Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

അവസാനപ്രതീക്ഷയിൽ പ്രവാസികൾ; യാത്രക്കാർക്ക് യുഎഇ അനിശ്ചിത കാല വിലക്കേർപ്പെടുത്തിയതോടെ മലയാളികള‍ടക്കം ആയിരക്കണക്കിന് ആളുകൾ നാട്ടിൽ കുടുങ്ങി, ജോലിയും ബിസിനസും നഷ്ടപ്പെടുമെന്ന ഭീതിയാണ് ഒരു കൂട്ടർക്കെങ്കിൽ വീസാ കാലാവധി തീരുന്നതാണ് മറ്റൊരു കൂട്ടരുടെ വേവലാതി

07 MAY 2021 04:09 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തിന്റെ രണ്ടാം തരംഗത്തെ തുടർന്ന് ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് യുഎഇ അനിശ്ചിത കാല വിലക്കേർപ്പെടുത്തിയതോടെ മലയാളികള‍ടക്കം ആയിരക്കണക്കിന് ആളുകൾ നാട്ടിൽ കുടുങ്ങിയിരിക്കുകയാണ്. ഇതുമൂലം ജോലിയും ബിസിനസും നഷ്ടപ്പെടുമെന്ന ഭീതിയാണ് ഒരു കൂട്ടർക്കെങ്കിൽ വീസാ കാലാവധി തീരുന്നതാണ് മറ്റൊരു കൂട്ടരുടെ വേവലാതി എന്നത്.

നാട്ടിലേക്കയച്ച കുടുംബത്തെ തിരിച്ചെത്തിക്കാനാവതെ പ്രയാസപ്പെടുന്നവരും ഏറെയാണ്. ഇന്ത്യയിൽ കോവിഡ് രൂക്ഷമായ പശ്ചാത്തലത്തിൽ മാതാപിതാക്കളെയും കുടുംബത്തെയും വിസിറ്റ് വീസയിൽ യുഎഇയിലേക്കു കൊണ്ടുവരാനിരുന്നവരും ഇപ്പോൾ ഏറെ പ്രയാസത്തിലായിരിക്കുകയാണ്. നീട്ടിവച്ച എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ കഴിഞ്ഞ് യുഎഇയിലേക്കു വരാൻ കാത്തിരുന്നവരെയും പ്രവാസി കുടുംബങ്ങളെയും യാത്രാ വിലക്ക് വലച്ചു.

നാട്ടിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ പഠിച്ചുകൊണ്ടിരുന്നവർ ഹോസ്റ്റൽ അടച്ചതോടെ ബന്ധുക്കളുടെ വീട്ടിൽ കഴിയേണ്ട അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ കുട്ടികളെ താമസിപ്പിക്കാൻ വിമുഖത കാട്ടുന്നവരുമുണ്ട്. കേരളത്തിൽ ലോക്ഡൗൺ കൂടി പ്രഖ്യാപിച്ചത് പ്രവാസി മലയാളികളുടെ ആധി വർധിക്കുകയാണ് ഉണ്ടായിരിക്കുന്നത്. തനിച്ചു താമസിക്കുന്ന മാതാപിതാക്കളുള്ളവരുടെയും നെഞ്ചിടിപ്പു കൂട്ടി. ഏപ്രിൽ 25നു പുലർച്ചെ പ്രാബല്യത്തിലായ യാത്രാ വിലക്ക് മേയ് 4ന് തീരുമെന്ന് പ്രതീക്ഷിച്ചിരിക്കെ 14ലേക്കു നീട്ടി.

അതോടൊപ്പം ഇന്ത്യയിൽ കോവിഡ് വർധിക്കുന്നതിനാൽ തന്നെ വിലക്ക് ഉടനൊന്നും പിൻവലിക്കാനുള്ള സാധ്യതയില്ല. സൗദിയിലെ വിലക്കുപോലെ മാസങ്ങളോളം നീണ്ടാൽ പലരുടെയും ജോലി നഷ്ടപ്പെടുമെന്നാണ് അറിയാൻ കഴിയുന്നത്. തിരിച്ചെത്താനാവാതെ നാട്ടിൽ കുടുങ്ങിയ കച്ചവടക്കാരെയും ഇതു ബാധിക്കുന്നതാണ്. ദുബായ് കറാമയിൽ ഫുഡ് സ്റ്റഫ് വ്യവസായിയായ ചാവക്കാട് സ്വദേശി നൗഷാദ് കുറഞ്ഞ അവധിക്കു നാട്ടിൽ ‍പോയി കുടുങ്ങി. ഒരു മാസത്തേക്കു നാട്ടിൽ പോയി തിരിച്ചെത്താനിരിക്കെ കോവിഡ് പിടിപെട്ട് യാത്ര നീട്ടേണ്ടിവന്ന തിരുവത്ര സ്വദേശി ഷഫീഖ് ചാലിൽ ഹംസ തിരിച്ചെത്താനിരിക്കെയാണ് യാത്രാ വിലക്കു വന്നത്.

ഇതുകൂടാതെ തിരിച്ചെത്താൻ വൈകിയ പലരോടും വരേണ്ടെന്നു പറയുന്നതിനാൽ ജോലി നഷ്ടപ്പെടുമെന്ന ഭീതിയിലാണദ്ദേഹം. നാട്ടിലുള്ള ഭാര്യയും മക്കളും തിരിച്ചെത്താനിരിക്കെയാണ് യാത്രാവിലക്ക് വന്നതെന്നു തിരുവനന്തപുരം സ്വദേശി സാം വർഗീസ് പറയുകയുണ്ടായി. ഇപ്പോൾ വീസ കാലാവധിയും തീർന്നു. കഴിഞ്ഞ വർഷം ഇത്തരമൊരു സാഹചര്യത്തിൽ വീസാ കാലാവധി നീട്ടിനൽകിയതുപോലെ യുഎഇയുടെ ഭാഗത്തുനിന്ന് അനുകൂല നടപടി കാത്തിരിക്കുകയാണ് പ്രവാസികൾ.

വീസ കാലാവധി തീരാറായവർ ഡൽഹിയിലെ യുഎഇ എംബസിയുമായി ഓൺലൈനിൽ ബന്ധപ്പെടാൻ ശ്രമിച്ചവർക്കും സിസ്റ്റം ബ്ലോക്കായതോടെ നിരാശയായി. മെയിൽ അയച്ചിട്ടും മറുപടി ലഭിക്കാത്തവർ ആശങ്കയിലാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (1 hour ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (1 hour ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (1 hour ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (1 hour ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (2 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (2 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (2 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (2 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (2 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (2 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (2 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (3 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (3 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (5 hours ago)

Malayali Vartha Recommends