ഈ ഭരണാധികാരിയുടെ കരങ്ങളിൽ ഇവിടം സുരക്ഷിതം; ലോകത്തെ ഏറ്റവും സുരക്ഷിത രാജ്യങ്ങളിൽ യുഎഇയ്ക്ക് രണ്ടാം സ്ഥാനം, ആഹ്ലാദത്തോടെ പ്രവാസികൾ

ആ സുരക്ഷിത കരങ്ങളിൽ ഈ രാജ്യം സുരക്ഷിതമാണ് എന്ന് അടിവരയിട്ട് തെളിയിക്കുകയാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അതെ യുഎഇ വീണ്ടും ഉറക്കെ പറയുകയാണ് 'ഞങ്ങൾ സുരക്ഷിതർ' എന്ന്. എന്തിനും മുന്പന്തിയിൽ തന്നെ ഉണ്ടാകുന്ന യുഎഇ സുരക്ഷിതത്തിലും മുന്നിൽ തന്നെ. അത് തന്നെയാണ് പ്രവാസികളെ ഈ രാജ്യത്തേക്ക് ആകർഷിക്കുന്നതും....
ലോകത്തെ ഏറ്റവും സുരക്ഷിത രാജ്യങ്ങളിൽ യുഎഇയ്ക്ക് രണ്ടാം സ്ഥാനം ലഭിച്ചിരിക്കുകയാണ്. ഗ്ലോബൽ ഫിനാൻസ് മാഗസിന്റെ സൂചികയിൽ 134 രാജ്യങ്ങളിൽ നിന്നാണ് യുഎഇക്ക് മികച്ച സ്ഥാനം ലഭിച്ചിരിക്കുന്നത്. യുദ്ധം, സമാധാനം, വ്യക്തിഗത സുരക്ഷ, പ്രകൃതിക്ഷോഭം എന്നിവ അടിസ്ഥാനമാക്കിയായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. കോവിഡ് കൈകാര്യം ചെയ്ത രീതിയും പഠനവിധേയമാക്കിയിട്ടുണ്ട്. ആരോഗ്യമേഖലയിലെ മികവും ലോകത്ത് ഏറ്റവും കൂടുതൽ പേർക്ക് (64.3%) രണ്ടു ഡോസ് വാക്സീൻ നൽകിയതുമാണ് യുഎഇക്ക് നേട്ടമായത്. ഐസ്‌ലൻഡ് ആണ് ലോകത്തെ ഏറ്റവും സുരക്ഷിത രാജ്യം.
അതോടൊപ്പം ഖത്തറിനാണ് മൂന്നാം സ്ഥാനം. സിംഗപ്പൂർ, ഫിൻലൻഡ്, മംഗോളിയ, നോർവേ, ഡെൻമാർക്ക്, കാനഡ, ന്യൂസീലൻഡ് എന്നീ രാജ്യങ്ങളാണ് പട്ടികയിൽ യഥാക്രമം 4 മുതൽ 10 സ്ഥാനങ്ങളിൽ ഉള്ളത്. ജിസിസി രാജ്യങ്ങളെല്ലാം ആദ്യ 25ൽ തന്നെ ഇടംപിടിച്ചിട്ടുണ്ട്. ബഹ്റൈൻ 12, കുവൈത്ത് 18, സൗദി അറേബ്യ 19, ഒമാൻ 25 എന്നിങ്ങനെയാണ് മറ്റു ഗൾഫ് രാജ്യങ്ങളുടെ സ്ഥാനം എന്നത്. പട്ടികയിൽ അമേരിക്ക 71ാം സ്ഥാനത്തും ഇന്ത്യ 91ാം സ്ഥാനത്തുമാണ്. ഫിലിപ്പീൻസ്, കൊളംമ്പിയ, നൈജീരിയ, ബോസ്നിയ, ബ്രസീൽ, മെക്സികോ, പെറു, യെമൻ, നോർത്ത് മക്കഡോണിയ എന്നിവയാണ് സുരക്ഷിതത്വം കുറഞ്ഞ രാജ്യങ്ങൾ.
അതേസമയം കൊവിഡ് വാക്‌സിന്‍ വിതരണത്തില്‍ ആഫ്രിക്കന്‍ രാജ്യമായ സീഷെല്‍സിനെ മറികടന്ന് യു.എ.ഇ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വാർത്തകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതോടെ വാക്‌സിന്‍ വിതരണത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള രാജ്യമായി യു.എ.ഇ മാറുകയും ചെയ്തു. ബ്ലൂംബര്‍ഗ് വാക്‌സിന്‍ ട്രാക്കര്‍ ആണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. 15.5 മില്യന്‍ ഡോസ് വാക്‌സിനാണ് യു.എ.ഇ ഇതോടെ വിതരണം ചെയ്തത്. പ്രവാസികളുള്‍പ്പെടെ 10 മില്യന്‍ ജനസംഖ്യയുള്ള യു.എ.ഇ 72.1 ശതമാനം ആളുകള്‍ക്കും രണ്ട് ഡോസ് വാക്‌സിന്‍ വിതരണം ചെയ്തിട്ടുണ്ട്.
തന്നെ ഒരു ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള സീഷെല്‍സ് ജനസംഖ്യയുടെ 71.1 ശതമാനം പേര്‍ക്കാണ് വാക്‌സിന്‍ വിതരണം ചെയ്തത്. മാര്‍ച്ച് മുതല്‍ യു.എ.ഇയിലെ പ്രതിദിന കൊവിഡ് നിരക്ക് ഏകദേശം 2000 ആണ് റിപോർട്ട് ചെയ്തിരിക്കുന്നത്. ഫെബ്രുവരിയില്‍ ഇത് 4000 ആയിരുന്നു. പ്രതിശീര്‍ഷ അനുപാതത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ കോവിഡ് പരിശോധന നടക്കുന്ന രാജ്യമാണ് യു.എ.ഇ. കൊവിഡ് മരണനിരക്ക് ഏറ്റവും കുറഞ്ഞ രാജ്യങ്ങളില്‍ ഒന്നും യു.എ.ഇയാണ്. അതേസമയം യുഎഇയില്‍ ഇന്ന് 1,599 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,570 പേര്‍ സുഖം പ്രാപിക്കുകയും മൂന്ന് പേര്‍ മരണപ്പെടുകയും ചെയ്തതായി റിപ്പോർട്ട്.
https://www.facebook.com/Malayalivartha


























