യു.എ.ഇയുടെ ആശ്വാസ നടപടി, ഇരുകൈയ്യും നീട്ടി സ്വീകരിച്ച് പ്രവാസികളും

യു.എ.ഇയുടെ പുതിയ നടപടിയിൽ ആശ്വാസത്തിലാണ് പ്രവാസികളും. കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ യു.എ.ഇയിലെ പൊതുസ്ഥലങ്ങളില്‍ ചിലയിടങ്ങളില്‍ മാസ്ക്ക് ഒഴിവാക്കാമെന്ന് അധികൃതര്‍ അറിയിച്ചിരിക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സമിതിയാണ് ഇത്തരമൊരു തീരുമാനമെടുത്തത്. അതേസമയം ഇവിടങ്ങളില്‍ രണ്ട് മീറ്റര്‍ സാമൂഹിക അകലം പാലിക്കണമെന്ന് സമിതി അറിയിച്ചിട്ടുണ്ട്.
ഇനി മുതല്‍ പൊതുസ്ഥലങ്ങളില്‍ വ്യായാമം ചെയ്യുമ്പോഴും ഒരേ വീട്ടിലെ അംഗങ്ങള്‍ അവരുടെ സ്വകാര്യ വാഹനത്തില്‍ സഞ്ചരിക്കുമ്പോഴും മാസ്ക് ധരിക്കേണ്ടതില്ല.ഇത് കൂടാതെ ബീച്ച്, നീന്തല്‍ക്കുളങ്ങള്‍, ഒറ്റക്ക് സന്ദര്‍ശിക്കുന്ന സലൂണുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, മെഡിക്കല്‍ സെന്റര്‍ എന്നിവിടങ്ങളിലും മാസ്ക് നിര്‍ബന്ധമല്ല. മാസ്‌ക്കുകള്‍ ഒഴിവാക്കാവുന്ന ഇടങ്ങളില്‍ അധികൃതര്‍ ഇത് സംബന്ധിച്ച് പ്രത്യേക അടയാളങ്ങള്‍ പതിപ്പിക്കും.
മാസ്‌കുകളുടെ ഉപയോഗം ഒഴിവാക്കിയിരിക്കുന്ന ഇടങ്ങള്‍ ഇവയാണ്.
* പൊതു ഇടങ്ങളില്‍ വ്യായാമം ചെയ്യുന്നവര്‍ക്ക് മാസ്‌ക് ഒഴിവാക്കിയിട്ടുണ്ട്.
* ഒരു കുടുംബത്തില്‍ നിന്നുള്ളവര്‍ തങ്ങളുടെ സ്വകാര്യ വാഹനങ്ങളില്‍ ഒരുമിച്ച് യാത്ര ചെയ്യുന്ന അവസരത്തില്‍
* സിമ്മിങ്ങ് പൂള്‍, ബീച്ച് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക്
* ഒരു വ്യക്തി മാത്രമായി അടച്ചിട്ട ഇടങ്ങളില്‍ ഇരിക്കുന്ന അവസരത്തില്‍
* സലൂണ്‍, ബ്യൂട്ടി സെന്ററുകള്‍ എന്നിവിടങ്ങളില്‍ സേവനങ്ങള്‍ നേടുന്ന സമയം
* മെഡിക്കല്‍ സെന്ററുകളിലെത്തുന്ന രോഗികളെ പരിശോധിക്കുന്ന അവസരത്തിലും, അവര്‍ക്ക് ചികിത്സ നല്‍കുന്ന അവസരത്തിലും
ആവശ്യമെങ്കില്‍ മാസ്‌ക് ഒഴിവാക്കാവുന്നതാണ്.
ഈ പറഞ്ഞ സ്ഥലങ്ങളിൽ ഒഴികെ രാജ്യത്തെ മറ്റെല്ലാ ഇടങ്ങളിലും മാസ്‌ക്കുകളുടെ ഉപയോഗം നിര്‍ബന്ധമാണ്. കൊവിഡ് പോരാട്ടത്തില്‍ മാസ്‌ക്കുകള്‍ വളരെ വലിയ പങ്ക് വഹിക്കുന്നതായി അധികൃതര്‍ ചൂണ്ടിക്കാട്ടി. യുഎഇയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഓഗസ്റ്റില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 60 ശതമാനം കുറഞ്ഞിരുന്നു. യുഎഇയില്‍ 92 ശതമാനത്തിലധികം പേര്‍ കുറഞ്ഞത് ഒരു ഡോസ് വാക്സിനെങ്കിലും എടുത്തിട്ടുള്ളതായാണ് കണക്കുകള്‍. ഇത് കണക്കിലെടുത്താണ് രാജ്യത്തെ ഏതാനും ഇടങ്ങളില്‍ മാസ്‌ക്കുകള്‍ ഒഴിവാക്കാന്‍ അധികൃതര്‍ അനുമതി നല്‍കിയത്.
https://www.facebook.com/Malayalivartha


























