പ്രവാസികൾക്ക് മുന്നറിയിപ്പുമായി യുഎഇ; ജൂലൈ 21 വരെ യു.എ.ഇയിലേക്ക് യാത്രാവിലക്കേര്‍പെടുത്തിയെന്ന പ്രചാരണം അടിസ്ഥാന രഹിതം! ഈ ദിവസത്തിന് മുന്‍പോ ശേഷമോ നിയന്ത്രണങ്ങള്‍ നീക്കാൻ സാധ്യത

കഴിഞ്ഞ ദിവസമാണ് ജൂലൈ 21 വരെ യു.എ.ഇയിലേക്ക് യാത്രാവിലക്കേര്‍പെടുത്തിയെന്ന പ്രചാരണം വന്നത്. എന്നാൽ ഇത് അടിസ്ഥാന രഹിതമാണെന്ന് എയര്‍ലൈന്‍ അധികൃതര്‍ അറിയിക്കുകയുണ്ടായി. ഇത് സംബന്ധിച്ച് എയര്‍ലൈനുകള്‍ക്ക് യു.എ.ഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി കൈമാറിയ നോട്ടിസാണ് തെറ്റിദ്ധാരണക്കിടയാക്കിയിരുന്നത്. ജൂലൈ 21 വരെ ഇന്ത്യ അടക്കം 13 രാജ്യങ്ങളിലേക്ക് വിമാന സര്‍വീസ് റദ്ധാക്കിയെന്നാണ് എയര്‍ലൈനുകള്‍ക്ക് നല്‍കിയ നോട്ടിസ് ടു എയര്‍മെനില്‍ (നോട്ടം) വ്യക്തമാക്കിയിരുന്നത്.
എന്നാല്‍, ഏവിയേഷന്‍ അതോറിറ്റികള്‍ സര്‍വസാധാരണമായി എയര്‍ലൈനുകള്‍ക്ക് നല്‍കുന്ന നോട്ടിസാണ് 'നോട്ടം' എന്നത്. നിയന്ത്രണങ്ങള്‍ അവസാനിക്കാന്‍ സാധ്യതയുള്ള തീയതി നോട്ടിസില്‍ രേഖപ്പെടുത്തണം എന്ന് നിര്‍ബന്ധമുള്ളതിനാല്‍ തന്നെയാണ് ജൂലൈ 21 എന്ന തീയതി വെച്ചിരിക്കുന്നത്. ഈ ദിവസത്തിന് മുന്‍പോ ശേഷമോ നിയന്ത്രണങ്ങള്‍ നീക്കാൻ സാധ്യത ഉണ്ട്. മോശം കാലാവസ്ഥ, റണ്‍വേ അറ്റകുറ്റപ്പണി, ദുരന്തങ്ങള്‍ എന്നിവയുണ്ടാകുേമ്ബാഴും 'നോട്ടം' നല്‍കാറുണ്ട്. എന്നാല്‍, ഈ തീയതിക്ക് മുന്‍പ് തന്നെ നിയന്ത്രണങ്ങള്‍ ഒഴിവാക്കുകയാണ് പതിവ്. എത്രയും വേഗത്തില്‍ വിലക്ക് നീക്കാനാണ് യു.എ.ഇ ഭരണകൂടം ശ്രമിക്കുന്നത്. എമിറേറ്റ്സ്, ഇത്തിഹാദ്, എയര്‍ഇന്ത്യ എന്നീ എയര്‍ലൈനുകള്‍ ജൂലൈ ആറ് വരെയാണ് യാത്രാവിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ ആദ്യ വാരത്തില്‍ തന്നെ ഇന്ത്യന്‍ യാത്രികരുടെ വിലക്ക് നീക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതോടൊപ്പം തന്നെ ഇന്ത്യ ഉള്‍പ്പെടെ 14 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് ജൂലൈ 21 വരെ നീട്ടിയതായി യുഎഇ അറിയിച്ചത്. എയര്‍ലൈന്‍ കമ്പനികള്‍ക്ക് അയച്ച സര്‍ക്കുലറിലാണ് യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയ്ക്കു പുറമെ, ലൈബീരിയ, നമീബിയ, സിയറ ലിയോണ്‍, ഡിആര്‍ കോംഗോ, ഉഗാണ്ട, സാംബിയ, വിയറ്റ്‌നാം, പാകിസ്താന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക, നൈജീരിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ജൂലൈ 21 രാത്രി 11.59 വരെ വിലക്ക് തുടരുക.
അതേസമയം, കാര്‍ഗോ വിമാനങ്ങള്‍ക്കും ബിസിനസ്, ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്കും വിലക്ക് ബാധകമല്ലെന്നും അതോറിറ്റി അറിയിച്ചു. ഈ രാജ്യങ്ങളില്‍ കൊവിഡിന്റെ രണ്ടാം തരംഗം ഗുരുതരമായി തുടരുന്ന സഹാചര്യത്തിലാണ് യാത്രാ വിമാനങ്ങള്‍ക്കുള്ള വിലക്ക് തുടരുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ഏപ്രില്‍ 24 മുതലാണ് ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതുപ്രകാരം ഇന്ത്യയില്‍ നിന്നുള്ള യുഎഇ പൗരന്‍മാര്‍, നയതന്ത്ര പ്രതിനിധികള്‍, ഗോള്‍ഡന്‍ വിസയുള്ളവര്‍, ബിസിനസ് വിമാനങ്ങള്‍ തുടങ്ങിയ ഏതാനും വിഭാഗങ്ങള്‍ക്കാണ് യുഎഇയില്‍ പ്രവേശനാനുമതി നല്‍കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha



























