സൗദിയിൽ 4 ലക്ഷം പേർക്ക് തൊഴിൽ ലഭിച്ചു; എന്നാൽ അതിൽ പ്രവാസികളില്ല! ഇനി വരുന്ന നാളുകൾ പ്രവാസികൾക്ക് ദുരിതം, പുറത്താക്കാൻ ഒരുങ്ങി സൗദി അറേബ്യ, കടുപ്പിച്ച് തന്നെ....

കൊറോണ വ്യാപനത്തിന് പിന്നാലെ സൗദി ഏർപ്പെടുത്തിയ വിലക്കിനെ തുടർന്ന് നിരവധി പ്രവാസികളാണ് ദുരിതത്തിലായത്. പലരും നേരിട്ടെത്താനായി മാസങ്ങളോളം കാത്തിരിക്കുന്നവർ ഉണ്ട്. കൂടാതെ ലക്ഷങ്ങൾ മുടക്കി ട്രാൻസിറ്റ് വഴി സൗദിയിൽ എത്തുന്നവരും ധാരളമാണ്. ഏവർക്കും ജോലി നഷ്ടമാകുമെന്ന ഭീതിയാണ് നിലനിൽക്കുന്നത്. എന്നാൽ ഈ ഭയം നിലനിൽക്കെ സൗദിയിൽ നിന്നും ലഭ്യമാകുന്ന വാർത്തകൾ അത്ര ശുഭകരമല്ല.....
സൗദിയില്‍ ഈ വര്‍ഷം ഇതുവരെയായി നാല് ലക്ഷത്തിലധികം സ്വദേശികള്‍ക്കാണ് ജോലി നലഭിച്ചിരിക്കുന്നത്. മാനവ വിഭവശേഷി മന്ത്രാലയമാണ് കണക്കുകൾ പുറത്ത് വിട്ടിരിക്കുന്നത്. ജനുവരി മുതല്‍ മെയ് വരെയുള്ള കാലയളവിൽ റെക്കോർഡ് നിയമനമാണ് നടന്നത്. വിദേശികളുടെ കൊഴിഞ്ഞു പോക്കും സ്വദേശിവത്കരണവുമാണ് ഇത്തരത്തിൽ നടപടികൾ വേഗത്തിലാകാൻ കാരണമായത്. പുതുതായി പഠനവും പരിശീലനവും പൂര്‍ത്തിയാക്കിയ രണ്ട് ലക്ഷം സ്വദേശി യുവതി യുവാക്കള്‍ തൊഴിൽ വിപണിയിൽ ജോലിക്കായി ഇനിയും കാത്തിരിക്കുന്നതായാണ് റിപ്പോർട്ട്.
മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി അഹമ്മദ് അല്‍രാജിയാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്ത് വിട്ടത്. സര്‍ക്കാര്‍ സ്വകാര്യ മേഖലയില്‍ ഈ വര്‍ഷം ഇത് വരെയായി നാല് ലക്ഷത്തി ഇരുപതിനായിരം സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കിയതായി മന്ത്രി വ്യക്തമാക്കുകയുണ്ടായി. ജനുവരി മുതല്‍ മെയ് അവസാനം വരെയുള്ള കണക്കുകളിലാണ് ഇത്രയും പേര്‍ തൊഴില്‍ നേടിയത്. ഈ കാലയളവില്‍ രണ്ട് ലക്ഷം പുതിയ തൊഴിലന്വേഷകര്‍ രാജ്യത്തെ തൊഴില്‍ വിപണിയിലേക്കെത്തിയതായും മന്ത്രി ചൂണ്ടിക്കാട്ടി.
അതോടൊപ്പം തന്നെ രാജ്യത്തെ കാമ്പസുകളില്‍ നിന്നും തൊഴിലധിഷ്ടിത സ്ഥാപനങ്ങളില്‍ നിന്നും പഠനവും പരിശീലനവും പൂര്‍ത്തിയാക്കി ഇറങ്ങിയവരാണ് ഇവര്‍. നമുക്കിപ്പോള്‍ യോഗ്യതയും കഴിവുമുള്ള മനുഷ്യ വിഭവശേഷിയുണ്ട്. അവരുടെ സേവനങ്ങള്‍ രാജ്യത്തിന്റെ സാമ്പത്ത് ഘടനയെ ശക്തിപ്പെടുത്തുന്നതിനുള്ള സംഭാവനകള്‍ വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
രാജ്യം കോവിഡ് മഹാമാരിയെ അതീജീവിച്ചു കഴിഞ്ഞുവെന്നും രാജ്യത്തെ തൊഴില്‍ വിപണി കോവിഡിന് മുമ്പുള്ളതിനേക്കാള്‍ ശക്തമായി തിരിച്ചെത്തിയെന്നും മന്ത്രി അവകാശപ്പെട്ടു. എഞ്ചിനിയറിംഗ് മേഖലയില്‍ നടപ്പിലാക്കിയ സ്വദേശിവല്‍ക്കരണം വഴി 13000ലധികം സ്വദേശികള്‍ക്ക് പ്രയോജനം ലഭിച്ചതായും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha


























