നിബന്ധനകൾ കടുപ്പിച്ച് ഗൾഫ് രാഷ്ട്രം; കുവൈത്തില്‍ ഞായറാഴ്ച മുതല്‍ പൊതുസ്ഥലങ്ങളിൽ പ്രവേശിക്കാൻ അത് നിർബന്ധം, സമീപ ദിവസങ്ങളില്‍ കോവിഡ് കേസുകള്‍ കൂടിവരുന്നതും നിരവധി ആളുകള്‍ ഇനിയും കുത്തിവെപ്പെടുക്കാന്‍ മുന്നോട്ട് വരാത്തതുമാണ് കര്‍ശന നടപടിക്ക് കാരണമായി, പ്രവാസികൾക്ക് മുന്നറിയിപ്പ്...

കൊറോണ വ്യാപനത്ത് തുരത്തിയോടിക്കാൻ വാക്‌സിൻ നിർബന്ധമാക്കുകയാണ് ഗൾഫ് രാഷ്ട്രങ്ങൾ. വാക്‌സിൻ സ്വീകരിക്കുന്നവർക്ക് ഇളവുകൾ നൽകിക്കൊണ്ടാണ് ഇതിനായി ഏവരെയും പ്രോത്സാഹിപ്പിക്കുന്നത്. ഇപ്പോഴിതാ അത്തരത്തിൽ ഒരു മന്നറിയിപ്പാൻ കുവൈറ്റ് നൽകുന്നത്.
കുവൈത്തില്‍ ഞായറാഴ്ച മുതല്‍ മാളുകളില്‍ പ്രവേശിക്കണമെങ്കില്‍ സിവില്‍ ഐഡി ആപ്പില്‍ പച്ചയോ മഞ്ഞയോ നിറത്തില്‍ പ്രതിരോധ സ്റ്റാറ്റസ് തെളിഞ്ഞിരിക്കണം. ആരോഗ്യവകുപ്പിന്റെ ഇമ്യൂണ്‍ ആപ്പില്‍ വാക്സിനേറ്റഡ് സ്റ്റാറ്റസ് ഉള്ളവര്‍ക്കും പ്രവേശനം അനുവദിക്കുന്നതാണ്. കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവര്‍ക്ക് വലിയ മാളുകള്‍, റസ്റ്റാറന്‍റുകള്‍, ഹെല്‍ത്ത് ക്ലബുകള്‍, സലൂണുകള്‍ എന്നിവിടങ്ങളില്‍ പ്രവേശനം വിലക്കിയുള്ള മന്ത്രിസഭ ഉത്തരവ് ഞായറാഴ്ച മുതല്‍ പ്രാബല്യത്തിൽ.
സിവില്‍ ഐഡിയുടെ ഡിജിറ്റല്‍ പതിപ്പായ കുവൈത്ത് മൊബൈല്‍ ഐഡി അല്ലെങ്കില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ഇമ്യൂണ്‍ ആപ് എന്നിവയുടെ സ്റ്റാറ്റസ് അടിസ്ഥാനമാക്കിയാകും ആളുകളെ മാളുകളിലും മറ്റും പ്രവേശിപ്പിക്കുക. വാക്സിന്‍ കോഴ്സ് പൂര്‍ത്തിയാക്കിയവരുടെ സ്റ്റാറ്റസ് പച്ച നിറത്തിലും 14 ദിവസത്തിനുള്ളില്‍ ആദ്യ ഡോസ് സ്വീകരിച്ചവര്‍ക്കും കോവിഡ് മുക്തി നേടി 90 ദിവസം പിന്നിട്ടവര്‍ക്കും ഓറഞ്ച് നിറത്തിലുമാണ് ആപ്പുകളില്‍ കാണിക്കുക.
ഈ രണ്ടു വിഭാഗങ്ങളെയും മാത്രമാകും മേല്‍പറഞ്ഞ സ്ഥാപനങ്ങളില്‍ പ്രവേശിപ്പിക്കുക. തീരെ വാക്സിന്‍ എടുത്തില്ല എന്നതിനെ സൂചിപ്പിക്കാന്‍ ചുവന്ന നിറമാണ് ആപ്പുകളില്‍ കാണിക്കുക. ഇക്കൂട്ടര്‍ക്ക് പ്രവേശനം ഉണ്ടാകില്ല. ആരോഗ്യമന്ത്രലയത്തില്‍നിന്ന് പ്രത്യേക ഇളവ് നേടിയവര്‍, 16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍, സ്ഥാപന ഉടമകള്‍ എന്നിവര്‍ക്ക് നിബന്ധനകളോടെ പ്രവേശനം ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.
6000 ചതുരശ്ര മീറ്ററില്‍ അധികം വിസ്തൃതിയുള്ള മാളുകള്‍ക്കാണ് നിയന്ത്രണം ബാധകമാകുക. അവന്യൂസ്, 360 മാള്‍, അല്‍കൂത്ത് തുടങ്ങിയ വലിയ വാണിജ്യ സമുച്ചങ്ങളിലെ പ്രവേശനം നിയന്ത്രിക്കാന്‍ പ്രവേശന കവാടങ്ങളില്‍ സൈനിക ഉദ്യോഗസ്ഥരുടെ സാന്നിധ്യമുണ്ടാകും. മന്ത്രിസഭ തീരുമാനം നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ പൊലീസും മുനിസിപ്പാലിറ്റി അധികൃതരും ഫീല്‍ഡ് പരിശോധന നടത്തും.
നിരീക്ഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ പ്രത്യേക സമിതി രൂപവത്കരിച്ചിട്ടുണ്ട്. അതിനിടെ വെള്ളിയാഴ്ച വാണിജ്യ സമുച്ചയങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. സമീപ ദിവസങ്ങളില്‍ കോവിഡ് കേസുകള്‍ കൂടിവരുന്നതും നിരവധി ആളുകള്‍ ഇനിയും കുത്തിവെപ്പെടുക്കാന്‍ മുന്നോട്ട് വരാത്തതുമാണ് കര്‍ശന നടപടിക്ക് അധികൃതരെ പ്രേരിപ്പിച്ചത്. നിരവധി സ്വദേശികള്‍ കുത്തിവെപ്പിന് തയാറാകാതെയുണ്ട്.
രജിസ്റ്റര്‍ ചെയ്തിട്ടും അപ്പോയന്‍റ്മെന്‍റ് തീയതിയില്‍ വാക്സിന്‍ എടുക്കാന്‍ എത്താത്ത 45,000 കുവൈത്തികളുണ്ടെന്ന് ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രജിസ്റ്റര്‍ ചെയ്യാത്തവര്‍ ഇതിന് പുറമെയാണ്.പരമാവധി ആളുകള്‍ വാക്സിന്‍ എടുത്താലേ സാമൂഹിക പ്രതിരോധ ശേഷി കൈവരൂ എന്നതിനാല്‍ സമ്മര്‍ദ നടപടികളിലൂടെ എല്ലാവരെയും കുത്തിവെപ്പ് എടുക്കാന്‍ പ്രേരിപ്പിക്കുകയാണ് അധികൃതര്‍.
https://www.facebook.com/Malayalivartha



























