Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും

ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് അധികൃതർ; ഓഫീസുകളുടെ പ്രവര്‍ത്തനശേഷി കുറച്ചു, റസ്റ്ററന്റുകളില്‍ ഡൈനിങ് നിരോധിച്ചു. നഴ്‌സറി സ്‌കൂളുകളും സലൂണുകളും അടയ്ക്കും, പുതിയ നിയന്ത്രണങ്ങള്‍ വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍

08 APRIL 2021 04:51 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനം ഉയരുന്ന സാഹചര്യത്തിൽ ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സര്‍ക്കാര്‍. ഓഫീസുകളുടെ പ്രവര്‍ത്തനശേഷി കുറയ്ക്കുകയുണ്ടായി. റസ്റ്ററന്റുകളില്‍ ഡൈനിങ് നിരോധിച്ചു. നഴ്‌സറി സ്‌കൂളുകളും സലൂണുകളും അടയ്ക്കുമെന്നും അധികൃതർ വ്യക്തമാക്കി. പുതിയ നിയന്ത്രണങ്ങള്‍ വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുന്നതാണ്. പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്ലസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് വീണ്ടും കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ നിലവിലെ യാത്രാ, പ്രവേശന നയങ്ങള്‍ തുടരും.

നിയന്ത്രണങ്ങളും നിർദേശങ്ങളും ഇപ്രകാരം;


∙വീടിന് പുറത്തിറങ്ങുമ്പോള്‍ ഫെയ്‌സ് മാസ്‌ക്, ശാരീരിക അകലം കൃത്യമായി പാലിക്കൽ, ഇഹ്‌തെറാസില്‍ പ്രൊഫൈല്‍ നിറം പച്ച തുടങ്ങിയ വ്യവസ്ഥകള്‍ തുടരുന്നതാണ്.

∙സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ 50 ശതമാനം പേര്‍ ഓഫിസിലും 50 ശതമാനം പേര്‍ വീട്ടിലിരുന്നും ജോലി ചെയ്യണം. സൈന്യം, സുരക്ഷ, ആരോഗ്യ മേഖലയിലുള്ളവര്‍ക്ക് ഈ ഉത്തരവ് ബാധകമല്ല. ഓഫിസ് യോഗങ്ങള്‍ വെര്‍ച്വല്‍ വേദികളില്‍ നടത്താന്‍ ബുദ്ധിമുട്ടുള്ള സാഹചര്യത്തില്‍ മാത്രം പരമാവധി അഞ്ചു പേര്‍ മാത്രമുള്ള യോഗം ചേരാവുന്നതാണ്.

∙പള്ളികളില്‍ ദിവസേനയുള്ള പ്രാര്‍ഥനകളും വെള്ളിയാഴ്ചകളിലെ ജുമാ നമസ്‌കാരവും തുടരുന്നതാണ്. പള്ളികളിലെത്തുന്നവര്‍ കോവിഡ് മുന്‍കരുതല്‍ പാലിച്ചിരിക്കണം. 12 വയസ്സില്‍ താഴെയുള്ളവര്‍ക്ക് പള്ളികളില്‍ പ്രവേശനം അനുവദിക്കുന്നതല്ല. ശുചിമുറികളും അംഗശുദ്ധി വരുത്തുന്ന ഇടങ്ങളും അടഞ്ഞു തന്നെ കിടക്കും. റമസാനില്‍ തറാവീഹ് പ്രാര്‍ത്ഥന വിശ്വാസികള്‍ വീടുകളില്‍ നിര്‍വഹിക്കണം.

∙സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ അടിയന്തര സേവനങ്ങള്‍ മാത്രം. സാധ്യമായ ഏതാനും ഓണ്‍ലൈന്‍ സേവനങ്ങള്‍ തുടരാവുന്നതാണ്.

∙വീടുകളിലും മജ്‌ലിസുകളിലും അടച്ചിട്ട സ്ഥലങ്ങളിലുമുള്ള ഒത്തുചേരലുകള്‍ നിരോധിക്കുകയുണ്ടായി. അതേസമയം കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവരാണെങ്കില്‍ പരമാവധി അഞ്ചു പേര്‍ക്ക് പൊതുസ്ഥലത്ത് ഒത്തുകൂടാൻ സാധിക്കും. ശൈത്യകാല ക്യാംപുകളില്‍ ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്ക് മാത്രമേ അനുമതിയുള്ളു.

∙കൂടാതെ ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ വേദികളില്‍ വിവാഹങ്ങള്‍ പാടില്ല.

∙ദോഹ മെട്രോ സര്‍വീസ് 20 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കുന്നതാണ്. കര്‍വ ബസുകളുടെ പ്രവര്‍ത്തനവും 20 ശതമാനം ശേഷിയിലാകും പ്രവർത്തനം ഉണ്ടാകുക. ചില റൂട്ടുകളിലെ സര്‍വീസ് നിര്‍ത്തിവെയ്ക്കും. എന്നാല്‍ വെള്ളി, ശനി ദിവസങ്ങളില്‍ ദോഹ മെട്രോ, കര്‍വ ബസുകള്‍ സര്‍വീസ് നടത്തില്ല. പുകവലിക്ക് അനുവദിച്ചിരുന്ന സ്ഥലങ്ങള്‍ അടയ്ക്കും. മെട്രോ സ്‌റ്റേഷനുകളിലും യാത്രയിലും ഭക്ഷണപാനീയങ്ങള്‍ അനുവദിക്കില്ല.

∙വാഹനങ്ങളില്‍ ഒരേ കുടുംബത്തിലെ അംഗങ്ങള്‍ ഒഴികെ ഡ്രൈവര്‍ ഉള്‍പ്പെടെ നാല് പേരില്‍ കൂടാന്‍ പാടില്ല. കമ്പനി തൊഴിലാളികളെ കൊണ്ടു പോകുന്ന ബസുകളില്‍ സീറ്റിന്റെ പകുതി എണ്ണം ആളുകള്‍ മാത്രമേ പാടുള്ളു. കോവിഡ് മുന്‍കരുതല്‍ പാലിച്ചു വേണം യാത്ര.

∙റസ്റ്ററന്റുകളിലും കഫേകളിലും ഡൈനിങ് നിരോധിച്ചു. പാഴ്‌സലുകള്‍ക്കും ഡെലിവറികള്‍ക്കും മാത്രം അനുമതി നൽകും.

∙ഷോപ്പിങ് മാളുകളുടെ ശേഷി 30 ശതമാനമാക്കി കുറച്ചു. 16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം അനുവദിക്കുന്നതല്ല. മാളുകളിലെ പ്രാര്‍ഥനാ മുറികള്‍, വസ്ത്രം മാറുന്ന മുറികള്‍, ഫുഡ് കോര്‍ട്ടുകള്‍ എന്നിവ പ്രവര്‍ത്തിക്കില്ല. റസ്റ്ററന്റുകള്‍ക്ക് ഡെലിവറി സേവനങ്ങളും പാഴ്‌സലുകള്‍ക്കും അനുമതി നൽകിയിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (44 minutes ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (46 minutes ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (52 minutes ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (59 minutes ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (1 hour ago)

പാർട്ടി സെക്രട്ടറി പെട്ടു..  (2 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (2 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (2 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (2 hours ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (2 hours ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (3 hours ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (3 hours ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (3 hours ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends