പ്രവാസികളെ കുടുക്കി സ്വദേശിവത്കരണം പുരോഗമിക്കുന്നു; സൗദിക്ക് പിന്നാലെ പ്രവാസികളെ ആശങ്കയിലാക്കി ഒമാൻ, ഇൻഷുറൻസ് മേഖലയിലെ സ്വദേശിവത്കരണ നടപടികൾ പുരോഗമിക്കുന്നു, നിരവധി പ്രവാസികൾക്ക് തൊഴിൽ നഷ്ടമാകും
പ്രവാസികളെ ഏറെ ദുരിതയിലാക്കുന്ന വാർത്തകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുറത്ത് വരുന്നത്. കൊറോണ വ്യാപനം നൽകിയ ദുരിതങ്ങൾക്കിടയിലും പ്രവാസികളെ പ്രതിസന്ധിയിലാക്കി സ്വദേശിവത്കരണം പുരോഗമിക്കുകയാണ്. സൗദി അറേബ്യ, ഒമാൻ, കുവൈറ്റ് എന്നീ രാഷ്ട്രങ്ങൾ ഘട്ടം ഘട്ടമായി സ്വദേശിവത്കരണം നടത്തുന്നതായി പരസ്യപ്രഖ്യാപനം നടത്തിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം സൗദിയിൽ നിന്നും വന്ന വാർത്തകൾക്ക് പിന്നാലെ പ്രവാസികളെ ആശങ്കയിലാക്കി ഒമാൻ.
ഒമാനിൽ ഇൻഷുറൻസ് മേഖലയിലെ സ്വദേശിവത്കരണ നടപടികൾ പുരോഗമിക്കുന്നതായി റിപ്പോർട്ട്. 2020 അവസാനം പുറത്തുവിട്ട കണക്കുപ്രകാരം 79 ശതമാനമാണ് ഇൻഷുറൻസ് രംഗത്തെ സ്വദേശിവത്കരണം എന്ന് ഒമാന്‍ ടെലിവിഷന്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. സീനിയർതല തസ്തികകളിൽ 52 ശതമാനമാണ് സ്വദേശിവത്കരണം നടക്കുന്നത്. മിഡ്ലെവൽ മാനേജ്മെൻറ്, ടെക്നിക്കൽ തസ്തികകളിൽ 72 ശതമാനം സ്വദേശിവത്കരണത്തിലെത്തിയെന്ന് റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു. കൂടാതെ ഓപറേഷനൽ തസ്തികളില്‍ 86 ശതമാനം സ്വദേശികളെ നിയമിച്ചതായും റിപ്പോര്‍ട്ട് പറയുന്നു
അതോടൊപ്പം തന്നെ 2018ലാണ് ഇൻഷുറൻസ് മേഖലയിലെ സ്വദേശിവത്കരണത്തിന് 'തംകീൻ' എന്ന പദ്ധതിക്ക് തുടക്കമിട്ടത്. കാപിറ്റൽ മാർക്കറ്റ് അതോറിറ്റിയും തൊഴിൽമന്ത്രാലയവും ചേർന്നാണ് ഈ പദ്ധതിക്കു തുടക്കം കുറിച്ചിരുന്നത്. ഒമാനില്‍ കൂടുതല്‍ അളവില്‍ മലയാളികള്‍ ജോലി ചെയ്തിരുന്ന മേഖലയാണ് ഇൻഷുറൻസ് മേഖല സ്വദേശിവത്കരണ ഫലമായി ജോലി നഷ്ടപ്പെട്ട് നിരവധി പേരാണ് നാട്ടിലേക്ക് മടങ്ങിയിരിക്കുന്നത്.
സ്വദേശികൾക്ക് തൊഴിൽലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള നാഷനൽ എംപ്ലോയ്മെൻറ് പ്രോഗ്രാമിന്‍റെ സൂപ്പർവൈസറി കമ്മിറ്റി യോഗം ബൈത്തുൽബർക്ക കൊട്ടാരത്തിൽ നടക്കുകയുണ്ടായി. സ്വദേശികള്‍ക്ക് ജോലി ഉറപ്പുവരുത്തുന്നതിലെ വെല്ലുവിളികൾ സുൽത്താനുമായി ബന്ധപ്പെട്ടവര്‍ ചര്‍ച്ച നടത്തി. തൊഴിൽവിപണിയുടെ ഇപ്പോഴത്തെ സാഹചര്യം, സർക്കാർ സ്വീകരിച്ച നടപടികള്‍, എന്നിവ സുൽത്താനുമായ ചര്‍ച്ച നടത്തി.
അതേസമയം സ്വദേശിവത്കരണത്തിന്‍റെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച പദ്ധതികള്‍ സുല്‍ത്താന്‍ പരിശോധിക്കുകയും ചെയ്തു. സർക്കാർ, സ്വകാര്യമേഖലയിൽ തൊഴിൽ ലഭ്യമാക്കാൻ പ്രഖ്യാപിച്ച കാര്യങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു. നാഷനൽ എംപ്ലോയ്മെൻറ് പ്രോഗ്രാമിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ നല്‍കാന്‍ സര്‍ക്കാറിനോട് സുല്‍ത്താന്‍ ആവശ്യപ്പെടുകയുണ്ടായി. സൂപ്പർവൈസറി കമ്മിറ്റി അംഗങ്ങളും, സുല്‍ത്താന്‍റെ പ്രൈവറ്റ് ഓഫീസ് മേധാവിയും ആണ് യോഗത്തില്‍ പങ്കെടുത്തത്.
https://www.facebook.com/Malayalivartha


























