വീണ്ടും ലോകത്ത് ഒന്നാമതായി യുഎഇ; കൊവിഡ് വാക്‌സിന്‍ വിതരണത്തില്‍ ആഫ്രിക്കന്‍ രാജ്യമായ സീഷെല്‍സിനെ മറികടന്ന് റെക്കോർഡ് നേട്ടം, യു.എ.ഇ വിതറാം ചെയ്‍തത് ആകെ 15.5 മില്യന്‍ ഡോസ് വാക്‌സിൻ

മറ്റെന്തിനെയും പോലെ തന്നെ വീണ്ടും ലോകത്ത് ഒന്നാമത് എത്തി നിൽക്കുകയാണ് യുഎഇ. കൊവിഡ് വാക്‌സിന്‍ വിതരണത്തില്‍ ആഫ്രിക്കന്‍ രാജ്യമായ സീഷെല്‍സിനെ മറികടന്ന് യു.എ.ഇ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ്. ഇതോടെ വാക്‌സിന്‍ വിതരണത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള രാജ്യമായി യു.എ.ഇ മാറുകയും ചെയ്തു. ബ്ലൂംബര്‍ഗ് വാക്‌സിന്‍ ട്രാക്കര്‍ ആണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.
15.5 മില്യന്‍ ഡോസ് വാക്‌സിനാണ് യു.എ.ഇ ഇതോടെ വിതരണം ചെയ്തത്. പ്രവാസികളുള്‍പ്പെടെ 10 മില്യന്‍ ജനസംഖ്യയുള്ള യു.എ.ഇ 72.1 ശതമാനം ആളുകള്‍ക്കും രണ്ട് ഡോസ് വാക്‌സിന്‍ വിതരണം ചെയ്തിട്ടുണ്ട്.
അതോടൊപ്പം തന്നെ ഒരു ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള സീഷെല്‍സ് ജനസംഖ്യയുടെ 71.1 ശതമാനം പേര്‍ക്കാണ് വാക്‌സിന്‍ വിതരണം ചെയ്തത്. മാര്‍ച്ച് മുതല്‍ യു.എ.ഇയിലെ പ്രതിദിന കൊവിഡ് നിരക്ക് ഏകദേശം 2000 ആണ് റിപോർട്ട് ചെയ്തിരിക്കുന്നത്. ഫെബ്രുവരിയില്‍ ഇത് 4000 ആയിരുന്നു. പ്രതിശീര്‍ഷ അനുപാതത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ കോവിഡ് പരിശോധന നടക്കുന്ന രാജ്യമാണ് യു.എ.ഇ. കൊവിഡ് മരണനിരക്ക് ഏറ്റവും കുറഞ്ഞ രാജ്യങ്ങളില്‍ ഒന്നും യു.എ.ഇയാണ്.
അതേസമയം യുഎഇയില്‍ ഇന്ന് 1,599 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,570 പേര്‍ സുഖം പ്രാപിക്കുകയും മൂന്ന് പേര്‍ മരണപ്പെടുകയും ചെയ്തതായി റിപ്പോർട്ട്.
പുതിയതായി നടത്തിയ 2,54,639 പരിശോധനകളില്‍ നിന്നാണ് രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,39,476 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,17,767 പേര്‍ രോഗമുക്തരാവുകയും 1,834 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 19,875 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
https://www.facebook.com/Malayalivartha


























