വിമാന കമ്പനികൾ വീണ്ടും ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു; ഇന്ത്യ-യുഎഇ വിമാന സര്‍വീസ് ജുലൈ 15 മുതല്‍ പുനരാരംഭിക്കുമെന്ന് അധികൃതർ, ഇന്ത്യൻ വിമാനങ്ങളടക്കം തങ്ങളുടെ വെബ് സൈറ്റ് വഴി അടുത്തയാഴ്ച മുതലുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

പ്രവാസികളെ ആശങ്കയിലാഴ്ത്തി കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിരവധി തവണ നീട്ടിവച്ച ഇന്ത്യ-യുഎഇ വിമാന സര്‍വീസ് ജുലൈ 15 മുതല്‍ പുനരാരംഭിക്കുമെന്ന വാർത്തകൾ ഏറെ പ്രതീക്ഷയാണ് നൽകുന്നത്. വാര്ത്തകള്ക്ക് പിന്നാലെ വിമാനക്കമ്പനികൾ മറ്റൊരു നിർണായക നിര്ദ്ദേശം കൂടി നൽകിയിരിക്കുകയാണ്....
ഇന്ത്യയിൽ നിന്ന് യുഎഇയിലേയ്ക്ക് സാധാരാണ രീതിയിൽ വിമാന സർവീസ് എന്ന് തുടങ്ങുമെന്ന കൃത്യമായ വിവരം ലഭ്യമല്ല എങ്കിലും ചില വിമാന കമ്പനികൾ വീണ്ടും ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതായി റിപ്പോർട്ട്. ജൂലൈ 15ന് ദുബായിലേക്കും 22ന് അബൂദാബി ഉള്‍പ്പെടെയുള്ള യുഎഇയിലെ മറ്റ് വിമാനത്താവളങ്ങളിലേക്കും സര്‍വീസ് പുനരാരംഭിക്കുമെന്നാണ് വിമാനക്കമ്പനികള്‍ നല്‍കുന്ന വിവരം. എന്നാൽ ഇതുമായി ബന്ധപ്പെട്ട് യുഎഇയുടെയോ ദുബായിയുടെയോ ഭാഗത്തു നിന്ന് പുതിയ അറിയിപ്പുകളൊന്നും ഉണ്ടായിട്ടില്ല. ഇന്ത്യൻ വിമാനങ്ങളടക്കം തങ്ങളുടെ വെബ് സൈറ്റ് വഴി അടുത്തയാഴ്ച മുതലുള്ള ടിക്കറ്റ് ബുക്കിങ്ങാണ് ആരംഭിച്ചിരിക്കുന്നത്. കൊച്ചിയിൽ നിന്ന് ദുബായിലേയ്ക്ക് 900 മുതൽ 2,799 ദിർഹം വരെയാണ് ടിക്കറ്റ് നിരക്ക് എന്നത്.
മുംബൈയിൽ നിന്ന് ദുബായിലേയ്ക്ക് ഒരാൾക്ക് 721 മുതൽ 1,855 ദിർഹം വരെയും ഡൽഹിയിൽ നിന്ന് 597 ദിർഹവുമാണ് നൽകിയിട്ടുള്ളത്. ഇന്ത്യൻ വിമാന കമ്പനിയായ വിസ്താര മുംബൈയിൽ നിന്ന് ദുബായിലേയ്ക്ക് 895 ദിര്‍ഹമാണ് നിരക്ക് നൽകിയിട്ടുള്ളത്. എന്നാൽ, ഈ മാസം 15നും 16നും വളരെ കുറച്ച് സീറ്റ് മാത്രമേ ബാക്കിയുള്ളൂ. ഇൻഡിഗോ കണക്ഷൻ വിമാനത്തിന് 850 ദിർഹവും 16നുള്ള നേരിട്ടുള്ള വിമാനത്തിന് 1,100 ദിർഹവും ആവശ്യപ്പെടുന്നുണ്ട്.
ദുബായിയുടെ എമിറേറ്റ്സ് എയർലൈൻസ്, ബജറ്റ് വിാമാനമായ ഫ്ലൈ ദുബായ് എന്നിവ 16 മുതലുള്ള ടിക്കറ്റുകൾ നൽകിത്തുടങ്ങിയിട്ടുണ്ട്. എത്തിഹാദ് എയർവേയ്സ് 22 മുതൽ ഇന്ത്യയിൽ നിന്ന് സർവീസ് പുനരാരംഭിക്കുമെന്നുമാണ് ലഭ്യമാകുന്ന വിവരം. എന്നാൽ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ ഇതുവരെ സർവീസ് പുനരാരംഭിക്കുന്നതിനെക്കുറിച്ച് യാതൊരു വിവരവും നൽകിയിട്ടില്ല.
അതേസമയം, ബലി പെരുന്നാൾ കഴിഞ്ഞാൽ വിമാന സർവീസ് ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് ചില ട്രാവൽ ഏജൻസി അധികൃതർ സൂചിപ്പിച്ചു. ഏപ്രിൽ 24നായിരുന്നു ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസ് നിർത്തിവച്ചത്. ഇന്ത്യയിൽ കോവിഡ് വ്യാപനം തുടരുന്നതിനാൽ പലതവണ മാറ്റിവച്ച സർവീസ് പുനരാരംഭിക്കുന്നതിൽ അനിശ്ചിതാവസ്ഥ തുടരുന്നു.
https://www.facebook.com/Malayalivartha


























