Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

ഇന്ത്യയ്ക്ക് നിലയ്ക്കാത്ത സഹായവുമായി ഗൾഫ് രാഷ്ട്രങ്ങൾ; 40 മെട്രിക്​ ടൺ ഓക്​സിജൻ കൂടി ഇന്ത്യയിലേക്ക്, ഖത്തറി​ന്റെ ദോഹയിലെ ഫ്രഞ്ച്​ എംബസിയുടെയും നേതൃത്വത്തിൽ നിലയ്ക്കാത്ത സഹായം, പ്രവാസലോകത്തെ പടുത്തുയർത്തിയ പ്രവാസികളോടുള്ള സ്നേഹം പ്രകടിപ്പിച്ച് ഗൾഫ് രാഷ്ട്രങ്ങൾ

08 MAY 2021 03:47 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനം മൂലം ദുരിതത്തിലായ ഇന്ത്യയ്ക്ക് ഗൾഫ് രാഷ്ട്രങ്ങളുടെ നിലയ്ക്കാത്ത സഹായം. പ്രവാസലോകത്തെ പടുത്തുയർത്തിയ പ്രവാസികളോടുള്ള സ്നേഹം പ്രകടിപ്പിക്കുകയാണ് ഗൾഫ് രാഷ്ട്രങ്ങൾ. ഇന്ത്യയുടെ അവസ്ഥ കണ്ട് ആദ്യം സഹായം എത്തിച്ചതും ഗൾഫ് രാഷ്ട്രങ്ങൾ തന്നെയാണ്. ഇപ്പോഴിതാ ഇന്ത്യക്ക്​ ഖത്തറിൽനിന്നുള്ള​ കോവിഡ്​ സഹായം തുടരുകയാണ്.

40 മെട്രിക്​ ടൺ ഓക്​സിജൻ കൂടി ഖത്തറി​ന്റെ ദോഹയിലെ ഫ്രഞ്ച്​ എംബസിയുടെയും നേതൃത്വത്തിൽ ഇന്ത്യയിലേക്ക്​ കൊണ്ടുപോകുമെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ നാവികസേനയുടെ ഐ.എൻ.എസ്​ തർകാഷ്​ കപ്പലിൽ രണ്ട്​ ക്രയോജനിക്​ ടാങ്കറുകൾ കയറ്റുന്ന ജോലികൾ വെള്ളിയാഴ്​ച തന്നെ പൂർത്തിയാക്കിയിട്ടുണ്ട്​. ഇത്​ രണ്ടാം തവണയാണ്​ ഇന്ത്യയിലേക്ക്​ ഓക്​സിജൻ കൊണ്ടുപോകുന്നത്​.

ഇതുകൂടാതെ ക്രയോജനിക്​ ടാങ്കറുകൾ ഫ്രാൻസ്​ സർക്കാറാണ്​ നൽകിയിരിക്കുന്നത്​. ഓക്​സിജൻ നൽകിയതാക​ട്ടെ, ഖത്തർ പെട്രോളിയത്തി​െൻറ അനുബന്ധ കമ്പനിയായ 'ഗസാൽ' ആണ്​. കഴിഞ്ഞ വ്യാഴാഴ്ച ഐ.എൻ.എസ്​ ത്രികാന്ത്​ കപ്പലിൽ 40 മെട്രിക് ടണ്‍ ഓക്സിജൻ ഇന്ത്യയിലേക്ക്​ അയച്ചിരുന്നു. കഴിഞ്ഞ ആഴ്​ച മൂന്നു​ വിമാനങ്ങളിൽ 300 ടൺ സഹായവസ്​തുക്കൾ ഖത്തർ എയർവേസ് സൗജന്യമായി എത്തിച്ചിരുന്നു​.

മേയ്​ രണ്ടിന്​ മെഡിക്കൽ വസ്​തുക്കൾ അടങ്ങിയ ചരക്കുമായി ഇന്ത്യന്‍ നാവികസേന കപ്പല്‍ ഐ.എൻ.എസ് കൊല്‍ക്കത്തയും എത്തിയിരുന്നു​. എംബസിയുടെ അനുബന്ധ സംഘടനയായ ഇന്ത്യൻ കമ്യൂണിറ്റി ബെനവലൻറ്​ ഫോറം (ഐ.സി.ബി.എഫ്​) ശേഖരിച്ച സഹായങ്ങളായിരുന്നു ഇതിൽ ഉണ്ടായിരുന്നത്. മെഡിക്കൽ വസ്​തുക്കൾ സ്വരൂപിക്കാൻ ഖത്തർ എയർവേ​സും ഗൾഫ്​ വെയർ ഹൗസിങ്​ കമ്പനിയും(ജി.ഡബ്ല്യു.സി) തുടങ്ങിയ സംയുക്​ത പദ്ധതിയും നടക്കുന്നുണ്ട്​. ആകെ 1200 മെട്രിക്​ ടൺ ഓക്​സിജൻ ഖത്തറിൽനിന്ന്​ ഇന്ത്യയിലെത്തിക്കുമെന്ന്​ ഇന്ത്യൻ അംബാസഡർ ഡോ. ദീപക്​ മിത്തൽ അറിയിച്ചിരുന്നു. ഇന്ത്യക്കായി കോവിഡ്​ സഹായം എത്തിക്കാൻ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനി നേരത്തേ ഉത്തരവിട്ടിരുന്നു.

അതേസമയം കോവിഡ് പ്രതിസന്ധി നേരിടുന്നതിനായി ഇന്ത്യക്ക് ഐക്യദാർഢ്യവുമായി കൂടുതൽ ഗൾഫ് രാജ്യങ്ങൾ രംഗത്ത് എത്തുകയുണ്ടായി. ബഹ്‌റൈനാണ് ഏറ്റവുമൊടുവിൽ സഹായവാഗ്ദാനവുമായി രംഗത്തെത്തിയത്. ഇന്ത്യക്ക് ഓക്‌സിജനും വൈദ്യസഹായങ്ങളും ലഭ്യമാക്കാൻ ബഹ്‌റൈൻ തീരുമാനിക്കുകയായിരുന്നു. ഇന്ത്യയിലെ കോവിഡ് മരണങ്ങളിൽ ബഹ്‌റൈൻ മന്ത്രിസഭായോഗം ദുഃഖം രേഖപ്പെടുത്തുകയും അനുശോചനവും അറിയിക്കുകയും ചെയ്തു. കുവൈറ്റും, യുഎഇയും നേരത്തെ തന്നെ ഇന്ത്യയ്ക്ക് ആവശ്യസഹായങ്ങൾ എത്തിച്ചിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (2 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (2 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (2 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (3 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (3 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (3 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (3 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (3 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (3 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (3 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (3 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (4 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (6 hours ago)

Malayali Vartha Recommends