രണ്ട് ഡോസ് വാക്‌സിൻ മതി ക്വാറന്റീന്‍ ഇല്ല! ഇനിമുതൽ ഖത്തറില്‍ ഹോട്ടല്‍ ക്വാറന്റീന്‍ ആവശ്യമില്ല, ഇന്ത്യ ഉൾപ്പടെയുള്ള എല്ലാ രാജ്യക്കാർക്കും ക്വാറന്റീന്‍ നയങ്ങള്‍ പുതുക്കി, പുതിയ തീരുമാനങ്ങള്‍ ജൂലൈ12 മുതല്‍ പ്രാബല്യത്തിലാകും, പ്രവാസികള്‍ക്ക് ആശ്വാസം

കൊറോണ വ്യാപനം നൽകിയ ദുരിതങ്ങൾക്കിടയിൽ പ്രവാസികൾക്ക് ആശ്വാസമായി ഗൾഫ് രാഷ്ട്രം രംഗത്ത്. പ്രവാസികൾക്ക് യാത്ര സുഗമമാക്കാൻ കൂടുതൽ ഇളവുകൾ നൽകുകയാണ്. വാക്‌സിൻ നൽകുന്നതിൽ പ്രവാസികൾക്കും മുൻഗണന നൽകിയ സാഹചര്യത്തിൽ ഈ പ്രഖ്യാപനം നിര്ണായകമാകുകയാണ്....
ഇന്ത്യക്കാര്‍ക്കുള്‍പ്പെടെ എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവർക്കു ഇനിമുതൽ ഖത്തറില്‍ ഹോട്ടല്‍ ക്വാറന്റീന്‍ ആവശ്യമില്ല. കുടുംബ, ടൂറിസ്റ്റ്, ബിസിനസ് പ്രവേശനങ്ങള്‍ക്ക് അനുമതി നല്‍കി ഖത്തറിന്റെ യാത്രാ, ക്വാറന്റീന്‍ നയങ്ങള്‍ പുതുക്കി പ്രവാസികള്‍ക്ക് ആശ്വാസകരമായ പ്രഖ്യാപനവുമായി പൊതുജനാരോഗ്യ മന്ത്രാലയം രംഗത്ത് എത്തിയിരിക്കുകയാണ്. പുതിയ തീരുമാനങ്ങള്‍ ജൂലൈ 12 മുതല്‍ പ്രാബല്യത്തിലാകും.
എന്നാൽ വാക്‌സീനെടുക്കാത്ത സന്ദര്‍ശകര്‍ക്ക് ഖത്തറില്‍ പ്രവേശനമില്ല. രാജ്യത്തേക്ക് മടങ്ങിയെത്തുന്നവര്‍ www.ehteraz.gov.qa എന്ന ലിങ്കില്‍ പ്രവേശിച്ച് നിര്‍ബന്ധമായും യാത്രാ വിവരങ്ങള്‍ റജിസ്റ്റര്‍ ചെയ്യണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. യാത്രയ്ക്ക് 12 മണിക്കൂര്‍ മുന്‍പായി റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിരിക്കണം. ഇഹ്‌തെറാസ് മൊബൈല്‍ ആപ്പിലും ഇ-റജിസ്‌ട്രേഷന്‍ ലിങ്ക് ഉണ്ട്.
ദോഹയില്‍ മടങ്ങിയെത്തുമ്പോഴുള്ള ഹോട്ടല്‍ ക്വാറന്റീന് വലിയ തുക ചെലവാക്കേണ്ടി വരുമെന്നതിനാല്‍ സ്‌കൂള്‍ അവധി തുടങ്ങിയിട്ടും നാട്ടിലേക്ക് പോകാതെ ബുദ്ധിമുട്ടുന്ന പ്രവാസി കുടുംബങ്ങള്‍ക്കും അത്യാവശ്യത്തിന് പോലും നാട്ടില്‍ പോകാന്‍ കഴിയാതെ വിഷമിക്കുന്ന പ്രവാസികള്‍ക്കും പുതിയ പ്രഖ്യാപനം വലിയ ആശ്വാസമാണ് നല്‍കുന്നത്.
അതോടൊപ്പം തന്നെ ഖത്തര്‍ അംഗീകൃത കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി 14 ദിവസം കഴിഞ്ഞവര്‍, ഖത്തറില്‍ അല്ലെങ്കില്‍ ജിസിസി രാജ്യങ്ങളിലോ കഴിഞ്ഞ ഒന്‍പത് മാസത്തിനിടെ കോവിഡ് വന്നു സുഖപ്പെട്ടവര്‍, ഖത്തര്‍ അംഗീകൃത വാക്‌സിന്‍ ആദ്യ ഡോസെങ്കിലും സ്വീകരിച്ചവര്‍.അംഗീകൃത വാക്‌സിന്‍ രണ്ടു ഡോസുമെടുത്ത കുടുംബ സന്ദര്‍ശകര്‍, ബിസിനസ്, വിനോദ സഞ്ചാരികള്‍. ഖത്തരി പൗരന്മാര്‍, ഖത്തര്‍ ഐഡിയുളള പ്രവാസികള്‍ എന്നിവര്‍ക്ക് ഇളവു വ്യവസ്ഥ ബാധകം.
അതേസമയം വാക്‌സിന്‍ ഒരു ഡോസ് മാത്രമെടുത്തവര്‍, വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി 14 ദിവസം കഴിയാത്തവര്‍, ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമില്ലാത്ത വാക്‌സിനെടുത്തവര്‍, ഖത്തറിലോ ജിസിസിയിലോ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ വച്ച് ഒന്‍പത് മാസത്തിനിടെ കോവിഡ് വന്നു ഭേദമായവര്‍, കോവിഡ് വ്യാപനം കൂടിയ (റെഡ് വിഭാഗം) രാജ്യങ്ങളില്‍ നിന്നുളള ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, 75 ന് മുകളില്‍ പ്രായമുള്ളവര്‍. റെഡ് വിഭാഗത്തില്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് 10 ദിവസവും യെല്ലോ പട്ടികയിലുള്ളവര്‍ക്ക് ഏഴു ദിവസവും ഹോട്ടല്‍ ക്വാറന്റീനും ഗ്രീന്‍ പട്ടികയിലുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അഞ്ചു ദിവസം ഹോം ക്വാറന്റീനുമാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്.
രക്ഷിതാക്കള്‍ വാക്സീനെടുത്തവരെങ്കില്‍ 11 വയസ്സു വരെയുളള കുട്ടികളെയും വാക്സീനെടുത്തവരായി കണക്കാക്കുന്നതായിരിക്കും. വാക്സീനെടുക്കാത്ത 12നും 17നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ ഏതു വിഭാഗത്തില്‍പ്പെട്ട രാജ്യത്തു നിന്നാണോ വരുന്നത് എന്നതുപ്രകാരം ക്വാറന്റീനില്‍ കഴിയേണ്ടതാണ്. വാക്സീനേഷന്‍ പൂര്‍ത്തിയാക്കിയവരാണെങ്കിലും രക്ഷിതാക്കളില്‍ ഒരാള്‍ കുട്ടിയ്ക്കൊപ്പം ഹോട്ടല്‍ ക്വാറന്റീനില്‍ കഴിയണം.
ഫൈസര്‍-ബയോടെക്, മൊഡേണ, വാക്‌സ് സെവ്രിയ, കോവിഷീല്‍ഡ് (ഓക്‌സ്‌ഫോര്‍ഡ് അസ്ട്രാസെനകയുടേത്), ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നിവയാണ് അംഗീകരിച്ച വാക്‌സിനുകൾ. വ്യവസ്ഥകള്‍ക്ക് വിധേയമായി അംഗീകരിക്കുന്നവ: സിനോഫാം (ബീജിങ്ങ്), സിനോവാക് (സിനോവാക് ബയോടെക്). വ്യവസ്ഥകള്‍ക്ക് വിധേയമായി അംഗീകരിക്കുന്ന കോവിഡ് വാക്‌സിനെടുത്തവര്‍ക്ക് വിമാനത്താവളത്തിലെത്തുമ്പോള്‍ ആന്റിബോഡി പരിശോധന ഉണ്ടാകുന്നതായിരിക്കും. ആന്റിബോഡി പോസിറ്റീവ് എങ്കില്‍ ക്വാറന്റീനില്‍ നിന്ന് ഒഴിവാക്കുകയും ചെയ്യും. നെഗറ്റീവെങ്കില്‍ ഏതു വിഭാഗത്തില്‍പ്പെട്ട രാജ്യത്ത് നിന്നാണെന്നത് അനുസരിച്ച് ക്വാറന്റീനില്‍ കഴിയണം.
https://www.facebook.com/Malayalivartha


























