രണ്ടു ദിവസംകൊണ്ട് ദുബൈയിലേക്ക്.... രണ്ട് ഡോസ് വാക്സിനെടുത്ത മലയാളികള്‍ അടക്കമുള്ളവര്‍ ഉസ്ബകിസ്താനിലെ താഷ്കന്റ് വിമാനത്താവളം വഴി ദുബായിലെത്തി, പി;ഉതിയ പാക്കേജുമായി ട്രാവൽ ഏജൻസികൾ രംഗത്ത്

ദുബായിലേക്ക് എത്തിച്ചേരാൻ കാത്തിരുന്ന പ്രവാസികൾക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ടാണ് വിലക്ക് നീട്ടിയതായുള്ള അറിയിപ്പ് അധികൃതർ നൽകിയത്. യാത്രക്കാർക്ക് നൽകിയ നിബന്ധനകളിൽ ഉരുവായ സംശയങ്ങളാണ് ഇതിന് കാരണമായത്. എന്നാൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ദുബായിൽ എത്താൻ മറ്റൊരുവഴി ഉണ്ട്.....
ഇന്ത്യക്കാര്‍ക്ക് രണ്ടു ദിവസം കൊണ്ട് ഉസ്ബകിസ്താന്‍ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങള്‍ വഴി ദുബൈയിലെത്താന്‍ വഴി തെളിയുകയാണ്. രണ്ട് ഡോസ് വാക്സിനെടുത്ത മലയാളികള്‍ അടക്കമുള്ളവര്‍ ഉസ്ബകിസ്താനിലെ താഷ്കന്റ് വിമാനത്താവളം വഴി വെള്ളിയാഴ്ച ദുബൈയിലെത്തിയതിന് പിന്നാലെയാണ് ട്രാവൽ ഏജൻസികൾ യാത്രക്കാർക്കായി ഇത്തരം വഴി ഒരുക്കുന്നത്. 14 ദിവസം ക്വാറന്‍റീന്‍ പൂര്‍ത്തീകരിക്കാതെയാണ് ഇവര്‍ ദുബൈയിലെത്തിയത് എന്നത് ശ്രദ്ധേയം. വാക്സിനേഷന് പൂര്‍ത്തിയാക്കിയവര്‍ക്ക് ദുബൈയിലെത്താമെന്ന പുതിയ ഇളവ് ഉപയോഗിച്ചായിരുന്നു യാത്ര.
ഉസ്ബകിസ്താനിലെ ഹോട്ടല്‍ ക്വാറന്‍റീന്‍ ഒഴിവാക്കുന്നതിനാല്‍ കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാമെന്ന് വെള്ളിയാഴ്ച ദുബൈയിലെത്തിയ തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി റൈജു രവി പറഞ്ഞു. നാട്ടില്‍ നിന്ന് 14 ദിവസത്തെ ക്വാറന്‍റീന്‍ പാക്കേജിലാണ് വന്നത്.
എന്നാല്‍, ക്വാറന്‍റീന്‍ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ പുതിയ ഇളവ് പരീക്ഷിച്ചുനോക്കാന്‍ തീരുമാനിക്കുകയായിരുന്നു. ട്രാവല്‍ ഏജന്‍സിക്കാര്‍ ഉറപ്പു പറയാത്തതിനാല്‍ സ്വന്തം റിസ്കിലാണ് വന്നത്. ജോലി പോകുമെന്ന ഘട്ടത്തിലാണ് റിസ്കെടുക്കാന്‍ തയാറായത്. യാത്രക്ക് നാലുമണിക്കൂര്‍ മുമ്പെടുക്കേണ്ട റാപിഡ് പി.സി.ആര്‍ പരിശോധന താഷ്കന്‍റില്‍ വെച്ച് പൂര്‍ത്തിയാക്കിയിരുന്നു. താഷ്കന്റ് വിമാനത്താവളത്തില്‍ കര്‍ശന പരിശോധനയുണ്ട്. വാക്സിനേഷന് ഉള്‍പ്പെടെ ദുബൈ നിര്‍ദേശിച്ച എല്ലാ നിബന്ധനകളും പാലിക്കുന്നവര്‍ക്ക് മാത്രമാണ് അവിടെനിന്ന് യാത്ര അനുവദിക്കുന്നത്.
ഒന്നര മാസം മുമ്പ് നാട്ടിലേക്ക് മടങ്ങുമ്പോള്‍തന്നെ രണ്ട് ഡോസ് വാക്സിനേഷനും പൂര്‍ത്തീകരിച്ചിരുന്നു. അതിനാല്‍ കാര്യങ്ങള്‍ എളുപ്പമായി.ദുബൈയിലെത്തിയ ശേഷം സ്വന്തം ചെലവിലാണ് ഇന്സ്റ്റിറ്റ്യുഷനല് ക്വാറന്‍റീന്‍. ഇതിനായി ഹോട്ടല്‍ നേരത്തേ ബുക്ക് ചെയ്തിരുന്നു.
നാലുമണിക്കൂറിനുള്ളില്‍ പരിശോധന ഫലം ലഭിച്ചു. യു.എ.ഇയിലേക്ക് വരാന്‍ നിരവധി മലയാളികള്‍ താഷ്കന്‍റില്‍ തുടരുന്നുണ്ടെന്നും റൈജു പറഞ്ഞു.പുതിയ പ്രോട്ടോകോള്‍ പ്രകാരം യു.എ.ഇ അംഗീകരിച്ച രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്ക് 23 മുതല്‍ ദുബൈയിലേക്ക് വരാം. എന്നാല്‍, ഇന്ത്യയില്‍ നിന്ന് നേരിട്ട് വിമാനമില്ലാത്തതിനാലാണ് ഉസ്ബകിസ്താന്‍, അര്‍മീനിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വഴി യാത്ര ചെയ്യുന്നത്. ഇന്ത്യയില്‍ 14 ദിവസത്തിനിടെ തങ്ങിയവര്‍ക്ക് യു.എ.ഇ പ്രവേശനം അനുവദിച്ചിരുന്നില്ല.ഇതോടെയാണ് മറ്റ് രാജ്യങ്ങളിലെത്തി 14 ദിവസം ക്വാറന്‍റീനിലിരുന്ന ശേഷം ദുബൈയിലെത്തുന്നത്.
https://www.facebook.com/Malayalivartha



























