Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

കടുത്ത നിയന്ത്രണം ഏർപ്പെടുത്തി ഒമാൻ; ഇന്നു മുതല്‍ ഏഴ് മണി മുതല്‍ പുലര്‍ച്ചെ നാല് മണി വരെ ലോക്ഡൗണ്‍, ശനിയാഴ്‍ച മുതല്‍ മേയ് 15 വരെ നിയന്ത്രണങ്ങള്‍ തുടരുമെന്ന് അധികൃതർ, ജോലി സ്ഥലങ്ങളില്‍ ആളുകളുടെ എണ്ണം കുറയ്‍ക്കുകയും പരമാവധിപ്പേര്‍ക്ക് വിദൂര രീതിയില്‍ ജോലി ചെയ്യാന്‍ അവസരമൊരുക്കണമെന്നും സുപ്രീം കമ്മിറ്റി

08 MAY 2021 04:53 PM IST
മലയാളി വാര്‍ത്ത

കൊവിഡ് പ്രതിരോധം മുന്‍നിര്‍ത്തി പ്രവേശനവിലക്ക് ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഒമാനില്‍ സുപ്രീം കമ്മിറ്റി നിര്‍ദേശിച്ച കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നതായി റിപ്പോർട്ട്. ഇതിനുപിന്നാലെ വൈകുന്നേരം ഏഴ് മണി മുതല്‍ പുലര്‍ച്ചെ നാല് മണി വരെ ലോക്ഡൗണ്‍ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ശനിയാഴ്‍ച മുതല്‍ മേയ് 15 വരെ നിയന്ത്രണങ്ങള്‍ തുടരുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.

ഇളവുകള്‍ അനുവദിച്ചിട്ടുള്ള വിഭാഗങ്ങളിലൊഴികെ എല്ലാത്തരം വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഫുഡ് സ്റ്റോറുകള്‍, ആരോഗ്യ സ്ഥാപനങ്ങള്‍, ഫാര്‍മസികള്‍, പെട്രോള്‍ പമ്പുകള്‍ തുടങ്ങിയവയ്‍ക്ക് പ്രവര്‍ത്തന അനുമതിയുണ്ട്. നിയന്ത്രണങ്ങളുള്ള സമയത്തും ഹോം ഡെലിവറി അനുവദിക്കുന്നതാണ്. ജോലി സ്ഥലങ്ങളില്‍ ആളുകളുടെ എണ്ണം കുറയ്‍ക്കുകയും പരമാവധിപ്പേര്‍ക്ക് വിദൂര രീതിയില്‍ ജോലി ചെയ്യാന്‍ അവസരമൊരുക്കണമെന്നും സുപ്രീം കമ്മിറ്റി ആവശ്യപ്പെടുകയുണ്ടായി. പരമ്പരാഗത പെരുന്നാള്‍ വിപണികള്‍ക്കും വിലക്കുണ്ട്. ബീച്ചുകള്‍, പാര്‍ക്കുകള്‍ തുടങ്ങിയ സ്ഥലങ്ങളിലുള്ള എല്ലാ തരത്തിലുമുള്ള ആള്‍ക്കൂട്ടങ്ങളും നിരോധിച്ചു. പെരുന്നാള്‍ ദിവസം കുടുംബങ്ങള്‍ ഒത്തുചേരുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ഇതുകൂടാതെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഒമാനിലേക്ക് കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ഈജിപ്ത്,ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് ഒമാൻ വിലക്കേർപ്പെടുത്തിയത്. കോവിഡ് വ്യാപനത്തിെന്റെ പശ്ചാത്തലത്തിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഒമാൻ നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഒമാനിൽ നിരവധി യാത്രക്കാരെത്തുന്ന ഈജിപ്തിനെയും ഫിലിപ്പീൻസിനെയും വിലക്കിയത്. മെയ് ഏഴ് വെള്ളിയാഴ്ച രാവിലെ 9 മുതൽ ആണ് യാത്രാ നിരോധനം പ്രാബല്യത്തിൽ വരിക എന്നും സുപ്രീംകമ്മിറ്റി അറിയിച്ചു.

ഈ രാജ്യങ്ങളിലൂടെ കഴിഞ്ഞ 14 ദിവസത്തിനിടെ യാത്ര ചെയ്തവർക്കും പ്രവേശന വിലക്കുണ്ട്. ഒമാനി പൗരന്മാർ, നയതന്ത്രഞജർ, ആാരാേഗ്യപ്രവർത്തകർ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്ക് ഇളവുണ്ടാകും. പാകിസ്താൻ, ബംഗ്ലാദേശ്, യു.കെ, ലബനാൻ, സുഡാൻ തുടങ്ങിയ രാജ്യങ്ങൾക്കും വിലക്ക് ഉണ്ട് .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (2 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (2 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (2 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (3 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (3 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (3 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (3 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (3 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (3 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (3 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (3 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (3 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (6 hours ago)

Malayali Vartha Recommends