നിയന്ത്രണങ്ങൾ നീക്കി ഖത്തർ; ഇന്ത്യക്കാര്‍ക്കും ഫാമിലി വിസയ്ക്ക് അപേക്ഷിക്കാം, നിർത്തിവെച്ച ഫാമിലി വിസക്കുള്ള അപേക്ഷ തിങ്കളാഴ്ച മുതൽ മെട്രാഷ് 2 ആപ്പിൽ ലഭ്യമായിത്തുടങ്ങി

നാട്ടിലുള്ള കുടുംബത്തെ ഖത്തറിലെത്തിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരായ പ്രവാസികൾക്ക് സന്തോഷവാർത്തയുമായി ആഭ്യന്തര മന്ത്രാലയം രംഗത്ത് എത്തിയിരിക്കുകയാണ്. നിയന്ത്രണങ്ങൾ നീക്കുന്നതിന്റെ ഭാഗമായി പ്രവാസികൾക്ക് ഏറെ നിര്‍ണായകമാകുന്ന അറിയിപ്പാണ് നൽകിയിരിക്കുന്നത്...
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള പ്രവാസികളുടെ കുടുംബാംഗങ്ങള്‍ക്ക് വിസ അനുവദിക്കുന്നതില്‍ കൊണ്ടുവന്ന നിയന്ത്രണം ഖത്തര്‍ നീക്കിയിരിക്കുകയാണ്. കോവിഡ് വ്യാപനത്തിെൻറ തുടക്കത്തിൽ നിർത്തിവെച്ച ഫാമിലി വിസക്കുള്ള അപേക്ഷ തിങ്കളാഴ്ച മുതൽ മെട്രാഷ് 2 ആപ്പിൽ ലഭ്യമായിത്തുടങ്ങി. കുടുംബാംഗങ്ങള്‍ക്കുള്ള റസിഡന്‍സ് വിസ ആവശ്യമുള്ളവര്‍ക്ക് അതിനായി മെട്രാഷ് -2 മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി അപേക്ഷിക്കാവുന്നതാണ്. ആവശ്യമായ രേഖകള്‍ ആപ്പ് വഴി അപ്ലോഡ് ചെയ്യാനും അവസരമുണ്ട്.
കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച ആശ്രിത വിസ അനുവദിക്കണമെന്ന ആവശ്യം പ്രവാസികള്‍ക്കിടയില്‍ ശക്തമായി തന്നെ ഉയർന്നിരുന്നു. കൊവിഡിന്റെ തുടക്കത്തില്‍ വിമാന സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് പ്രാവാസികളുടെ കുടുംബാംഗങ്ങള്‍ക്ക് വിസ അനുവദിക്കുന്നതിനുള്ള നടപടികള്‍ ഖത്തര്‍ നിര്‍ത്തിവയ്ക്കാൻ തീരുമാനിച്ചതും. ഈ നിയന്ത്രണം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിരവധി പേര് സാമൂഹ്യ മാധ്യമങ്ങളിലൂടെ രംഗത്തെത്തുകയുണ്ടായി.
നിലവില്‍ കുടുംബാംഗങ്ങള്‍ക്കുള്ള റസിഡന്‍സ് വിസയ്ക്ക് അപേക്ഷിക്കാനാണ് അവസരം ഒരുക്കിയിട്ടുള്ളത്. എന്നാൽ വിസിറ്റ് വിസ അപേക്ഷകള്‍ ആരംഭിച്ചിട്ടില്ല. ഇന്ത്യയിലെ കൊവിഡ് വ്യാപനം കൂടുതല്‍ നിയന്ത്രണ വിധേമാവുന്നതിനനുസരിച്ച് സന്ദര്‍ശക വിസയും അനുവദിച്ചു തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.
അതോടൊപ്പം തന്നെ ഇന്ത്യ, പാകിസ്താൻ സ്വദേശികൾക്കാണ് ഈ ഘട്ടത്തിൽ ഫാമിലി വിസ ഇഷ്യൂ ചെയ്യാൻ അനുമതി നൽകിയത്. 2020 മാർച്ചിൽ എല്ലാ വിസ നടപടികളും നിർത്തിവെച്ച ഖത്തർ, പിന്നീട് ഓരോ ഘട്ടങ്ങളിലായാണ് വിവിധ മേഖലകളിൽ തുറന്നുനൽകിയത്. അങ്ങനെ കാത്തിരിപ്പുകൾക്കെല്ലാം അറുതിവരുത്തിക്കൊണ്ടാണ് തിങ്കളാഴ്ച ഉച്ചയോടെ മെട്രാഷിലെ ഫാമിലി വിസ അപേക്ഷ ലഭ്യമായിത്തുടങ്ങുന്നത്.
ഏതാനും ദിവസം മുമ്പ് മിത്രാഷ് ആപ്പില്‍ കുടുംബാംഗങ്ങള്‍ക്കുള്ള റെസിഡന്‍സ് വിസയ്ക്ക് അപേക്ഷിക്കാവുന്നവരുടെ കൂട്ടത്തില്‍ ഇന്ത്യയെയും ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും പിന്നീട് അത് പിന്വലിക്കക്കുകയാണ് ഉണ്ടായത്. എന്നാല്‍ ഇന്നലെ മുതല്‍ ഇന്ത്യക്കാര്‍ക്കും അപേക്ഷിക്കാനുള്ള സംവിധാനം ആപ്പില്‍ ലഭ്യമാക്കിത്തുടങ്ങി. ഇതേക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഖത്തര്‍ അധികൃതര്‍ ഇതുവരെ നടത്തിയിട്ടില്ല. അതേസമയം, വിസിറ്റ് വിസകൾ ഒന്നും അനുവദിച്ചുതുടങ്ങിയിട്ടില്ല.കോവിഡ് പശ്ചാത്തലത്തിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്ന് വരുന്നവർക്ക് 10 ദിവസ ക്വാറൻറീൻ നിലവിലുള്ളതിനാൽ വിസിറ്റ് വിസക്കായി ഇനിയുമേറെ കാത്തിരിക്കേണ്ടിവരുന്നതായിരിക്കും.
https://www.facebook.com/Malayalivartha


























