Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

ജാഗ്രതാ മുന്നറിയിപ്പുമായി ഗൾഫ് രാഷ്ട്രം; കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിനു നടുവലാണ് ഖത്തർ, തീവ്രമായ കൊവിഡ് വ്യാപനം ഇനിയും തുടരുമെന്ന് ദേശീയ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷന്‍ ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖാല്‍

09 APRIL 2021 05:37 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തിന്റെ പിടിയിൽ വീണ്ടും ഗൾഫ് രാഷ്ട്രങ്ങൾ പിടയുമ്പോൾ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുന്നത്. മറ്റുള്ള ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നും കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിനു നടുവലാണ് ഖത്തർ എത്തിനിൽക്കുന്നത്. വരുംദിവസങ്ങള്‍ രോഗവ്യാപനം കൂടുതല്‍ ശക്തമാവുമെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. തീവ്രമായ കൊവിഡ് വ്യാപനം ഇനിയും തുടരുമെന്ന് ദേശീയ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷന്‍ ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖാല്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടയില്‍ മാത്രം രാജ്യത്ത് കൊവിഡ് മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പട്ടത് 1468 പേരാണ്. ഗുരുതരമായ ശ്വാസകോശ പ്രശ്‌നങ്ങള്‍ കാരണമാണ് ഇവരെ അഡ്മറ്റ് ചെയ്തത്. ഇതില്‍ 266 വരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

എന്നാൽ കൊവിഡ് വൈറസിന്റെ ദക്ഷിണാഫ്രിക്കന്‍ വകഭേദമാണ് ആണ് ഇപ്പോള്‍ രാജ്യത്ത് വലിയ ഭീഷണിയായി മാറിയിരിക്കുന്നത്. ഇതിന്റെ വ്യാപനത്തോത് കൂടുതലാണെന്നു മാത്രമല്ല ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് അത് കാരണമാവുന്നതായും അദ്ദേഹം അറിയിക്കുകയുണ്ടായി. നിലവില്‍ രോഗം ബാധിക്കുന്നവരില്‍ കൂടുതലും ഉയര്‍ന്ന തൊഴിലുകളില്‍ ഏര്‍പ്പെട്ടിട്ടുള്ളവരും അവരുടെ കുടുംബങ്ങളുമാണെന്ന് അല്‍ ഖാല്‍ സൂചിപ്പിച്ചു. മാത്രമല്ല രോഗ ലക്ഷണങ്ങളുള്ളവരില്‍ 30 ശതമാനം പേര്‍ക്കും കൊവിഡ് സ്ഥിരീകരിക്കുന്നുണ്ട്.

ഇതുകൂടാതെ ടെസ്റ്റ് പോസിറ്റിവിറ്റി 11 ശതമാനമായി ഉയരുകയുണ്ടായി. കൊവിഡ് മൂലമുള്ള മരണസംഖ്യ അടുത്ത ദിവസങ്ങളിലായി ഉയര്‍ന്നതായും അദ്ദേഹം അറിയിക്കുകയായിരുന്നു. സാമൂഹിക ചടങ്ങികളിലെ സന്ദര്‍ശനങ്ങളിലൂടെയാണ് രാജ്യത്ത് വൈറസ് പടരുന്നതെന്നും പൊതുചടങ്ങുകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. രാജ്യത്ത് വാക്സിനേഷന്‍ മികച്ച രീതിയില്‍ പുരോഗമിച്ചുവരികയാണ്. 10 ലക്ഷം ഡോസ് വാക്സിന്‍ എന്ന നാഴികക്കല്ല് രാജ്യം ഇതിനകം പൂര്‍ത്തികരിച്ചുകഴിഞ്ഞു. ദിവസേന കാല്‍ ലക്ഷം പേര്‍ക്കാണ് ഖത്തറില്‍ കൊവിഡ് വാക്സിനല്‍കുന്നതെന്നും അല്‍ ഖാല്‍ അറിയിച്ചു.

ഇതിനുപിന്നാലെ അസ്ട്രാസെന്‍ക, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നീ കൊവിഡ് വാക്‌സിനുകള്‍ക്കു കൂടി ഖത്തര്‍ ആരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കിയിരിക്കുകയാണ്. നിലവില്‍ രാജ്യത്ത് വിതരണം ചെയ്യുന്ന ഫൈസർ, മൊഡേണ എന്നീ വാക്സിനുകള്‍ക്ക് പുറമേയാണിത്. ഇതോടെ ഖത്തറില്‍ ഈ നാല് വാക്‌സിനുകളും എടുത്തവര്‍ ഖത്തറിന് പുറത്തുപോയി വരുമ്പോള്‍ ക്വാറന്റൈന്‍ ഒഴിവാകുന്നതാണ്. ഖത്തറിന് പുറത്ത് നിന്ന് ഈ നാല് കൊവിഡ് വാക്സിനുകളില്‍ ഏതെങ്കിലും ഒന്ന് സ്വീകരിച്ച് രാജ്യത്തേക്ക് വരുന്നവര്‍ക്കും ക്വാറന്റീന്‍ ആവശ്യമില്ല എന്ന നിബന്ധനയും അധികൃതർ ഏർപ്പെടുത്തി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (3 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (4 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (4 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (4 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (4 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (4 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (4 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (4 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (5 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (5 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (5 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (5 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (5 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (8 hours ago)

Malayali Vartha Recommends