യാത്ര ചെയ്യുമ്പോൾ ജാഗ്രത വേണം; എവിടെ ഒളിപ്പിച്ചാലും കണ്ണ് നോക്കി കണ്ടുപിടിക്കും, സിനിമാ സ്റ്റൈലിൽ വിവിധതരം കൺകെട്ട് തന്ത്രങ്ങൾ ഉപയോഗപ്പെടുത്തി ലഹരിമരുന്നു കടത്തുന്നവരെ ഒറ്റനോട്ടത്തിൽ കെണിയിലാക്കാൻ കസ്റ്റംസ് റെഡി, യുഎഇ മാസ്സാണ്

എത്ര തന്നെ പിടിക്കപ്പെട്ടാലും സ്വര്ണക്കടത്തും മയക്കുമരുന്ന് കടത്തുമെല്ലാം തകൃതിയായി തന്നെ നടക്കുന്നു എന്നതിന് തെളിവാണ് കഴിഞ്ഞ കുറച്ച് നാളുകളായി പുറത്ത് വന്നത്. എന്നാൽ ഗൾഫ് രാഷ്ട്രങ്ങളിലേക്ക് എത്തിച്ചേരുന്ന പ്രവാസികൾ ഇത്തരത്തിൽ പലരുടെയും വാക്കിലും വാഗ്ദാനങ്ങളും പെട്ടുപോയി പിടിക്കപ്പെടാറുണ്ട്. എത്രതന്നെ സൂക്ഷ്മതയോടെയും ജാഗ്രതയോടെയും എന്തൊക്കെ ചെയ്താലും ഒറ്റനോട്ടത്തിൽ അവർ പിടിക്കുമെന്നത് ഉറപ്പാണ്. പിടിക്കപ്പെട്ടാൽ ഊരിവരാൻ ചിലപ്പോൾ ഈ ജീവിതം തന്നെ നൽകേണ്ടി വരും...
സിനിമാ സ്റ്റൈലിൽ വിവിധതരം കൺകെട്ട് തന്ത്രങ്ങൾ ഉപയോഗപ്പെടുത്തി ലഹരിമരുന്നു കടത്തുന്നവരെ ഒറ്റനോട്ടത്തിൽ കെണിയിലാക്കാൻ കസ്റ്റംസ് റെഡിയാണ്. സ്വന്തം ഉപയോഗത്തിനും വിൽപനയ്ക്കും ലഹരിമരുന്നു കൊണ്ടുവന്നവരാണ് ഏറെയും കൺകെട്ട് വിദ്യകൾ പരീക്ഷിക്കുന്നത്. അതിൽ കൃത്രിമ കുടവയർ, വിഗ്ഗ് എന്നിവ മാത്രമല്ല, സ്റ്റാംപുകളിലെ പശയിൽ വരെയാണ് ലഹരിമരുന്നു കയറിപ്പറ്റിയത്. വീൽചെയറുകൾ, ചോക്‌ലേറ്റ്, ജ്യൂസ്, തേൻ, ബദാം, മസാലപ്പൊടി, പഴക്കൂടകൾ എന്നിവയിലെല്ലാം ലഹരിമരുന്ന് വിദഗ്ധമായി ഒളിപ്പിച്ചു കടത്താനുള്ള നീക്കങ്ങൾ കസ്റ്റംസ് തകർത്തു.
സ്വർണം ദ്രവരൂപത്തിലാക്കി കുപ്പിയിലാക്കുക, സ്വർണപ്പാളികൾ ദേഹത്തു ചുറ്റി കട്ടികൂടിയ വസ്ത്രങ്ങൾ ധരിക്കുക, സ്വർണനൂൽ കൊണ്ട് വസ്ത്രങ്ങളിൽ അലങ്കാരപ്പണി നടത്തുക എന്നിങ്ങനെ തന്ത്രങ്ങളേറെയാണ് കാണുവാൻ സാധിക്കുന്നത്. ഈ വർഷം ആദ്യപാദത്തിൽ 131 കേസുകൾ റജിസ്റ്റർ ചെയ്തു. മാരക സ്വഭാവമുള്ള 56 കിലോ ലഹരിമരുന്നുകളും 3,990 നിരോധിത ഗുളികകളും പിടികൂടി.
അതോടൊപ്പം തന്നെ ലഹരിമരുന്നു കടത്തുന്നവരിൽ പലതരക്കാരുണ്ട്. ഉദ്യോഗസ്ഥരെ കാണുമ്പോഴേ കുറ്റം ഏറ്റു പറയുന്നവരാണ് ഒരു വിഭാഗം. അവധിയാഘോഷിക്കാൻ കുടുംബത്തോടൊപ്പമെത്തിയ ഒരാളെ കുടുക്കിയത് സ്വന്തം ഭാര്യ തന്നെ. സംശയം തോന്നി യാത്രക്കാരനെ ചോദ്യം ചെയ്തു തുടങ്ങിയപ്പോഴേ ഭാര്യ എല്ലാ വിവരങ്ങളും തുറന്നു പറയുകയായിരുന്നു. കൂടാതെ ആഭിചാര ക്രിയകൾക്കുള്ള സാമഗ്രികളുമായി എത്തിയവരെ പിടികൂടിയ കേസുകളുമേറെയാണ് .
കൂടാതെ സംശയിക്കപ്പെടാവുന്ന യാത്രക്കാരുടെ കണ്ണിൽ നോക്കിയാൽ കാര്യങ്ങൾ പിടികിട്ടുമെന്നാണ് അധികൃതർ പറയുന്നത്. നടപ്പിലും പെരുമാറ്റത്തിലും പന്തികേട് തോന്നാം. ശരീരത്തിനുള്ളിൽ സ്വർണമോ ലഹരിമരുന്നോ ഒളിപ്പിച്ചിട്ടുണ്ടെങ്കിൽ നടക്കുമ്പോൾ വ്യത്യാസമുണ്ടാകുന്നതായിരിക്കും.
ആയിരക്കണക്കിനു യാത്രക്കാർ ദിവസവും വന്നുപോകുന്ന വിമാനത്താവളമാണെങ്കിൽ തന്നെയും കുറ്റവാളികളെ 5 മിനിറ്റിനകം മനസ്സിലാക്കാമെന്ന് ദുബായ് കസ്റ്റംസ് സ്പെഷൽ ടീമിലെ സായിദ് അലി അൽ ഷേഹി ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു. ബദാം, കശുവണ്ടി പരിപ്പുകൾ തുടങ്ങിയവയുടെ ഉള്ളിൽ പോലും ലഹരിമരുന്ന് ഒളിപ്പിച്ച കേസുകളുണ്ട്. നിർമിതബുദ്ധി അടിസ്ഥാനമാക്കിയുള്ള സ്മാർട് സംവിധാനങ്ങൾക്കു പുറമേ ശാസ്ത്രീയ പരിശീലനം നേടിയ ഉദ്യോഗസ്ഥരുമാണ് വിമാനത്താവളത്തിൽ ഇവർക്കുമായി കത്ത് നിൽക്കുന്നത്.
അതേസമയം യുഎഇയിലേക്കോ യുഎഇ വഴി മറ്റേതെങ്കിലും രാജ്യത്തേക്കോ യാത്രചെയ്യുന്നവർ സ്വന്തം ആവശ്യത്തിനു കൊണ്ടുവരുന്ന മരുന്നുകൾ നിരോധിത പട്ടികയിൽ ഉൾപ്പെട്ടതാകരുതെന്നാണ് നിയമം.
∙ മരുന്നുകളെ സംബന്ധിച്ച്, അറബിക്കിലോ ഇംഗ്ലിഷിലോ ഉള്ള പൂർണരേഖകൾ കരുതണം. ഡോക്ടറുടെ കുറിപ്പടിയോ സാക്ഷ്യപ്പെടുത്തിയ പകർപ്പോ നിർബന്ധം.
∙ പുറപ്പെടുന്ന രാജ്യത്തെ ആരോഗ്യ അധികൃതരുടെ രേഖകളും ഉണ്ടായിരിക്കണം. കൊണ്ടുവരുന്നയാളുടെ രോഗവും ഉപയോഗക്രമവും അളവുമെല്ലാം ഇതിൽ വ്യക്തമാക്കണം. കസ്റ്റംസ് അധികൃതരെ ഈ രേഖകൾ കാണിച്ചു ബോധ്യപ്പെടുത്തി സ്റ്റാംപ് ചെയ്യിക്കണം.
∙ യുഎഇയിൽ തങ്ങുന്ന കാലയളവിൽ ഈ രേഖകൾ സൂക്ഷിക്കണം. ഏതു സമയത്തു പരിശോധന നടത്തിയാലും അധികൃതരെ ഇവ കാണിക്കണം.
∙ സ്വർണം ഉൾപ്പെടെയുള്ള ലോഹങ്ങളും മരുന്നുകളും കൈയിലുണ്ടെങ്കിൽ സുരക്ഷാ ഉദ്യോഗസ്ഥരെ മുൻകൂട്ടി അറിയിക്കണം.
https://www.facebook.com/Malayalivartha


























