Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

പ്രതിസന്ധിയിലേക്ക് സൗദി അറേബ്യ; കോവിഡ് രോഗികളുടെ എണ്ണം കുതിച്ചതോടെ രാജ്യത്ത് ഇന്ധന വില്പന കുറയുമെന്ന ആശങ്കയോടെ സൗദിഅറേബ്യ, ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ അടുത്ത മാസം വാങ്ങുന്ന അസംസ്‌കൃത എണ്ണയുടെ തോത് മൂന്നില്‍ രണ്ടായി കുറയാനാണ് സാധ്യത

07 APRIL 2021 03:51 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനതോത് ഗൾഫ് രാഷ്ട്രങ്ങളിൽ വീണ്ടും ഉയരുകയാണ്. എന്നാൽ വീണ്ടും സാമ്പത്തികസ്ഥിതിയെ അശങ്കയിലാഴ്ത്തുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. കോവിഡ് രോഗികളുടെ എണ്ണം കുതിച്ചതോടെ രാജ്യത്ത് ഇന്ധന വില്പന കുറയുമെന്ന ആശങ്കയോടെ സൗദിഅറേബ്യ. ഇതേത്തുടര്‍ന്ന്, സൗദി അറേബ്യയില്‍നിന്ന് ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ അടുത്ത മാസം വാങ്ങുന്ന അസംസ്‌കൃത എണ്ണയുടെ തോത് മൂന്നില്‍ രണ്ടായി കുറയാനാണ് സാധ്യതയെന്ന് റിപ്പോർട്ട്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐ.ഒ.സി.) ഉള്‍പ്പെടെയുള്ള നാല് എണ്ണക്കമ്ബനികള്‍ 65 ശതമാനം എണ്ണ മാത്രമേ അടുത്ത മാസം ഇറക്കുമതി ചെയ്യുകയുള്ളു.

മേയ് മാസത്തില്‍ മാത്രം സാധാരണ 1.5 കോടി വീപ്പ അസംസ്‌കൃത എണ്ണ ശരാശരി ഇറക്കുമതി ചെയ്യുന്നതാണ്. എന്നാല്‍, ഇത് ഒരു കോടി വീപ്പയായി കുറയാനാണ് സാധ്യത. ക്രൂഡ് വിലവര്‍ധന നിയന്ത്രിക്കാന്‍ ഉത്പാദനം കൂട്ടണമെന്ന ഇന്ത്യയുടെ ആവശ്യo സൗദി ഇതുവരെ പരിഗണിച്ചില്ല .ഇതുകൂടി മുന്‍ നിര്‍ത്തിയാണ് ഇന്ത്യ ഇറക്കുമതി കുറയ്ക്കുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം.

സൗദിയുമായുള്ള ദീര്‍ഘകാല കരാര്‍ നോക്കാതെ , മറ്റു വിപണികളിലെ തയ്യാര്‍ വിപണിയില്‍നിന്ന് അപ്പപ്പോഴുള്ള വിലയ്ക്ക് എണ്ണ വാങ്ങാനാണ് ഇന്ത്യ ഇപ്പോള്‍ പദ്ധതിയിടുന്നത്. ഒപെക് രാജ്യങ്ങളില്‍നിന്നുള്ള ക്രൂഡോയില്‍ ഇറക്കുമതി 2020 ഏപ്രില്‍ മുതല്‍ 2021 ഫെബ്രുവരി വരെയുള്ള കാലയളവില്‍ 74.4 ശതമാനമായി കുറയുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 79.6 ശതമാനമായിരുന്നു. 2021 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ സൗദിയില്‍ നിന്നുള്ള ഇറക്കുമതി കുറഞ്ഞപ്പോള്‍ അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതി ഇരട്ടിയായി .

അതേസമയം കൊറോണ വ്യാപനം മൂലം സാമ്പത്തിക സ്ഥിതി മോശമായ സാഹചര്യത്തിലേക്ക് എത്തുമ്പോൾ ഏറെ ആശങ്കയോടെയാണ് ഗൾഫ് രാഷ്ട്രങ്ങൾ നോക്കിക്കാണുന്നത്. ദിനംപ്രതി കൊറോണ വ്യാപനം ഉയരുകയാണ്. സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6,686 ആയി ഉയരുകയുണ്ടായി. കഴിഞ്ഞ ദിവസം പുതുതായി 792 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. 467 പേർ രോഗമുക്തി നേടി. ഏഴ് പേർ കൂടി മരിച്ചു. രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,94,169 ആയി. ഇവരിൽ 3,80,772 പേർക്ക് രോഗം ഭേദമായി. ആകെ മരണസംഖ്യ 6,711 ആയി.

രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നവരിൽ 846 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.8 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. റിയാദ് പ്രവിശ്യയിലാണ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (4 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (4 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (5 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (5 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (5 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (5 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (5 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (5 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (5 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (5 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (6 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (6 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (6 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (9 hours ago)

Malayali Vartha Recommends