Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക് അനിശ്ചിതമായി നീട്ടി; ഉടൻ യു.എ.ഇയിൽ എത്തിയില്ലെങ്കിൽ തന്നെ വിസ കാലാവധി കഴിയുന്നവരും ജോലി നഷ്ടപ്പെടുന്നവരും വലിയ പ്രതിസന്ധിയിൽ, ഇനിയും കാത്തിരിക്കാനാകില്ല, ആശങ്കയോടെ പ്രവാസികൾ

05 MAY 2021 04:12 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഏറെ നിരാശയിലാണ് പ്രവാസികൾ. ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക് അനിശ്ചിതമായി നീട്ടിയതിന്‍റെ ആഘാതത്തിലാണ് നാട്ടിൽ കുടുങ്ങിയ പ്രവാസികൾ ഏവരും. മെയ് 15 ഓടെ വിലക്ക് പിൻവലിക്കും എന്ന പ്രതീക്ഷയാണ് ഇപ്പോൾ ഏവരിലും അസ്തമിച്ചിരിക്കുന്നത്. ഉടൻ യു.എ.ഇയിൽ എത്തിയില്ലെങ്കിൽ തന്നെ വിസ കാലാവധി കഴിയുന്നവരും ജോലി നഷ്ടപ്പെടുന്നവരും വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം കുറയാതെ യാത്രാവിലക്ക് നീക്കാനുള്ള സാധ്യത കുറവാണ് എന്നതാണ് ഇതിലൂടെ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. യാത്രാ ചെലവും അനിശ്ചിതാവസ്ഥയും മൂലം ബദൽ വഴികളും ഏറെക്കുറെ അടഞ്ഞ മട്ടാണ്.

എന്നാൽ വലിയ തിരിച്ചടിയാണ് ഇപ്പോള്‍ പ്രവാസികളെ സംബന്ധിച്ച് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഏപ്രില്‍ 25 മുതലാണ് ഇന്ത്യയില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് യുഎഇ ആദ്യം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. മെയ് നാല് വരെയായിരുന്നു ആദ്യ ഘട്ടത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. എന്നാൽ വിലക്ക് 14 വരെ നീളുമെന്ന് പിന്നീട് വിമാനകമ്പനികള്‍ അറിയിക്കുകയുണ്ടായി. പക്ഷേ, ഇന്നലെ അപ്രതീക്ഷിതമായിട്ടാണ് വിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടാനുള്ള ഒരു തീരുമാനം യുഎഇയിലെ ദുരന്ത നിവാരണ സമിതിയും സിവില്‍ ഏവിയേഷന്‍‍ വിഭാഗവും സംയുക്തമായി അറിയിച്ചത്.

ഇതുകൂടാതെ പല അടിയന്തര ആവശ്യങ്ങള്‍ക്കും നാട്ടിലെത്തി നാട്ടില്‍ കുടുങ്ങിയ ആയിരങ്ങളുണ്ട്. തിരിച്ചെത്താന്‍ വൈകിയാല്‍ വിസാ കാലാവധി തീരുന്നവരും അനവധിയാണ്. അവര്‍ക്കൊക്കെ എപ്പോള്‍ തിരിച്ചെത്താനാകും എന്ന ചോദ്യത്തിന് ഇപ്പോള്‍ ഉത്തരമില്ല എന്നതാണ് പ്രവാസികളെ കുഴയ്ക്കുന്നത്. വിലക്ക് നീളുകയാണെങ്കില്‍ അത് യാത്രക്കാരെ വളരെ പ്രതികൂലമായി തന്നെ ബാധിക്കും. പലരുടെയും തൊഴില്‍ പോലും നഷ്ടപ്പെടാനുള്ള സാധ്യതപോലുമുണ്ട്.

അധികകാലം ഈ വിലക്ക് നീണ്ടുനില്‍ക്കില്ല എന്നായിരുന്നു പ്രവാസികളുടെ പ്രതീക്ഷ. പക്ഷേ ഇന്ത്യയിലെ കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ ഈ വിലക്ക് പിന്‍വലിക്കേണ്ടതില്ല എന്ന തീരുമാനത്തിലാണ് യുഎഇ അധികൃതരുള്ളത്. യുഎഇ മാത്രമല്ല, ഒമാന്‍, കുവൈത്ത്, സൌദി അറേബ്യ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യക്ക് മേല്‍ ഏര്‍പ്പെടുത്തിയ വിലക്ക് അനിശ്ചിത കാലത്തേക്ക് തുടരുമെന്നാണ് അറിയിച്ചിട്ടുള്ളത്. നിലവില്‍ ഖത്തറും ബഹ്റൈനും മാത്രമാണ് ഗള്‍ഫ് മേഖലയില്‍ ഇന്ത്യയ്ക്ക് വിലക്ക് ഏര്‍പ്പെടുത്താത്തത്. ഈ രാജ്യങ്ങളിലേക്ക് എത്തി അവിടെ നിന്ന് യുഎഇയിലേക്ക് വരിക എന്നതും നിലവിലെ സാഹചര്യങ്ങളില്‍ പ്രായോഗികമല്ല. ഈ മാസം 17 മുതല്‍ മറ്റ് അന്താരാഷ്ട്ര സര്‍വ്വീസുകള്‍ പുനരാരംഭിക്കുമെന്ന് സൌദി വ്യക്തമാക്കിയിട്ടുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (1 hour ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (1 hour ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (1 hour ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (1 hour ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (2 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (2 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (2 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (2 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (2 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (2 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (2 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (3 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (3 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (5 hours ago)

Malayali Vartha Recommends