മൂന്ന് രാജ്യങ്ങളിലേക്ക് ജൂലൈ 15 വരെ എമിറേറ്റ്സ് സര്‍വീസ്; കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി

പാക്കിസ്ഥാന്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലേക്ക് ജൂലൈ 15 വരെ എമിറേറ്റ്സ് സര്‍വീസ് നിര്‍ത്തി വയ്ക്കുന്നതായി റിപ്പോർട്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ ബംഗ്ലാദേശ്, പാക്കിസ്ഥാന്, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ആരെയും യുഎഇയില്‍ പ്രവശിപ്പിക്കില്ലെന്നും അധികൃതര്‍ അറിയിക്കുകയുണ്ടായി. എന്നാല്‍ യുഎഇ പൗരന്മാര്, യുഎഇ ഗോള്‍ഡന്‍ വീസ കൈവശമുള്ളവര്‍, കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്ന നയതന്ത്ര ദൗത്യങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് എന്നിവര്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവ് ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ഇന്ത്യ, പാക്കിസ്ഥാന്, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകുന്നതില്‍ നിന്നും യുഎഇ തങ്ങളുടെ പൗരന്മാര്ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
അതോടൊപ്പം തന്നെ ലോകത്ത് ഒന്നാമത് എത്തി നിൽക്കുകയാണ് യുഎഇ. കൊവിഡ് വാക്‌സിന്‍ വിതരണത്തില്‍ ആഫ്രിക്കന്‍ രാജ്യമായ സീഷെല്‍സിനെ മറികടന്ന് യു.എ.ഇ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ്. ഇതോടെ വാക്‌സിന്‍ വിതരണത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള രാജ്യമായി യു.എ.ഇ മാറുകയും ചെയ്തു. ബ്ലൂംബര്‍ഗ് വാക്‌സിന്‍ ട്രാക്കര്‍ ആണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.
15.5 മില്യന്‍ ഡോസ് വാക്‌സിനാണ് യു.എ.ഇ ഇതോടെ വിതരണം ചെയ്തത്. പ്രവാസികളുള്‍പ്പെടെ 10 മില്യന്‍ ജനസംഖ്യയുള്ള യു.എ.ഇ 72.1 ശതമാനം ആളുകള്‍ക്കും രണ്ട് ഡോസ് വാക്‌സിന്‍ വിതരണം ചെയ്തിട്ടുണ്ട്.
അതോടൊപ്പം തന്നെ ഒരു ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള സീഷെല്‍സ് ജനസംഖ്യയുടെ 71.1 ശതമാനം പേര്‍ക്കാണ് വാക്‌സിന്‍ വിതരണം ചെയ്തത്. മാര്‍ച്ച് മുതല്‍ യു.എ.ഇയിലെ പ്രതിദിന കൊവിഡ് നിരക്ക് ഏകദേശം 2000 ആണ് റിപോർട്ട് ചെയ്തിരിക്കുന്നത്. ഫെബ്രുവരിയില്‍ ഇത് 4000 ആയിരുന്നു. പ്രതിശീര്‍ഷ അനുപാതത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ കോവിഡ് പരിശോധന നടക്കുന്ന രാജ്യമാണ് യു.എ.ഇ. കൊവിഡ് മരണനിരക്ക് ഏറ്റവും കുറഞ്ഞ രാജ്യങ്ങളില്‍ ഒന്നും യു.എ.ഇയാണ്.
https://www.facebook.com/Malayalivartha


























