പ്രതിസന്ധിയിൽ കിതച്ച് പ്രവാസി സമൂഹം; കോവിഡ് മഹാമാരിയില്‍ ജോലി നഷ്ടപ്പെട്ട് ഒന്നര വര്‍ഷത്തിനിടെ കേരളത്തിലേക്ക് മടങ്ങിയത് 15 ലക്ഷം പ്രവാസികൾ, വലിയൊരു ശതമാനം പേരും തൊഴില്‍ മടങ്ങിയത് നഷ്ടമായതിന് പിന്നാലെ

കേരള സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് പ്രവാസികൾ. കൊറോണ വിതച്ച ദുരിതത്തിൽ നിന്നും കരകയറാനാകാതെ കിതയ്ക്കുകയാണ് അവർ. മഹാമാരി തീർത്ത പ്രതിസന്ധി കൂടാതെ ഒട്ടുമിക്ക ഗൾഫ് രാഷ്ട്രങ്ങളും നടത്തിവരുന്ന സ്വദേശിവത്കരണവും കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഇതിനുപിന്നാലെ ഞെട്ടിക്കുന്ന വാർത്തയാണ് പുറത്ത് വരുന്നത്....
കോവിഡ് മഹാമാരിയില്‍ ജോലി നഷ്ടപ്പെട്ട് ഒന്നര വര്‍ഷത്തിനിടെ കേരളത്തിലേക്ക് മടങ്ങിയത് 15 ലക്ഷം പ്രവാസികളെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത് . പ്രവാസികളില്‍ വലിയൊരു ശതമാനം പേരും തൊഴില്‍ നഷ്ടമായാണ് മടങ്ങിയിട്ടുള്ളതെന്നത് നിലവിലെ സാഹചര്യത്തിന്റെ സങ്കീര്‍ണത വെളിപ്പെടുത്തുകയാണ്.
കാരണം പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസി സമൂഹമയക്കുന്ന പണമാണ് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് എന്നത് ഏവർക്കും അറിയാവുന്നതാണ്. കേരളത്തില്‍ നിന്നുള്ള 20 ലക്ഷത്തോളം പേര്‍ ഈ രാജ്യങ്ങളില്‍ തൊഴിൽ ചെയ്തുവരുന്നവരാണ്. അതുകൊണ്ടുതന്നെ മടങ്ങിയെത്തിയ പ്രവാസികളുടെ എണ്ണത്തിലെ ഈ ഞെട്ടിക്കുന്ന കണക്കുകള്‍ ഭാവിയില്‍ സംസ്ഥാന സാമ്പത്തിക രംഗങ്ങളിലുണ്ടാക്കുന്ന ചലനങ്ങള്‍ അപ്രതീക്ഷിതമായിരിക്കുമെന്നും സൂചനയുണ്ട്
അതോടൊപ്പം തന്നെ ഏകദേശം 10 ലക്ഷത്തോളം പേരാണ് ജോലിനഷ്ടമായവരുടെ പട്ടികയിലുള്‍പ്പെടുന്നത്. ജൂണ്‍ 18-ന് സര്‍ക്കാര്‍ പുറത്തിറക്കിയ കണക്കുകള്‍ പ്രകാരമാണിത്. അതേസമയം ഇവരില്‍ എത്രപേര്‍ക്ക് തിരിച്ചുപോകാന്‍ കഴിഞ്ഞിട്ടുണ്ടെന്നത് സംബന്ധിച്ച് വ്യക്തമായ കണക്കുകള്‍ അനിശ്ചിതത്വത്തിലാണ്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുകള്‍ അനുസരിച്ച് (എ.എ.ഐ) കേരളത്തിലെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വഴി മെയ് 2020 മുതലുള്ള 12 മാസക്കാലം പുറത്തേക്ക് യാത്ര ചെയ്‍തത് 27 ലക്ഷം പേരാണ്.
കൂടാതെ 14,63,176 ആളുകളാണ് ഇക്കാലയളവില്‍ നാട്ടിലേക്ക് മടങ്ങിയതെന്നും നോര്‍ക്ക റിപ്പോര്‍ട്ട് ചെയ്യുന്നു . ഇവരില്‍ 10,45,288 പേര്‍ക്ക് ജോലി നഷ്ടമായിട്ടുമുണ്ട്. ഇതുവരെ നാട്ടിലേക്ക് മടങ്ങിയവരുടെ എണ്ണത്തിന്റെ 70 ശതമാനത്തോളം വരുമിത്. 2.90 ലക്ഷം പേര്‍ വിസ കാലാവധി കഴിഞ്ഞതടക്കമുള്ള കാരണങ്ങളാല്‍ മടക്കയാത്ര നടത്താനാവാത്തവരാണ്.
യു.എ.ഇ, ഒമാന്‍ , ഖത്തര്‍, സൗദി അറേബ്യ, എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മടങ്ങിയെത്തിയവരില്‍ 96 ശതമാനവും. ഇവര്‍ക്ക് നാട്ടില്‍ തൊഴിലെടുക്കാനോ, സംരംഭങ്ങള്‍ ആരംഭിക്കാനോ വെല്ലുവിളികള്‍ നേരിടുന്ന സമയമാണിത്. മടക്കയാത്രയ്ക്ക് വിമാനസര്‍വീസുകള്‍ അനിശ്ചിതമായി നീളുന്നതും പലരിലും ആശങ്ക വര്‍ധിപ്പിക്കുന്നു .അതെ സമയം നാട്ടിലേക്ക് മടങ്ങിയവരില്‍ എത്രപേര്‍ തിരിച്ചുപോയിട്ടുണ്ടെന്ന് സര്‍ക്കാര്‍ കണക്കെടുത്തിട്ടില്ലെന്ന് നോര്‍ക്ക റിക്രൂട്ട്‌മെന്റ് മാനേജര്‍ അജിത് കൊളശേരി പറഞ്ഞു.
അതേസമയം തൊഴില്‍ നഷ്ടമായ 10.45 ലക്ഷം പേരില്‍ 1.70 ലക്ഷം ആളുകള്‍ മാത്രമാണ് നിലവില്‍ അടിയന്തര സഹായധനമായ 5000 രൂപയ്ക്ക് അപേക്ഷ നല്‍കിയിട്ടുള്ളത്. 1.30 ലക്ഷം പേര്‍ക്ക് സഹായധനം നല്‍കിക്കഴിഞ്ഞു. അവശേഷിക്കുന്നവരുടെ നടപടിക്രമങ്ങള്‍ പുരോഗമിച്ചുവരികയുമാണ്.
https://www.facebook.com/Malayalivartha


























