരിത്രപ്പിറവി ഉടലെടുത്തത്.

7 എമിറേറ്റുകളില്‍ ജനസംഖ്യയിലും വിസ്തൃതിയിലും എണ്ണയുല്‍പാദനത്തിലും മുന്നില്‍ അബുദാബി തന്നെയാണ്. സ്വാഭാവികമായും രാജ്യത്തിന്റെ നേതൃത്വവും അബുദാബിക്കായി മാറുകയായിരുന്നു. യുഎഇയുടെ ഭരണകേന്ദ്രമായ സുപ്രീം കൗണ്‍സിലിന്റെ തലവന്‍ അബുദാബിയുടെ ഭരണാധികാരിയാണ്. ദുബായ് ഭരണാധികാരി രണ്ടാമനും. ഓരോ എമിറേറ്റിലേയും ആഭ്യന്തര കാര്യങ്ങള്‍ അതത് ഭരണാധികാരികളുടെ കീഴില്‍ നിലനിര്‍ത്തി, വിദേശകാര്യം പ്രതിരോധം തുടങ്ങിയവ മാത്രം കേന്ദ്രഭരണത്തിന്റെ കീഴിലാക്കുന്ന രീതിയാണ് യുഎഇ പിന്തുടര്‍ന്നത്. നിലവില്‍ പ്രതിരോധ, വിദേശകാര്യ മന്ത്രിമാരെല്ലാം അബുദാബിയില്‍ നിന്നുള്ളവരാണ്.

ഇതുകൂടാതെ എണ്ണയില്‍ നിന്നു ലഭിച്ച വരുമാനം ദീര്‍ഘവീക്ഷണത്തോടെ രാജ്യപുരോഗതിക്കായി ഉപയോഗിച്ചതാണ് യുഎഇയുടെ കുതിപ്പിന് കാരണമായി തീർന്നത്. എണ്ണ നിക്ഷേപം കുറഞ്ഞ ദുബായ് എമിറേറ്റ്, ടൂറിസം രംഗത്തെ വികസനത്തിലൂടെ വന്‍ കുതിപ്പ് നടത്തുകയും ചെയ്തു.

എന്നാൽ എണ്ണ വരുമാനത്തിലൂടെ നേടിയ ഈ വരുമാനത്തിന്റെ ശരിയായ ഉപയോഗത്തിന് യുഎഇക്കു മുന്നിലെ തടസ്സം മാനവ വിഭവശേഷിയായിരുന്നു. അങ്ങനെയാണ് ലോകത്തെങ്ങുനിന്നുമുള്ള തൊഴിലാളികളെ മറ്റു ഗള്‍ഫ് രാജ്യങ്ങളെപ്പോലെ യുഎഇയും വരവേൽക്കാൻ ആരംഭിച്ചത്. യുഎഇയെ രൂപപ്പെടുത്തിയതില്‍ ഇന്ത്യക്കാരടക്കമുള്ള വിദേശികളുടെ പങ്ക് ചെറുതല്ല. ആ രാജ്യത്തെ ആദ്യ സ്വകാര്യ ആശുപത്രിക്കും സ്‌കൂളിനുമെല്ലാം പിറകില്‍ ഇന്ത്യക്കാർ തന്നെയായിരുന്നു. സാധാരണക്കാരായ തൊഴിലാളികള്‍ മുതല്‍ അതിവിദഗ്ധരായ ഇന്ത്യക്കാര്‍ വരെ 50 വര്‍ഷത്തിനിടെയുണ്ടായ ആ രാജ്യത്തെ കുതിപ്പിനു പിറകിലുണ്ട്.

അതേസമയം ഇന്ന് 200 രാജ്യങ്ങളിൽ നിന്നുള്ളവർ യുഎഇയിൽ ഉണ്ടെന്നാണു പറയപ്പെടുന്നത്. ആയതിനാൽ തന്നെ 200ൽ പരം ഭാഷകളാണ് യുഎഇയിൽ സംസാരിക്കുന്നത്. ഭാഷയുടേയോ വർണത്തിന്റെയോ വ്യത്യാസമില്ലാതെ ആരെയും ഇരുകയ്യും നീട്ടി സ്വാഗതം ചെയ്യുകയാണ് യുഎഇ. കഴിഞ്ഞ ഒരു വർഷത്തിനിടെ കൊണ്ടു വന്ന വിവിധ വീസാ പദ്ധതികളിലൂടെ വിദേശികളെ സ്വീകരിക്കുന്നതിൽ കൂടുതൽ ഉദാരമാകുകയും ചെയ്തു യുഎഇ. ഇപ്പോഴിതാ അതിരുകളില്ലാത്തെ ആകാശം പടുത്തുയർത്തിയ യുഎഇ അൻപതിന്റെ നിറവിൽ എത്തി നിൽക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (4 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (4 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (5 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (5 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (5 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (5 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (5 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (5 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (5 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (5 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (6 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (6 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (6 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (9 hours ago)

Malayali Vartha Recommends