പ്രതിദിന യാത്രക്കാരുടെ എണ്ണം 3500 നിന്നും 5000 ത്തിലേക്ക്: വിദേശികളെ സ്വീകരിക്കാൻ ഒരുങ്ങി കുവൈറ്റ്

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് വിദേശികളെ സ്വീകരിക്കാൻ കുവൈറ്റും തയ്യാറാകുന്നു...കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശികൾക്ക് എത്താനാകുന്ന വിധത്തിലാണ് കാര്യങ്ങൾ. പ്രതിദിന യാത്രക്കാരുടെ എണ്ണം 5,000 ആയി വർധിപ്പിച്ചതായും സിവിൽ ഏവിയേഷൻ അറിയിക്കുകയുണ്ടായി .നേരത്തെ കുവൈത്ത് വിമാനത്താവളത്തിലേക്ക് വരാൻ കഴിയുന്ന യാത്രക്കാരുടെ നിലവിലുള്ള പരിധി 3500 ആയിരുന്നു. ഇതിൽ നിന്നുമാണ് 5,000ത്തിലേക്ക് ഉയർത്തിയതായി സിവിൽ ഏവിയേഷൻ ജനറൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ യൂസഫ് അൽ ഫൗസാൻ അറിയിച്ചിരിക്കുന്നത് .
ഓഗസ്റ്റ് ഒന്നു മുതൽ വിദേശികൾക്കു രാജ്യത്തേക്കുള്ള പ്രവേശനം അനുവദിക്കുവാനാണ് സർക്കാരിന്റെ തീരുമാനം. വ്യോമയാന വകുപ്പിന്റെ സർക്കുലറിലാണ് വിമാന സർവീസുകളുടെ പരിധി പ്രതിദിനം 67 വിമാന സർവീസുകളാക്കിയുള്ള അനുമതി നൽകിയതായി അറിയിച്ചിരിക്കുന്നത് .
എന്നാൽ വിവിധ രാജ്യങ്ങളിലേക്ക് വിമാന സർവിസ് പുനരാരംഭിച്ചതിനോട് അനുബന്ധമായാണ് യാത്രക്കാരുടെ പരമാവധി പരിധി ഉയർത്തിയത്. എന്നാൽ ആരോഗ്യ സുരക്ഷ മാർഗനിർദേശങ്ങൾക്ക് വിധേയമായി മാത്രമേ യാത്രക്കാരെ അനുവദിക്കാൻ പാടുള്ളുവെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്
അതേസമയം
കുവൈത്തിൽ 14,600 വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കി. വിവിധ കാരണങ്ങളാൽ നിയമപരമായി ഡ്രൈവിംഗ് ലൈസൻസിന് അർഹതയില്ലാത്ത തൊഴിലാളികളുടെ ലൈസൻസാണ് ഗതാഗത വിഭാഗം റദ്ദാക്കിയതെന്ന് മന്ത്രാലയം വ്യക്തമാക്കി .
നിലവിൽ രാജ്യത്തു 15,75,000 പേർക്കാണ് ഡ്രൈവിംഗ് ലൈസൻസ് അനുവദിച്ചിട്ടുള്ളത്. ഇതിൽ 6,70,000 പേർ സ്വദേശികളും 8,50,000 പേർ വിദേശികളുമാണ്. കൂടാതെ പൗരത്വമില്ലാത്ത 30,000 പേരും, 25,000 ജിസിസി ഗൾഫ് രാജ്യക്കാരുമാണ്.ഡ്രൈവിംഗ് ലൈസൻസിന് അർഹതയില്ലാത്ത വിദേശ തൊഴിലാളികൾ മറ്റു തൊഴിലുകളിലേക്ക് മാറുകയും നിയമം അനുവദിക്കാതെ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ചവരുടെയും ലൈസൻസുകളാണ് ഗതാഗത വിഭാഗം റദാക്കിയത്.
https://www.facebook.com/Malayalivartha


























