റാസല്‍ഖൈമയില്‍ കോവിഡ് വ്യാപന പ്രതിരോധ നടപടികള്‍ ആഗസ്റ്റ് 31 വരെ നീട്ടി; കൊറോണ വൈറസ് സജീവമായി നിലനില്‍ക്കുന്നതിനാല്‍ ഓരോരുത്തരും ശ്രദ്ധപുലര്‍ത്തണമെന്ന് അധികൃതർ

റാസല്‍ഖൈമയില്‍ കോവിഡ് വ്യാപന പ്രതിരോധ നടപടികള്‍ ആഗസ്റ്റ് 31 വരെ നീട്ടിയതായി ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. ദേശീയ സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് നിയന്ത്രണം തുടരാനുള്ള തീരുമാനമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. പ്രതിരോധ നടപടികളോട് സമൂഹത്തിെന്‍റ സഹകരണം വ്യാപനം കുറക്കാന്‍ സഹായിക്കുന്നതായും കൊറോണ വൈറസ് സജീവമായി നിലനില്‍ക്കുന്നതിനാല്‍ ഓരോരുത്തരും ശ്രദ്ധപുലര്‍ത്തണംമെന്നും ജാഗ്രത കൈവിടരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
കുടുംബചടങ്ങുകളില്‍ പത്തുപേര്‍, മരണചടങ്ങുകളില്‍ 20 പേര്‍, ഷോപ്പിങ് സെന്‍ററുകള്‍, പൊതുഗതാഗതം, സിനിമാശാലകള്‍, ഫിറ്റ്നസ് സെന്‍ററുകള്‍, നീന്തല്‍ക്കുളങ്ങള്‍, പൊതുസേവന കേന്ദ്രങ്ങള്‍, പാര്‍ക്കുകള്‍ എന്നിവിടങ്ങളില്‍ ആളുകളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയില്‍ 50 -70 ശതമാനം എന്ന രീതി തുടരണം. കഫേകളിലും റസ്റ്റാറന്റുകളിലും രണ്ട് മീറ്റര്‍ സാമൂഹിക അകലം നിര്‍ബന്ധം. പൊതുസ്ഥലങ്ങളിലെയും സ്ഥാപനങ്ങളിലെയും മാസ്ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും തുടരണം.
അതേസമയം അതേസമയം യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,552 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,518 പേര്‍ സുഖം പ്രാപിക്കുകയും നാല് പേര്‍ മരണപ്പെടുകയും ചെയ്തതായി റിപ്പോർട്ട്.
പുതിയതായി നടത്തിയ 2,58,483 പരിശോധനകളില്‍ നിന്നാണ് രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,42,601 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുമുണ്ട്. ഇവരില്‍ 6,20,812 പേര്‍ രോഗമുക്തരാവുകയും 1,843 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 19,946 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
https://www.facebook.com/Malayalivartha


























