ആശങ്കകൾ കൂടാതെ ഇനി യാത്ര തുടരാം; കുവൈത്തിൽനിന്ന് ഓക്സ്ഫഡ് വാക്സിൻ സ്വീകരിച്ചവരുടെ സർട്ടിഫിക്കറ്റിൽ 'ഓക്സ്ഫഡ് ആസ്ട്രസെനക' എന്ന് രേഖപ്പെടുത്തിത്തുടങ്ങി

പ്രവാസികൾക്ക് ശുഭ സൂചന നൽകി കുവൈറ്റിന്റെ നിർണായക പ്രഖ്യാപനം. ഏറെനാളായുള്ള ആശങ്കകൾക്ക് വിരാമമിട്ടുകൊണ്ടാണ് പറക്കാനായി കാത്തിരുന്ന പ്രവാസികൾക്ക് മുന്നിൽ വാർത്ത എത്തുന്നത്... ആശങ്കകൾ കൂടാതെ ഇനി യാത്ര തുടരാം...
കുവൈത്തിൽനിന്ന് ഓക്സ്ഫഡ് വാക്സിൻ സ്വീകരിച്ചവരുടെ സർട്ടിഫിക്കറ്റിൽ 'ഓക്സ്ഫഡ് ആസ്ട്രസെനക' എന്ന് രേഖപ്പെടുത്തിത്തുടങ്ങിയതായി റിപ്പോർട്ട്. നേരത്തെ ഓക്സ്ഫഡ് എന്ന് മാത്രം രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് ലഭിച്ചവർക്ക് വാക്സിനേഷൻ പോർട്ടലിൽനിന്ന് ഭേദഗതിയോടു കൂടിയ പുതിയ സർട്ടിഫിക്കറ്റ് ലഭിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിക്കുകയുണ്ടായി.
ചില രാജ്യങ്ങൾ ഓക്സ്ഫഡ് എന്ന് മാത്രം ഉള്ള സർട്ടിഫിക്കറ്റ് അംഗീകരിക്കാത്ത സാഹചര്യത്തിലാണ് ഓക്സ്ഫഡ് എന്നതിനൊപ്പം ആസ്ട്രസെനക എന്നുകൂടെ രേഖപ്പെടുത്താൻ തുടങ്ങിയത് തന്നെ. നേരത്തെ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചവർക്ക് വാക്സിനേഷൻ പോർട്ടലിൽനിന്ന് ഭേദഗതി വരുത്തിയ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാമെന്ന് അധികൃതർ അറിയിച്ചു.ചില രാജ്യങ്ങളിൽ ആസ്ട്രസെനക എന്ന പേരിലാണ് വാക്സിൻ അംഗീകാരമുള്ളത്. ഇത് മൂലം ഉണ്ടാകാനിടയുള്ള സാങ്കേതികത ഒഴിവാക്കുന്നതിനാണ് സർട്ടിഫിക്കറ്റിൽ രണ്ടുപേരുകളും ചേർക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, പ്രവാസികള്‍ക്ക് രാജ്യത്തേക്ക് തിരിച്ചെത്താനുള്ള അനുമതി ആഗസ്ത് ഒന്നു മുതല്‍ തന്നെ നല്‍കുമെന്ന് കുവൈറ്റ് അധികൃതർ വ്യക്തമാക്കി. രാജ്യത്ത് കൊവിഡ് കേസുകളും ഐസിയു കേസുകളും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്നും പ്രവാസികള്‍ക്കുള്ള യാത്രാനുമതി വീണ്ടും വൈകുമെന്നുമുള്ള ആശങ്ക സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെടുന്ന സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിക്കൊണ്ടാണ് അധികൃതര്‍ രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha


























