Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

വിലക്കിന് പിന്നാലെ കേരളത്തിൽ നിന്ന് ആദ്യവിമാനം യുഎഇയിലേക്ക് പറന്നു; മുടക്കേണ്ടിവന്നത് കേട്ടാൽ കണ്ണ് തള്ളും! യുഎഇയുടെ വിലക്ക് ഇവർക്ക് ബാധകമല്ല, കൊച്ചിയിൽ നിന്ന് സ്വകാര്യ വിമാനത്തിൽ ദുബൈ അൽമക്തൂം വിമാനത്താവളത്തിൽ എത്തിച്ചേർന്നു

08 MAY 2021 01:56 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ പ്രവാസികളെ ഏവരെയും തീർത്തും ആശങ്കയിലാക്കിയാണ് യുഎഇ അപ്രതീക്ഷിത വിമാനവിലക്ക് പുറപ്പെടുവിച്ചത്. ഇതിനുപിന്നാലെ ആയിരങ്ങളാണ് നാട്ടിൽ കുടുങ്ങിയത്. നിലവിലെ കോവിഡ് വ്യാപനം ഗണ്യമായി കുറയാതെ യാത്രാവിലക്ക് പിൻവലിക്കാൻ യു.എഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങൾ തയാറാകില്ല എന്ന സാഹചര്യവും മുൻനിർത്തി മറ്റുവഴികൾ തേടുകയാണ് പ്രവാസികൾ. ഇപ്പോഴിതാ അത്തരത്തിൽ ഒരു വാർത്തയാണ് പുറത്ത് വരുന്നത്.

യാത്രാവിലക്ക് നിലവിൽ വന്ന ശേഷം കേരളത്തിൽ നിന്നുള്ള ആദ്യ സ്വകാര്യ വിമാനം യു എ ഇയിലെത്തിയിരിക്കുകയാണ്. പാലക്കാട് സ്വദേശിയായ വ്യവസായി പി ഡി ശ്യാമളനും കുടുംബവും ജീവനക്കാരുമാണ് കൊച്ചിയിൽ നിന്ന് സ്വകാര്യ വിമാനത്തിൽ ദുബൈ അൽമക്തൂം വിമാനത്താവളത്തിൽ എത്തിച്ചേർന്നത്. 40 ലക്ഷത്തോളം രൂപയാണ് യാത്രാചെലവ് എന്നത്. യാത്രാ വിലക്കുണ്ടെങ്കിലും ഇന്ത്യക്കാർക്ക് സ്വകാര്യവിമാനങ്ങളിൽ യു.എ.ഇയിൽ എത്താൻ തടസമില്ല എന്നതാണ് ഇതിലൂടെ അറിയുവാൻ സാധിക്കുന്നത്. ദുബൈ സിവിൽ ​ഏവിയേഷ​െൻറയും ഇന്ത്യൻ അധികൃതരുടെയും അനുമതി വേണമെന്ന നിബന്ധന മാത്രമാണ് ഉള്ളത്. ഈ സൗകര്യം ഉപയോഗിച്ചാണ്​ കൊച്ചി വിമാനത്താവളത്തിൽ നിന്ന് 13 പേർ ദുബൈയിലേക്ക് യാത്ര തിരിച്ചത്​. വിലക്ക് നിലവിൽ വരുന്നതിന് മുമ്പ്​ മകളുടെ വിവാഹത്തിനായാണ് പിഡി ശ്യാമളനും കുടുംബവും ജീവനക്കാരും നാട്ടിലെത്തിച്ചേർന്നത്.​

ഇതിനുപിന്നാലെ ഏപ്രിൽ 25ന്​ മടങ്ങിവരാനായിരുന്നു പദ്ധതി. എന്നാൽ, പുറപ്പെടുന്നതിന് തൊട്ടുമുമ്പ്​ യാത്രാ വിലക്ക് നിലവിൽ വന്നു. യു.എ.ഇ കേന്ദ്രീകരിച്ചുള്ള ബിസിനസായതിനാൽ മടങ്ങിയെത്തേണ്ട അത്യാവശ്യങ്ങളും ഇവർക്കുണ്ടായിരുന്നു. ശ്യാമളൻ, ഭാര്യ, കഴിഞ്ഞ ദിവസം വിവാഹം കഴിഞ്ഞ മകൾ അഞ്​ജു, മരുമകൻ ശിവ പ്രസാദ്​, ഇദ്ദേഹത്തിന്റെ ഭാര്യയുടെ മാതാപിതാക്കൾ എന്നിവർ യാത്രക്കാരായുണ്ടായിരുന്നു. നാട്ടിൽ നിന്ന് കോവിഡ് ടെസ്റ്റ് യു എ ഇയിൽ പത്തുദിവസത്തെ ഹോം ക്വാറന്റയിൻ തുടങ്ങിയ നിബന്ധനകൾ ഇവർ പാലിക്കണം. കൂടുതൽ സ്വകാര്യ വിമാനങ്ങൾ അടുത്തദിവസങ്ങളിൽ ഇന്ത്യയിൽ നിന്ന് യു എ ഇയിലെത്തുമെന്ന് ട്രാവൽരംഗത്ത് പ്രവർത്തിക്കുന്ന അഫി അഹമ്മദ് ചൂണ്ടിക്കാട്ടി.

അതേസമയം ഇന്ത്യയിൽ കോവിഡ് വ്യാപനം തുടർന്നേക്കുമെന്ന റിപ്പോർട്ടുകൾ പ്രവാസികൾക്ക് ആശങ്കയേറ്റുന്നു. നിലവിലെ കോവിഡ് വ്യാപനം ഗണ്യമായി കുറയാതെ യാത്രാവിലക്ക് പിൻവലിക്കാൻ യു.എഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങൾ തയാറാകില്ല എന്നതാണ് ഏവരെയും ആശങ്കയിലാഴ്ത്തുന്നത്. ഖത്തറും ബഹ്റൈനും ഇന്ത്യക്ക് വിലക്ക് ഏർപ്പെടുത്താത്തത് മാത്രമാണ് പ്രവാസികൾക്ക് ഇപ്പോൾ ഏക ആശ്വാസം. ഇപ്പോൾ പ്രഖ്യാപിച്ച അനിശ്ചിത കാല വിലക്ക് എപ്പോൾ അവസാനിക്കുമെന്ന് പറയാൻ സാധിക്കില്ല. ഇതുകൂടാതെ യു.എഇയിൽ നിന്ന് നാട്ടിലേക്ക് പോകാൻ വിലക്കില്ലെങ്കിലും പല പ്രവാസികളും യാത്ര മാറ്റിവെക്കുകയാണ്. ഇതുകാരണം പെരുന്നാൾ സീസൺ ആയിട്ടും ആയിരം ദിർഹത്തിനും ചുവടെ മാത്രമാണ് നാട്ടിലേക്കുള്ള നിരക്ക്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (3 minutes ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (16 minutes ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (29 minutes ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (1 hour ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (1 hour ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (1 hour ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (1 hour ago)

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും ബാങ്ക് അവധി ... ഇന്ന് പ്രവൃത്തി ദിനം  (1 hour ago)

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം  (1 hour ago)

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (2 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (2 hours ago)

മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി  (2 hours ago)

ഇന്ത്യയുടെ ബഹിരാകാശ മേഖലയെ ആഗോള പ്രതിഭകളുടെയും നിക്ഷേപങ്ങളുടെയും 'മാഗ്നറ്റ്" ആക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

ആരോഗ്യസൗഖ്യവും സർഗ്ഗാത്മക മുന്നേറ്റവും ലഭിക്കുന്ന രാശികൾ ഏതെല്ലാം?  (3 hours ago)

നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends