Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

കുവൈറ്റില്‍ രണ്ടു മാസത്തിലേറെയായി തുടരുന്ന രാത്രികാല കര്‍ഫ്യൂവിന് വിരാമം; ഒന്നാം പെരുന്നാള്‍ ദിവസം മുതല്‍ അത് സംഭവിക്കും, രാജ്യത്തെ റസ്റ്റൊറന്റുകളും കഫേകളും മുഴുവന്‍ സമയവും തുറന്നു പ്രവര്‍ത്തിക്കാനും അനുമതി

11 MAY 2021 02:45 PM IST
മലയാളി വാര്‍ത്ത

കുവൈറ്റില്‍ രണ്ടു മാസത്തിലേറെയായി തുടരുന്ന രാത്രികാല കര്‍ഫ്യൂവിന് വിരാമം കുറിക്കുകയാണ്. ഒന്നാം പെരുന്നാള്‍ ദിവസം മുതല്‍ ഭാഗിക കര്‍ഫ്യൂ പിന്‍വലിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി റിപ്പോർട്ട്. രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ തോത് താരതമ്യേന കുറഞ്ഞുവരികയും വാക്സിന്‍ വിതരണം നല്ല രീതിയില്‍ പുരോഗമിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ നിലവിലുള്ള കര്‍ഫ്യൂ പിന്‍വലിക്കാന്‍ കുവൈറ്റിലെ കൊറോണ കമ്മിറ്റി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാ തീരുമാനം കൈകൊണ്ടത്. ഇതിനുപിന്നാലെ രാത്രികാല കര്‍ഫ്യൂ മൂലം ദുരിതത്തിലായ പ്രവാസികൾക്ക് ഏറെ ആശ്വാസമാകുകയാണ് തീരുമാനം.

രാജ്യത്തെ റസ്റ്റൊറന്റുകളും കഫേകളും മുഴുവന്‍ സമയവും തുറന്നു പ്രവര്‍ത്തിക്കാനും അനുമതി നൽകി. പക്ഷെ ഇവിടങ്ങളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് അനുവാദമില്ല. മറിച്ച് പാര്‍സല്‍, ടെയ്ക്ക് എവേ, ഹോം ഡെലിവറി സംവിധാനം തുടരുന്നതാണ്. വാക്സിന്‍ കുത്തിവയ്പ്പ് എടുത്തവര്‍ക്ക് കഫേകളിലും റസ്റ്റൊറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അവസരം നല്‍കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നുവെങ്കിലും മന്ത്രിസഭ അത് വേണ്ടെന്നു വയ്ക്കുകയായിരുന്നു. ഇവിടങ്ങളിലെ ജീവനക്കാര്‍ക്ക് മുഴുവന്‍ വാക്‌സിന്‍ നല്‍കിയ ശേഷം മാത്രമേ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം അനുവദിക്കുകയുള്ളൂ.

എന്നാൽ രാജ്യത്തെ രാത്രികാല കര്‍ഫ്യൂ പിന്‍വലിച്ചെങ്കിലും റെസ്റ്റൊറന്റുകള്‍, കഫേകള്‍, ഫാര്‍മസികള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, മെഡിക്കല്‍ സപ്ലൈ സ്റ്റോറുകള്‍ എന്നിവ ഒഴികെയുള്ള വ്യാപാര സ്ഥാപനങ്ങള്‍ രാത്രി എട്ടു മണി മുതല്‍ രാവിലെ അഞ്ചു മണി വരെ അടച്ചിടാനും മന്ത്രി സഭാ യോഗം തീരുമാനിക്കുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. രാവിലെ അഞ്ചു മണിക്കും രാത്രി എട്ടു മണിക്കും ഇടയിലുള്ള സമയങ്ങളില്‍ ഇവയ്ക്ക് എല്ലാ കൊവിഡ് പെരുമാറ്റച്ചട്ടങ്ങളും കൃത്യമായി പാലിച്ചുകൊണ്ട് തുറന്നു പ്രവര്‍ത്തിക്കുന്നതാണ്.

അതോടൊപ്പം തന്നെ രാജ്യത്തെ സിനിമാ തിയറ്ററുകള്‍ പെരുന്നാള്‍ ദിവസം മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. എന്നാല്‍ കൊവിഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമായി ഇവിടത്തെ പ്രവേശനം പരിമിതപ്പെടുത്തിയിട്ടുണ്ട്. വാക്‌സിനെടുക്കാത്തവര്‍ക്ക് ഇവിടെ പ്രവേശനം അനുവദിക്കുന്നതല്ല . സിനിമാ തിയറ്ററുകളിലെ മുഴുവന്‍ ജീവനക്കാരും ഇതിനകം വാക്‌സിന്‍ കുത്തിവയ്പ്പ് എടുത്ത പശ്ചാത്തലത്തിലാണ് അകത്തേക്ക് ആളുകളെ പ്രവേശിപ്പിക്കാന്‍ തീരുമാനമെടുത്തതെന്ന് സര്‍ക്കാര്‍ വക്താവ് താരീഖ് അല്‍ മുസ്‌രിം അറിയിച്ചു.

സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മെയ് 17 തിങ്കളാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടെങ്കിലും 60 ശതമാനം ജീവനക്കാര്‍ മാത്രമേ ജോലിക്ക് ഹാജരാവാന്‍ പാടുള്ളൂ എന്നും മന്ത്രിസഭ യോഗം തീരുമാനിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഓരോ ഓഫീസിന്റെയും സ്ഥിതിക്കനുസരിച്ച് ജീവനക്കാരുടെ തോത് നിര്‍ണയിക്കാം. അതേസമയം ജോലിക്കെത്തുന്ന ജീവനക്കാരുടെ എണ്ണം 60 ശതമാനത്തില്‍ കൂടാന്‍ പാടില്ല. ഏതെങ്കിലും സ്ഥാപനത്തില്‍ കൂടുതല്‍ ജോലിക്കാര്‍ വേണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ അവയ്ക്ക് സിവില്‍ സര്‍വീസ് ബ്യൂറോയുമായി ബന്ധപ്പെട്ട് ആവശ്യമായ തീരുമാനം എടുക്കാം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (2 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (2 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (2 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (3 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (3 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (3 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (3 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (3 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (3 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (3 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (3 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (3 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (6 hours ago)

Malayali Vartha Recommends