ഒമാനിൽ സ്ഥിതി അപകടകരം! മുന്നറിയിപ്പുമായി അധികൃതർ; കൊവിഡ് ബാധിക്കുന്നവരില്‍ കുട്ടികളും യുവാക്കളും! കടുത്ത ജാഗ്രത, ആശങ്കയോടെ ഗൾഫ് രാഷ്ട്രങ്ങൾ

ഒമാനിലെ ജനങ്ങളെ ഞെട്ടിച്ചുകൊണ്ടാണ് ഇന്ത്യയിൽ രണ്ടാം തരംഗത്തിന് കാരണമായ കൊവിഡ് വൈറസിന്റെ ആല്‍ഫ, ബീറ്റ, ഡെല്‍റ്റ വകഭേദങ്ങള്‍ വ്യാപിച്ചതായി കണ്ടെത്തിയത്. ആരോഗ്യമന്ത്രാലയമാണ് ഇത്തരത്തിൽ അറിയിപ്പ് പുറത്തുവിട്ടത്. കൂടാതെ രാജ്യത്ത് കൊവിഡ് പരിശോധന നടത്തിവരുന്ന ലബോറട്ടറികള്‍ വ്യാപന ശേഷി കൂടി വകഭേദങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ആശങ്കകൾക്ക് പിന്നാലെ മറ്റൊരു വാർത്ത കൂടി പുറത്ത് വരുകയാണ്....
ഒമാനില്‍ കൊവിഡ് വ്യാപനം തുടരുന്നതിനിടെ പുതിയ കണ്ടെത്തല്‍ കൂടി പുറത്ത് വന്നിരിക്കുകയാണ്. കൊവിഡ് ബാധിതരില്‍ ഏറെയും യുവാക്കളാണ് എന്നതും ചെറിയ കുട്ടികള്‍ക്കു പോലും രോഗം ബാധിക്കുന്നു എന്നതും ഏറെ ആശങ്കയോടെയാണ് അധികൃതർ കാണുന്നത്. റോയല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെട്ട 150 കൊവിഡ് രോഗികളില്‍ 76 പേരും തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്. കൂടാതെ ഇത്തരം വാർത്തകൾ ഗൾഫ് രാഷ്ട്രങ്ങളെ ആശങ്കയിലാഴ്ത്തുകയാണ്.
ആയതിനാൽ തന്നെ അപകടകരമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും 80 ശതമാനം രോഗികളെയും തീവ്രപരിചരണ വിഭാഗത്തിലേക്ക് പ്രവേശിപ്പിക്കേണ്ട അവസ്ഥയിലാണെന്നും റോയല്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ജനറല്‍ ഡോ. മഹര്‍ ബിന്‍ ജാഫര്‍ അല്‍ബര്‍ഹാനി പറയുകയുണ്ടായി. 30 നും 50 നുമിടയില്‍ പ്രായമുള്ളവരിലേക്കാണ് കൂടുതലും രോഗം വ്യാപിക്കുന്നത്. 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും രോഗം ബാധിക്കുന്നതായി റിപോര്‍ട്ടുകളും ലഭ്യമാക്കുന്നുണ്ട്. ആരോഗ്യ മന്ത്രാലയം രോഗപ്രതിരോധ വിഭാഗം ഡയരക്ടര്‍ ജനറല്‍ സൈഫ് അല്‍അബ്രി പറഞ്ഞു.
അതോടൊപ്പം തന്നെ ഓരോ ദിവസവും മരണസംഖ്യയും കൊവിഡ് രോഗികളുടെ എണ്ണവും ഒമാനില്‍ കൂടിക്കൊണ്ടിരിക്കുകയാണ്. വൈറസുകളിലെ ജനിതക മാറ്റം കാരണം അണുബാധ വർദ്ധിക്കുന്നു. ഡെൽറ്റ വകഭേദം നേരത്തെയുണ്ടായിരുന്ന വൈറസിനേക്കാള്‍ 60 ശതമാനം വേഗത്തിൽ പടരുന്നുവെന്നും ഒമാനിലെ മെഡിക്കൽ ലബോറട്ടറി സ്‌പെഷ്യലിസ്റ്റ് ഡോ. മുഹമ്മദ് ബിൻ സയീദ് അൽ തൗബി ഒമാൻ ടിവിയോട് പറഞ്ഞു. ആശുപത്രികളിലെ തീവ്ര പരിചരണ വിഭാഗമെല്ലാം നിറഞ്ഞിരിക്കുന്നു എന്നാണ് റിപോര്‍ട്ട്. ഇതിനുപിന്നാലെ രാത്രികാല ലോക്ഡൗണ്‍ ഉള്‍പ്പെടെ കര്‍ശന നിയന്ത്രണങ്ങള്‍ രാജ്യത്ത് തുടരുകയാണ്.
അതേസമയം കഴിഞ്ഞ ദിവസം കോവിഡിനെ തുടര്‍ന്ന് ഒമാനില്‍ 32 പേര് കൂടി മരിച്ചു. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 2848 ആയി ഉയര്‍ന്നു. 1886 പേര് കൂടി പുതുതായി രോഗബാധിതരായി.മൊത്തം രോഗികളുടെ എണ്ണം 256,542 ആയി. 1733 പേര്‍ക്കുകൂടി രോഗം ഭേദമായി. 224,077 പേരാണ് രോഗമുക്തര്‍. 87.3 ശതമാനമാണ് രോഗമുക്തി നിരക്ക്. 189 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 1541 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 464 പേര് തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്.
https://www.facebook.com/Malayalivartha



























