പിടിമുറുക്കി കൊറോണ; കുവൈറ്റ് കടുത്ത നിയന്ത്രണങ്ങളിലേക്ക്, രാജ്യത്തെ ആരോഗ്യസാഹചര്യം 'അപകട വലയ'ത്തിലേക്ക് കടന്നുവെന്ന മുന്നറിയിപ്പ് നൽകി ഉന്നത സർക്കാർവൃത്തങ്ങൾ

ഒരിടവേളയ്ക്ക് പിന്നാലെ വീണ്ടും ഗൾഫ് രാഷ്ട്രങ്ങളിൽ കൊറോണ പിടിമുറുക്കുകയാണ്. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി വാക്സിനേഷൻ പുരോഗമിച്ച് വരുകയാണ് എങ്കിലും കടുത്ത ആശങ്കയാണ് നിലനിൽക്കുന്നത്. അത്തരത്തിലുള്ള വാർത്തകളാണ് കുവൈറ്റിൽ നിന്നും പുറത്തു വരുന്നത്....
കുവൈറ്റില്‍ ഐസിയുവിലും, കൊവിഡ് വാര്‍ഡുകളിലും ചികിത്സയില്‍ കഴിയുന്ന കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോർട്ട്. രാജ്യത്തെ ആരോഗ്യസാഹചര്യം 'അപകട വലയ'ത്തിലേക്ക് കടന്നുവെന്ന മുന്നറിയിപ്പാണ് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ നൽകുന്നത്. രാജ്യത്ത് കൊവിഡ് സാഹചര്യം ഇനിയും മോശമായാല്‍, പ്രവര്‍ത്തനങ്ങളെല്ലാം നിരോധിച്ച് അടിയന്തിരമായി നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.
അല്‍ അദാന്‍, ജഹ്റ, ഫര്‍വാനിയ ആശുപത്രികളില്‍ നിരവധി കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. രാജ്യത്തെ മറ്റ് ആശുപത്രികളിലെയും സ്ഥിതി വ്യത്യസ്തമല്ല. കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ജോലിയും ഇരട്ടിയാക്കുകയാണ്. ജാബര്‍ ആശുപത്രിയില്‍ പ്രതിദിനം 160-ഓളം കൊവിഡ് രോഗികള്‍ എത്തുന്നതായാണ് വിവരം. രാജ്യത്തെ ആരോഗ്യസ്ഥിതി വിലയിരുത്തി ആരോഗ്യമന്ത്രി ഡോ. ബാസില്‍ അല്‍ സബ വ്യാഴാഴ്ച സമഗ്രമായ റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതായിരിക്കും. ഇതില്‍ ഭാഗികമായോ, അല്ലെങ്കില്‍ പൂര്‍ണമായോ കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതടക്കമുള്ള പരിഹാര മാര്‍ഗങ്ങളും ഉണ്ടാകുമെന്ന് സൂചനയുണ്ട്.
ഏറെ നാളുകൾക്ക് ശേഷമാണ് കടുത്ത നിയന്ത്രണങ്ങളോടെ കടകമ്പോളങ്ങൾ എല്ലാം തന്നെ തുറന്നത്. ഈ സാഹചര്യത്തിൽ വീണ്ടു കോവിഡ് സങ്കീര്‍ണമാകുന്നതും കൂടാതെ വീണ്ടും നിയന്ത്രണം കടുപ്പിക്കേണ്ടി വരുന്നതും പ്രവാസികളെ സാരമായി തന്നെ ബാധിക്കും.
അതേസമയം കുവൈത്തിൽ ഇതുവരെ 24 ലക്ഷത്തിലേറെ ഡോസ് കോവിഡ് പ്രതിരോധ വാക്സിൻ നൽകിയതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഞായറാഴ്ച വരെ 23,75,455 ഡോസ് വാക്സിനാണ് നൽകിയിരിക്കുന്നത്. കൂടാതെ 14,52,148 പേർ ഒരു ഡോസ് മാത്രം സ്വീകരിച്ച് രണ്ടാമത്തെ അപ്പോയൻമെൻറ് കാത്തിരിക്കുകയാണ്.
9,23,307 പേർ രണ്ട് ഡോസും സ്വീകരിച്ചു. ഒരുദിവസം 45,000ത്തിൽ താഴെ ഡോസുകൾ നൽകിവരുന്നുണ്ട്. സെപ്റ്റംബർ മാസത്തോടെ 30 ലക്ഷം പേർക്ക് കുത്തിവെപ്പ് എടുക്കാനാണ് ലക്ഷ്യമിടുന്നത്.ഭൂരിഭാഗംപേരും കുത്തിവെപ്പ് എടുക്കുന്നതോടെ സാമൂഹിക പ്രതിരോധശേഷി കൈവരുകയും കോവിഡ് കേസുകൾ കുറയുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. 31 പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ ഉൾപ്പെടെ 36 കേന്ദ്രങ്ങളിലൂടെയാണ് വാക്സിൻ നൽകിവരുന്നത്.
മൊബൈൽ വാക്സിനേഷൻ യൂനിറ്റുകൾവഴി ഇതുവരെ ഒന്നരലക്ഷം പേർക്ക് വാക്സിൻ നൽകിയതായും ആരോഗ്യമന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ് അറിയിച്ചു.പൊതുജനങ്ങളുമായി നേരിട്ട് ഇടപെടുന്ന തൊഴിൽ വിഭാഗങ്ങൾക്കാണ് ആരോഗ്യജീവനക്കാർ അവരുടെ അടുത്തെത്തി വാക്സിൻ നൽകുന്നത്. 10 മൊബൈൽ വാക്സിനേഷൻ യൂനിറ്റുകൾ വഴിയാണ് ഇത്.
https://www.facebook.com/Malayalivartha


























