Widgets Magazine
25
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആരോഗ്യത്തിലും ഇടപാടുകളിലും ശ്രദ്ധിക്കുക! ഇടവം, ചിങ്ങം, മകരം രാശിക്കാർക്ക് ജാഗ്രത!


കുടുംബത്തിൽ തീരുമാനങ്ങൾ നിർണ്ണായകം; കുംഭം രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക.


അമേരിക്കയുടെ നാവിക ഉപരോധം പൂർണ്ണ ശക്തിയോടെ തുടരും... ഇറാനുമായുള്ള സമാധാന ചർച്ചകളിൽ തിരക്കിട്ട് ഒരു കരാറിലെത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്


22 നിലകളുടെ ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ചു; ഷാർജയിൽ മലയാളി അമ്മയുടെയും മകളുടെയും വിയോഗത്തിൽ ഞെട്ടൽ മാറാതെ പ്രവാസലോകം....


ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ ദര്‍ശനം നടത്തി കേരള മുഖ്യമന്ത്രി വി.ഡി. സതീശന്‍... മുഖ്യമന്ത്രി വെണ്ണ കൊണ്ട് തുലാഭാര വഴിപാടും നടത്തിയാണ് മടങ്ങിയത്..

കേരളത്തിൽ ആശങ്ക ഉയരുന്നു; മറ്റന്നാള്‍ മുതല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു, ഗൾഫ് രാഷ്ട്രങ്ങളിലേക്ക് എത്തിച്ചേരാൻ കാത്തിരിക്കുന്ന പ്രവാസികൾ ആശങ്കയിൽ, മെയ് 17 മുതൽ സൗദി വിലക്ക് മാറ്റുമെന്ന പ്രഖ്യാപനം നടത്തി

06 MAY 2021 04:20 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് മറ്റന്നാള്‍ മുതല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇനി ഒരു ലോക്ക്ഡൗൺ താങ്ങാൻ സാധിക്കാത്ത പ്രവാസികൾക്ക് ഇത് തികച്ചും തിരിച്ചടി തന്നെയാണ്. ജോലി നഷ്ടപ്പെടുമെന്നതും വിസാ കാലാവധി കഴിയുന്ന ഭീഷണിയും നിലനിൽക്കെ എങ്ങനെയെങ്കിലും ഗൾഫ് രാഷ്ട്രങ്ങളിലേക്ക് എത്തിച്ചേരാൻ കാത്തിരിക്കുകയാണ് പ്രവാസികൾ. ഈ സാഹചര്യത്തിലാണ് മെയ് 8 മുതല്‍ 16ാം തിയ്യതി വരെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് കൊവിഡ്‌ വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിലാണ് സർക്കാർ തീരുമാനം കൈകൊണ്ടത്. നേരത്തെ തന്നെ സമ്പൂര്‍ണ ലോക്ഡൗണ്‍ ആവശ്യമാണെന്ന നിര്‍ദ്ദേശം വിവിധ തലങ്ങളില്‍ നിന്നും ഉയർന്നിരുന്നു. മിനി ലോക്ഡൗണ്‍ രോഗവ്യാപനം തടയുന്നതിന് ഫലപ്രദമാവുന്നില്ലെന്ന് കഴിഞ്ഞ ദിവസം ഔദ്യോഗിക തലത്തില്‍ വിലയിരുത്തലുണ്ടായിരുന്നു.

കാരണം ഇന്നലെ 40000 ത്തിന് മുകളിലായിരുന്നു സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം എന്നത്. തികച്ചും സങ്കീർണമായ അവസ്ഥയിലൂടെയാണ് കേരളം കടന്നുപോകുന്നത്. രോഗവ്യാപനം മൂലം ആശുപത്രികളില്‍ ഓക്‌സിജന്‍, വെന്റിലേറ്റര്‍ തികയുന്നില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. കൊവിഡ് മരണങ്ങള്‍ മൂലം സംസ്ഥാനത്തെ ശ്മശാനങ്ങളില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ കാത്തിരിക്കേണ്ട അവസ്ഥയാണ് ഉള്ളത്. തിരുവനന്തപുരം ശാന്തി കവാടത്തില്‍ നാളെ വരെയുള്ള ബുക്കിംഗ് പൂര്‍ത്തിയായി.

ഇലക്ട്രിക്, ഗ്യാസ് ശ്മാശനങ്ങളിലായി പരമാവധി 24 പേരെ ഒരു ദിവസം ശാന്തി കവാടത്തില്‍ സംസ്‌കരിക്കാം. കൊവിഡ് ബാധിച്ചവരെ മാത്രമാണ് നിലവില്‍ ഇവിടെ സംസ്‌കരിക്കുന്നത്. എന്നിട്ടും സൗകര്യങ്ങള്‍ തികയാത്ത അവസ്ഥയാണ്. മാറനെല്ലൂര്‍ പഞ്ചായത്ത് ശ്മശാനത്തിലും സമാന സ്ഥിതിയാണ്. ഒന്നോ രണ്ടോ ദിവസം മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ വെക്കാനും നിലവില്‍ തടസ്സമുണ്ട്. പലയിടത്തും മോര്‍ച്ചറികള്‍ നിറഞ്ഞിരിക്കുകയാണ്.

ഈ ഒരു സാഹചര്യത്തിൽ ഏറെ പ്രയാസത്തി കഴിയുന്നത് പ്രവാസികൾ തന്നെയാണ്. ഒട്ടുമിക്ക ഗൾഫ് രാഷ്ട്രങ്ങളും ഇന്ത്യയ്ക്ക് വിലക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ പുതുവഴികൾ തേടുകയാണ് പ്രവാസികൾ. ഈ ഒരു സാഹചര്യത്തിലാണ് കേരളം ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. മെയ് 17 മുതൽ സൗദി വിലക്ക് മാറ്റുമെന്ന പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. എന്നാൽ കേരളത്തിൽ മെയ് 16ന് ലോക്ക്ഡൗൺ അവസാനിക്കുമെങ്കിലും വീണ്ടും വിലക്ക് നീട്ടുമോ എന്ന ആശങ്കയും നിലനിൽക്കുകയാണ്.

ഇതുകൂടാതെ എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സി​ന്​ മേ​യ്​ 31 വ​രെ ടി​ക്ക​റ്റ്​ ല​ഭ്യ​മ​ല്ല. ഗ​ൾ​ഫ്​ എ​യ​റി​ന്​ മേ​യ്​ 24ന്​ ​കോ​ഴി​ക്കോ​ട്​ നി​ന്ന്​ ടി​ക്ക​റ്റു​ണ്ടെ​ങ്കി​ലും 375 ദീ​നാ​റാ​ണ്​ നി​ര​ക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. ചെ​റി​യ പെ​രു​ന്നാ​ൾ ക​ഴി​ഞ്ഞ്​ ബ​ഹ്​​റൈ​നി​ലേ​ക്ക്​ മ​ട​ങ്ങാ​നി​രി​ക്കു​ന്ന​വ​ർ ടി​ക്ക​റ്റ്​ കി​ട്ടാ​ത്ത പ്ര​യാ​സ​ത്തി​ലാ​ണ്. നേ​ര​ത്തെ യു.​എ.​ഇ വ​ഴി വി​മാ​ന സ​ർ​വി​സ്​ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ യാ​ത്ര​ക്കാ​ർ​ക്ക്​ കു​റ​ഞ്ഞ ചെ​ല​വി​ൽ വ​രാ​ൻ ക​ഴി​യു​മാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​ന്ത്യ​യി​ൽ കോ​വി​ഡ്​ കേ​സു​ക​ൾ ഉ​യ​ർ​ന്ന​തോ​ടെ, യു.​എ.​ഇ ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക്​ വി​ല​​ക്കേ​ർ​പ്പെ​ടു​ത്തി​യി​രു​ക്ക​യാ​ണ്. ഇതൊക്കെയും പ്രവാസികളെ ഏറെ സങ്കീര്ണതകളിലേക്ക് നയിക്കുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മംഗള കർമ്മങ്ങളും മികച്ച ധനനേട്ടവും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (28 minutes ago)

ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ്  (38 minutes ago)

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം നാളെ.... ഔദ്യോഗിക ഫല പ്രഖ്യാപനം മന്ത്രി എൻ ഷംസുദ്ദീൻ പ്രഖ്യാപിക്കും  (1 hour ago)

സംസ്ഥാനത്ത് ബലിപെരുന്നാൾ രണ്ട് ദിവസം അവധി...  (1 hour ago)

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഇടിമിന്നലോടെ മഴയ്ക്കും ശക്തമായ കാറ്റിനും സാദ്ധ്യത....  (1 hour ago)

സൗഹൃദങ്ങളിൽ ചതി പറ്റാൻ സാധ്യത; വൃശ്ചികം രാശിക്കാർക്ക് ജാഗ്രതാ നിർദ്ദേശം.  (1 hour ago)

കേരളത്തിലെ മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായികൂടി കാഴ്ച നടത്തും.... വിവിധ പദ്ധതികളിലെ കേന്ദ്ര സഹായം, ജി.എസ്.ടി ഉൾപ്പെടെയുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ഉന്നയിച്ചേക്ക  (1 hour ago)

അമേരിക്കയുടെ നാവിക ഉപരോധം പൂർണ്ണ ശക്തിയോടെ തുടരും... ഇറാനുമായുള്ള സമാധാന ചർച്ചകളിൽ തിരക്കിട്ട് ഒരു കരാറിലെത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (2 hours ago)

പെന്‍ഷന്‍ തുകയായ 500 രൂപയ്ക്ക് വേണ്ടി തൊണ്ണൂറുകാരിയെ ചുമലിലേറ്റി 5 കിലോമീറ്റര്‍ നടന്ന് മരുമകള്‍  (5 hours ago)

തോല്‍പ്പെട്ടിയില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം  (6 hours ago)

ഹോര്‍മുസ് കടലിടുക്കു തുറക്കാന്‍ ധാരണാപത്രത്തിന് കരാറായെന്ന് ട്രംപ്  (6 hours ago)

സ്ത്രീധന പീഡനം: പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ കോണ്‍സ്റ്റബിളിന്റെ ഭാര്യയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍  (6 hours ago)

ഒറ്റപ്പാലത്ത് വീട്ടിനുള്ളില്‍ കൂട്ട ആത്മഹത്യാ ശ്രമം; ഗൃഹനാഥനെ മരിച്ചു, അവശനിലയില്‍ അമ്മയും മകനും  (6 hours ago)

ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വച്ച് ആസിഡ് കുടിച്ച് യുവതി ജീവനൊടുക്കി  (7 hours ago)

വിജയ് സര്‍ക്കാര്‍ അഞ്ചുവര്‍ഷം തികയ്ക്കില്ലെന്ന് മുന്നറിയിപ്പുമായി സ്റ്റാലിന്‍  (7 hours ago)

Malayali Vartha Recommends