പരിമിതമായ സര്‍വീസുകള്‍ നടത്തുമെന്ന് എയർ ഇന്ത്യ;യുഎഇ നടപ്പാക്കിയ യാത്രാ നിയന്ത്രണങ്ങളെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ വെട്ടിച്ചുരുക്കി, ജൂലൈ 7ന് സർവീസുകൾ പുനഃരാരംഭിക്കാൻ സാധ്യത ഉണ്ടെന്ന് എമിറേറ്റ്സ് എയർലൈൻസ്

ഇന്ത്യക്കാർക്ക് യുഎഇലേക്കുള്ള പ്രവേശന വിലക്ക് ജൂലൈ 21 വരെ തുടരുമെന്ന വാർത്തകളിൽ വസ്തുത ഇല്ലെന്ന് ട്രാവൽ ഏജൻസികൾ അറിയിച്ചതിന് പിന്നാലെ പ്രവാസികളിൽ ആശങ്കയും അവ്യക്തതയും തുടരുകയാണ്. യാത്രക്കാർക്കുള്ള പ്രോട്ടോകോളിൽ വ്യക്തത വരുത്തിയാൽ ഇന്ത്യയിൽ നിന്നും എപ്പോൾ വേണമെങ്കിലും സർവീസ് പുനരാരംഭിക്കുമെന്നാണ് വിമാന കമ്പനികള്‍ അറിയിച്ചിരിക്കുന്നത്. ഇതിനുപിന്നാലെ ജൂലൈ 7ന് സർവീസുകൾ പുനഃരാരംഭിക്കാൻ സാധ്യത ഉണ്ടെന്ന് എമിറേറ്റ്സ് അധികൃതർ കഴിഞ്ഞ ദിവസം അറിയിക്കുകയേയുണ്ടായി.
ഇതിനുപിന്നാലെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേയ്ക്ക് പരിമിതമായ സര്‍വീസ് നടത്തുന്നുണ്ടെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കിക്കൊണ്ട് രണ്ടത്ത് എത്തിയിരിക്കുകയാണ്. യുഎഇ നടപ്പാക്കിയ യാത്രാ നിയന്ത്രണങ്ങളെ തുടര്‍ന്നാണ് വിമാന സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയത്. ട്വിറ്ററിലൂടെയാണ് എയര്‍ ഇന്ത്യ ഇക്കാര്യം അറിയിച്ചത്. 'യുഎഇ സര്‍ക്കാര്‍ നടപ്പാക്കിയ യാത്രാ നിയന്ത്രണങ്ങള്‍ കാരണം ദുബായിലേക്കുള്ള വിമാന സര്‍വീസുകള്‍ വെട്ടിക്കുറച്ച ഷെഡ്യൂളുകളിലാണ് നിലവിൽ പ്രവര്‍ത്തിക്കുന്നത്. നിങ്ങളുടെ യാത്ര ആസൂത്രണം ചെയ്യുന്നതിന് മുമ്പ് യുഎഇയിലേക്ക് പ്രവേശിക്കാന്‍ ആവശ്യമായ യോഗ്യത ഉറപ്പ് വരുത്തുക' - എയര്‍ ഇന്ത്യ അറിയിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ ഇന്ത്യയുള്‍പ്പെടെ 14 രാജ്യങ്ങളിലേയ്ക്കും തിരിച്ചുമുള്ള സര്‍വീസുകളുടെ നിയന്ത്രണം ജൂലൈ 21 വരെ തുടരുമെന്ന് യുഎഇയുടെ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യയ്ക്ക് പുറമെ, ലൈബീരിയ, നമീബിയ, സിയറ ലിയോണ്‍, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, സാംബിയ, വിയറ്റ്‌നാം, പാകിസ്താന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക, നൈജീരിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലേയ്ക്കും തിരിച്ചുമുള്ള യാത്രകള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സർവീസുകൾ പുനഃരാരംഭിക്കാൻ ഏർപ്പെടുത്തിയ നിബന്ധനകളിൽ ഉണ്ടായ അവ്യക്തതകളാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്. ഇതിനുപിന്നാലെ ഏവിയേഷൻ അതോറിറ്റികൾ സർവസാധാരണമായി എയർലൈനുകൾക്ക് നൽകുന്ന നോട്ടിസായ നോട്ടമാണ് ഇതിനുകാരണം. നിയന്ത്രണങ്ങൾ അവസാനിക്കാൻ സാധ്യതയുള്ള തീയതി നോട്ടീസിൽ രേഖപ്പെടുത്തണം എന്ന് നിർബന്ധമുള്ളതിനാൽ മാത്രമാണ് ജൂലൈ 21 എന്ന തീയതി വെച്ചിരിക്കുന്നതെന്നാണ് വിവരം. ഈ ദിവസത്തിന് മുൻപോ തുടർന്നോ നിയന്ത്രണങ്ങൾ നീക്കാനാണ് സാധ്യത. മോശം കാലാവസ്ഥ, റൺവേ അറ്റകുറ്റപ്പണി, ദുരന്തങ്ങൾ എന്നിവയുടെ ഘട്ടത്തിലും സൂചന നൽകാറുണ്ട്. എന്നാൽ, ഈ തീയതിക്ക് മുൻപ് തന്നെ നിയന്ത്രണങ്ങൾ മാറ്റുകയാണ് പതിവ്.
ആയതിനാൽ തന്നെ എത്രയും വേഗത്തിൽ വിലക്ക് നീക്കാനാണ് യു.എ.ഇ ഭരണകൂടം നീക്കം നടത്തുന്നത്. എമിറേറ്റ്സ്, ഇത്തിഹാദ്, എയർഇന്ത്യ എന്നീ എയർലൈനുകൾ ജൂലൈ ആറ് വരെയാണ് യാത്രാവിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴ് മുതൽ സർവീസ് പുനരാരംഭിക്കാൻ തുനിയുന്നതായി എമിറേറ്റ്സ് കഴിഞ്ഞ ദിവസം യാത്രക്കാരന് നൽകിയ മറുപടിയിൽ അറിയിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha



























