ഇഹ്തിറാസ് ആപ്പില്‍ നാട്ടില്‍ വെച്ച് തന്നെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന സൗകര്യം ഏർപ്പെടുത്തി; യാത്രക്കാരുടെ ആരോഗ്യവിവരങ്ങള്‍, ക്വാറന്‍റൈന്‍ ഇളവ് തുടങ്ങിയവ യാത്ര പുറപ്പെടുന്നതിന് മുമ്പ് തന്നെ അപ്ഡേറ്റ് ചെയ്യാന്‍ കഴിയുന്ന പ്രീ രജിസ്ട്രേഷന്‍ സൗകര്യം ഒരുക്കി അധികൃതർ, ഗൾഫ് രാഷ്ട്രത്തിന്റെ പുതിയ നിർദ്ദേശം

ഖത്തറിന്‍റെ കോവിഡ് ആപ്ലിക്കേഷനായ ഇഹ്തിറാസ് ആപ്പില്‍ നാട്ടില്‍ വെച്ച് തന്നെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന സൗകര്യം ഏർപ്പെടുത്തിയിരിക്കുകയാണ്. യാത്രക്കാരുടെ ആരോഗ്യവിവരങ്ങള്‍, ക്വാറന്‍റൈന്‍ ഇളവ് തുടങ്ങിയവ യാത്ര പുറപ്പെടുന്നതിന് മുമ്പ് തന്നെ അപ്ഡേറ്റ് ചെയ്യാന്‍ കഴിയുന്ന പ്രീ രജിസ്ട്രേഷന്‍ സൌകര്യമാണ് നിലവിൽ പുതുതായി ആപ്പിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ദോഹയിൽ വിമാനമിറങ്ങും മുമ്പു തന്നെ പേര്, യാത്രാ വിവരങ്ങൾ, ആരോഗ്യവിവരങ്ങൾ, ക്വാറന്‍റൈന്‍ തുടങ്ങിയ എല്ലാ വിവരങ്ങളും ആപ്ലിക്കേഷനില്‍ നല്‍കാന്‍ കഴിയുന്ന രീതിയില്‍ പ്രീ രജിസ്ട്രേഷൻ സംവിധാനമൊരുക്കിയാണ് ഇഹ്തിറാസ് ആപ്പ് പുതുക്കിയിരിക്കുന്നത്. ആപ്പ് തുറക്കുമ്പോൾ ലഭിക്കുന്ന ഹോം സ്ക്രീനിന്‍റെ മുകള്‍ ഭാഗത്തായാണ് പുതിയ സേവനം ഉൾപ്പെടുത്തിയിട്ടുള്ളത്.
കൂടാതെ ക്വാറന്‍റൈന്‍ സംബന്ധിച്ച വിവരങ്ങൾ, ക്വാറന്‍റൈനില്‍ നിന്ന് ഇളവ് ലഭിക്കുന്ന വിഭാഗക്കാരാണെങ്കില്‍ അത്തരം വിവരങ്ങള്‍ തുടങ്ങിയ വിവരങ്ങൾ മുൻകൂട്ടി രേഖപ്പെടുത്തുന്നതിനും പുതിയ സേവനം പ്രയോജനപ്പെടുന്നതായിരിക്കും. നിലവിൽ ഈ സേവനം നിർബന്ധമല്ലെങ്കിലും യാത്രക്കാരൻ ഖത്തറിലേക്ക് പ്രവേശിക്കുമ്പോള്‍ ദോഹ വിമാനത്താവളത്തിലെ നടപടികൾ വേഗത്തിലാക്കാനും കൂടാതെ കാത്തിരിപ്പ് സമയം കുറക്കാനും പുതിയ സേവനം ഗുണം ചെയ്യുന്നതാണ്.
വിവരങ്ങൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിന് ഉപയോക്താവ് യൂസർ നെയിമും പാസ്വേർഡും നൽകണം. നൽകുന്ന ഇ-മെയിൽ വിലാസത്തിലേക്ക് സേവനം ആക്ടിവേറ്റ് ചെയ്യുന്നതിനുള്ള സന്ദേശം ലഭിക്കുന്നതോടെ രജിസ്ട്രേഷന്‍ നടപടികൾ ആരംഭിക്കാവുന്നതാണ്. യാത്രക്കാരനോടൊപ്പം കുടുംബാംഗങ്ങൾ ആരെങ്കിലും അതേ വിമാനത്തിൽ ഉണ്ടെങ്കിൽ അവർക്ക് വേണ്ടിയും സേവനത്തിൽ രജിസ്റ്റർ ചെയ്യാം. എന്നാൽ നൽകുന്ന വിവരങ്ങളും രേഖകളും അടിസ്ഥാനമാക്കിയായിരിക്കും തുടർ നടപടികൾ.
അതേസമയം ഖത്തരി പൗരന്മാരും ഖത്തറില്‍ താമസ വിസയുള്ളവരും ഖത്തര്‍ ഐഡി നമ്പര്‍ നല്‍കിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ജസിസി പൗരന്മാര്‍ പാസ്പോര്‍ട്ട് നമ്പറും രാജ്യവും സന്ദര്‍ശക വിസയില്‍ വരുന്നവര്‍ വിസയിലെ നമ്പറും നല്‍കണം. രജിസ്‌ട്രേഷന്‍ വേളയില്‍ സമര്‍പ്പിക്കേണ്ട രേഖകള്‍ ഇവയാണ്:-
1. പാസ്പോര്‍ട്ട് കോപ്പി (ഗള്‍ഫ് പൗരന്മാര്‍)
2. 72 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ നെഗറ്റീവ് പരിശോധനാ ഫലം
3. പുറപ്പെടുന്ന രാജ്യത്തെ ഔദ്യോഗിക ഏജന്‍സിയില്‍ നിന്നു ലഭിച്ച വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്
4. ഡിസ്‌കവര്‍ ഖത്തര്‍ വഴിയുള്ള ഹോട്ടല്‍ ബുക്കിംഗ് (ഹോട്ടല്‍ ക്വാറന്റീന്‍ ആവശ്യമായവര്‍ക്ക്)
5. ഒമ്പത് മാസത്തിനുള്ളില്‍ കൊവിഡ് രോഗം വന്ന് ഭേദമായതിനുള്ള ഔദ്യോഗിക ഏജന്‍സിയുടെ സര്‍ട്ടിഫിക്കറ്റ്.
https://www.facebook.com/Malayalivartha


























