പ്രവാസികളുടെ മടങ്ങിവരവിനായി നടപടികൾ ഉടൻ ആരംഭിച്ചു!ആഗസ്റ്റ് ഒന്നുമുതല്‍ കുവൈത്തിലേക്ക് പ്രവേശനവിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ നടപടിക്രമങ്ങള്‍ വൈകാതെ പ്രഖ്യാപിക്കും, നിർണായക പ്രഖ്യാപനവുമായി കുവൈറ്റ്

കൊറോണ വ്യാപനത്തെ തുടർന്ന് കടുത്ത നടപടികളാണ് ഗൾഫ് രാഷ്ട്രങ്ങൾ സ്വീകരിക്കുന്നത്. അക്ഷരാർത്ഥത്തിൽ നട്ടം തിരിയുകയാണ് പ്രവാസികൾ. ഈ അവസരത്തി ചെറിയ ആശ്വാസം നൽകി കുവൈറ്റ് എത്തിയിരിക്കുകയാണ്.....
ആഗസ്റ്റ് ഒന്നുമുതല്‍ കുവൈത്തിലേക്ക് പ്രവേശനവിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ നടപടിക്രമങ്ങള്‍ വൈകാതെ പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിപ്പ് നൽകി. ഇതുപ്രകാരം മാത്രമായിരിക്കും യാത്ര പുനഃരാരംഭിക്കുക. ആരോഗ്യമന്ത്രാലയത്തിലെ ഉന്നതസംഘം അടുത്ത ദിവസം ചേരുന്ന യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുന്നതാണ്. കോവിഡ് വ്യാപനം കൂടുതലുള്ള 30ലേറെ രാജ്യങ്ങളെ ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയുള്ള തരംതിരിവ് ഉണ്ടാകില്ലെന്നാണ് ലഭ്യമാകുന്ന വിവരം.
കുവൈത്ത് അംഗീകരിച്ച കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തവര്‍ക്ക് കുവൈത്തില്‍ സാധുവായ ഇഖാമയുണ്ടെങ്കില്‍ ഏത് രാജ്യത്തുനിന്നായാലും വരാം എന്നരീതിയിലാകും ക്രമീകരണം ഉണ്ടാകുക. അതുകൊണ്ടുതന്നെ ഇന്ത്യക്കാര്‍ക്ക് ഉള്‍പ്പെടെ മറ്റൊരു രാജ്യത്തേക്ക് ഇടത്താവളമാക്കേണ്ടിവരില്ല എന്നത് ആശ്വാസമായി തീരുക തന്നെ ചെയ്യും. നേരത്തെ രാജ്യങ്ങളെ തരംതിരിക്കുകയും രോഗവ്യാപനം കൂടുതലുള്ള രാജ്യങ്ങളില്‍നിന്ന് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
അതോടൊപ്പം തന്നെ ഇന്ത്യ ഉള്‍പ്പെടെ ഇത്തരം രാജ്യങ്ങളില്‍നിന്നുള്ളവര്‍ യു.എ.ഇ ഉള്‍പ്പെടെ മറ്റു രാജ്യങ്ങള്‍ ഇടത്താവളമാക്കിയാണ് വന്നിരുന്നത്. ഇടത്താവളങ്ങളില്‍ രണ്ടാഴ്ച ക്വാറന്റീനിൽ കഴിയണമായിരുന്നു. വിദേശികള്‍ക്ക് പൂര്‍ണമായ പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയതോടെയാണ് ഈ സബ്രദായം നിന്നുപോയത്. വീണ്ടും പ്രവേശനം ആരംഭിക്കുമ്പോള്‍ ഇത്തരം തരംതിരിവുണ്ടാകില്ലെന്ന റിപ്പോര്‍ട്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ പ്രവാസികള്‍ക്ക് ആശ്വാസമായി തീരുകയാണ്. കൂടാതെ വാക്സിനേഷന് സംബന്ധിച്ചും ചില കാര്യങ്ങളില്‍ വ്യക്തത വരേണ്ടതുണ്ട്.
ഫൈസര്‍, ആസ്ട്രസെനക, മോഡേണ, ജോണ്സന് ആന്‍ഡ് ജോണ്സന് എന്നീ വാക്സിനുകള്‍ മാത്രമാണ് കുവൈത്ത് അംഗീകരിച്ചിട്ടുള്ളത്. ഇന്ത്യയില്‍ വിതരണം ചെയ്യുന്ന കോവിഷീല്‍ഡ് ഒാക്സ്ഫഡ് ആസ്ട്രസെനക തന്നെയാണ്.ഇത് കുവൈത്തിന് അറിയാമെന്ന് ഇന്ത്യന്‍ അംബാസഡര്‍ വ്യക്തമാക്കിയിരുന്നു. എന്നാലും ആരോഗ്യമന്ത്രാലയത്തിെന്റ ഭാഗത്തുനിന്നുള്ള ഒൗദ്യോഗികപ്രഖ്യാപനം കാത്തിരിക്കുകയാണ് പ്രവാസികള്‍.
അതേസമയം ഈ ഒരവസരതയിൽ പുറത്ത് വരുന്ന മറ്റൊരു വാർത്ത ഏറെ ആശ്വാസമായി തീരുകയാണ്. ഗൾഫ് രാജ്യങ്ങളിൽ ജീവിക്കാന്‍ ജീവിതച്ചെലവ് ഏറ്റവും കുറവ് കുവൈറ്റിലെന്ന് റിപ്പോർട്ട്.139 രാജ്യങ്ങളിലെ 563 നഗരങ്ങളിലെ ജീവിതച്ചെലവ് സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. നാമ്പിയോ ഇൻഡക്സ്' എന്ന വെബ്സൈറ്റ് ആണ് വിവരങ്ങള്‍ പുറത്തുവിട്ടത്.അവശ്യ വസ്തുക്കളുടെ വില, യാത്രാചെലവ്,റസ്റ്റാറൻറുകളിലെ വിലനിലവാരം എന്നിവ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ട് ആണ് പുറത്തുവിട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha


























